ന്യൂദല്‍ഹി: ദേശീയ പുരസ്‌കാരം നിരസിച്ചവരുടെ മെഡലും സര്‍ട്ടിഫിക്കറ്റും പുരസ്‌കാര തുകയും സംഘാടകര്‍ സ്പീഡ് പോസ്റ്റ് വഴി അയക്കും.
55 പേരുടെ മെഡലും തുകയും സ്പീഡ് പോസ്റ്റ് വഴി അയക്കുമെന്ന് ഡയരക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ ഓര്‍ഗനൈസേഴ്‌സ് അറിയിച്ചു.
പുരസ്‌കാര ദാന ചടങ്ങിന് എത്താത്തവരുടെ സര്‍ട്ടിഫിക്കറ്റും മെഡലും അവാര്‍ഡ് തുകയും സാധാരണ സ്പീഡ് വഴി അയക്കാറാണ് പതിവ്.
“” ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും മറ്റു കാരണങ്ങള്‍കൊണ്ടും മുന്‍വര്‍ഷങ്ങളിലും അവാര്‍ഡ് ദാനത്തിന് എത്തിച്ചേരാന്‍ കഴിയാത്തവരുടെ പുരസ്‌കാര തുകയും സെര്‍ട്ടിഫിക്കറ്റും രജതകമലവും അവരുടെ മേല്‍വിലാസത്തില്‍ സ്പീഡ് പോസ്റ്റ് ചെയ്യും”- ഡി.എഫ്.എഫ് അധികൃതര്‍ അറിയിച്ചു.
Dont Miss താന്‍ മരിച്ചിട്ടില്ലെന്ന് ബി.ജെ.പി ബലിദാനി പട്ടികയില്‍ ഉള്‍പ്പെടുത്തിയയാള്‍: ‘പട്ടികയിലുണ്ടെങ്കില്‍ അവര്‍ കൊല്ലപ്പെട്ടവര്‍ തന്നെയാണെന്ന് പാര്‍ട്ടി’
വ്യാഴാഴ്ച വൈകീട്ടായിരുന്നു 65 ാമത് ദേശീയ അവാര്‍ഡ് പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം പുരസ്‌കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ്വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് 55 ഓളം പേര്‍ ബഹിഷ്‌കരിച്ചത്. 11 പേര്‍ ഒഴികെ മറ്റെല്ലാവര്‍ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ് വര്‍ധന്‍ സിങ് റാത്തോറും ചേര്‍ന്നായിരുന്നു ഉപഹാരം നല്‍കിയിരുന്നത്.
ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിന്റേയും സംവിധായകന്‍ ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ കമലും നജീം കോയയും ഉള്‍പ്പെടെ ഇവരുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.
ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു.
ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്നും ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍ ഒഴികെയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞിരുന്നു.