| Wednesday, 5th January 2022, 11:23 am

ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂടിനുള്ള ഫോക്കസ് ഗ്രൂപ്പില്‍ സംഘപരിവാര്‍ അനുഭാവികള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കാനുള്ള മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കാന്‍ എന്‍.സി.ആര്‍.ടി രൂപീകരിച്ച ഫോക്കസ് ഗ്രൂപ്പുകളില്‍ സംഘപരിവാറിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ മാത്രം.

ചെയര്‍മാന്‍, മെമ്പര്‍ സെക്രട്ടറി, അഞ്ച് അംഗങ്ങള്‍ എന്നിവരടങ്ങിയ 25 വിഷയത്തിലെ സമിതികളിലെല്ലാം 99 ശതമാനവും സംഘപരിവാര്‍ അനുഭാവികളാണ്.

കേരളത്തില്‍ നിന്നും അറിയപ്പെടുന്ന ആരേയും സമിതികളില്‍ അംഗമാക്കിയില്ല.

സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ഇടം നേടിയ നാലില്‍ മൂന്നുപേരും സംഘപരിവാര്‍ ബന്ധമുള്ളവരാണ്. പി.എ. വിവേകാനന്ദപൈ, ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, സി.ഐ. ഐസക്, മോഹനന്‍ കുന്നുമ്മല്‍ എന്നിവരെ മാത്രമാണ് കേരളത്തില്‍നിന്ന് ഉള്‍പ്പെടുത്തിയത്.

കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ വിദഗ്ദരെ ഇടതുപക്ഷ അനുഭാവത്തിന്റെ പേരില്‍ തഴഞ്ഞു.

ആകെയുള്ള 175 അംഗങ്ങളുള്ള സമിതിയില്‍ ഭൂരിപക്ഷവും ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ അറിയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. ബംഗാളിനും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല.

ദക്ഷിണേന്ത്യയെ പൊതുവെ അവഗണിച്ചപ്പോള്‍ കര്‍ണാടകത്തിലെ സംഘപരിവാറുകാര്‍ ഇടംനേടിയിട്ടുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: national education policy committee includes only sankhaparivar supporters

We use cookies to give you the best possible experience. Learn more