| Friday, 9th August 2019, 5:14 pm

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ജോജുവിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമര്‍ശം; എ.ജെ രാധാകൃഷ്ണന്‍ മികച്ച ഛായാഗ്രാഹകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി സിനിമ ഹെല്ലാരൊവാണ് മികച്ച സിനിമ. മഹാനടിയിലെ അഭിനയത്തിലൂടെ കീര്‍ത്തി സുരേഷ് മികച്ച  നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടനുള്ള പുരസ്‌ക്കാരം വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയും പങ്കിട്ടെടുത്തു.

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൗശല്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. അന്ധാദുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആയുഷ്മാന്‍ ഖുറനയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്.

ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിലൂടെ എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹനായുള്ള പുരസ്‌ക്കാരം.

സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ അഭിനയത്തിലൂടെ സാവിത്രി ശ്രീധരനും ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ശ്രുതി ഹരിഹരനും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

ബധായി ഹോ ആണ് മികച്ച ജനപ്രിയ സിനിമ. പാഡ്മാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായും മികച്ച പരിസ്ഥിതി സിനിമയായി ദ വേള്‍ഡ്‌സ് മോസ്റ്റ് ഫേമസ് ടൈഗറും തിരഞ്ഞെടുത്തു.

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: കമ്മാരസംഭവം, സിനിമ സൌഹൃദ സംസ്ഥാനം- ഉത്തരാഖണ്ഡ്, മികച്ച ഹിന്ദി ചിത്രം : അന്ധാദുന്‍, മികച്ച അവലംബിത തിരക്കഥ: ശ്രിരാം രാഘവന്‍, അരിജിത് ബിശ്വാസ്, പൂജ, യോഗേഷ് ചന്ദ്രേഖര്‍ (അന്ധാദുന്‍) എന്നിവയാണ് മറ്റ് പ്രധാനപുരസ്‌ക്കാരങ്ങള്‍.

DoolNews Video

 

We use cookies to give you the best possible experience. Learn more