| Monday, 18th March 2013, 3:41 pm

ദേശീയ ചലച്ചിത്ര പുരസ്‌കാരം:മികച്ച ചിത്രം പാന്‍സിംഗ് തോമര്‍, ജനപ്രിയ ചിത്രം ഉസ്താദ് ഹോട്ടല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണ മലയാളംപതിമൂന്ന് പുരസ്‌കാരം വാരിക്കൂട്ടിയിട്ടുണ്ട്. ബംഗാളി സിനിമകളുടെയും മറ്റു ഭാഷാ ചിത്രങ്ങളില്‍ ഹിന്ദിക്കൊപ്പം മലയാളത്തിനും ഇടം ലഭിച്ചതാണ് പ്രത്യേകത. []

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പാന്‍സിംഗ് തോമറിലെ അഭിനയത്തിന് ഇര്‍ഫാന്‍ ഖാനും, വിക്രം ഗോഖലെയും പങ്കിട്ടു.

മികച്ച അഭിനേത്രി മറാത്തി നടി ഉഷ യാദവാണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയോടും, പ്രിയങ്ക ചോപ്രയോടും മത്സരിച്ചാണ് ഉഷ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച സഹനടിയ്ക്കുള്ള അംഗീകാരവും മലയാളത്തിന്റെ സ്വന്തം നടി കല്‍പനയെ തേടിയെത്തി.

സിദ്ധാര്‍ത്ഥ് ശിവയുടെ “”തനിച്ചല്ല ഞാന്‍”” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

കൂടാതെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡിന് തന്നെയാണ് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്്കാരവും.

മികച്ച പശ്്ചാത്തല സംഗീത സംവിധായകനുള്ള അവാര്‍ഡ് ബിജിബാല്‍(കളിയച്ഛന്‍),മികച്ച സംഭാഷണം അഞ്ജലി മേനോന്‍ (ഉസ്താദ് ഹോട്ടല്‍)
ഒഴിമുറിയിലെ അഭിനയത്തിന് ലാലിനും , ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് തിലകനും സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു.

സിനിമാ നിരുപണത്തിന് പി.എസ് രാധാകൃഷ്ണനും, നോണ്‍ ഫിക്ഷന്‍ ഓഡിയോഗ്രാഫി അവാര്‍ഡ് എം. ഹരികുമാറിനുമാണ് ലഭിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന് സ്പിരിറ്റും ഡോക്യുമെന്റിയ്ക്ക് അവാര്‍ഡ് പി.കെ നായരെ കുറിച്ചുള്ള “”ബി ഹൈന്റ് ദി മിസ്റ്റ്”” ഉം സ്വന്തമാക്കി.

മികച്ച ബാലതാരം മിനന്‍(നൂറ്റിയൊന്ന് ചോദ്യങ്ങള്‍) , മികച്ച നവാഗത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയ്ക്കുമാണ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more