Advertisement
national news
പരിശീലകനെതിരെ ദേശീയ വനിതാ കബഡിതാരത്തിന്റെ പീഡന പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 07, 11:32 am
Tuesday, 7th February 2023, 5:02 pm

ന്യൂദല്‍ഹി: പരിശീലകനെതിരെ പീഡന പരാതിയുമായി ദേശീയ വനിതാ കബഡി താരം. 2015 മുതല്‍ പരിശീലകന്‍ ജോഗിന്ദര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ദല്‍ഹി ബാബ ഹരിദാസ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്. 2012 മുതല്‍ കബഡിയില്‍ സജീവമായ താരമാണ് പരാതിക്കാരി.

2021ല്‍ താരം വിവാഹിതയായതിന് പിന്നാലെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ട്. 2018ല്‍ അന്താരാഷ്ട്ര മത്സരത്തില്‍ തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ പകുതി പരിശീലകന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 43 ലക്ഷം രൂപ ഭീഷണിപ്പെടുത്തി പരിശീലകന്‍ കൈപ്പറ്റിയെന്നും പരാതിയിലുണ്ട്.

2012 മുതല്‍ കബഡിയില്‍ സജീവമാണ് പരാതിക്കാരി. അതേസമയം, ആരോപണം നേരിട്ട പരിശീലകന്‍ ജോഗിന്ദര്‍ ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അറിയിച്ചു.