| Thursday, 24th May 2018, 8:23 am

ദേശീയ ദുരന്ത നിവാരണ സേനയും പൂനയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയേറ്റ ഇടങ്ങളില്‍ ഇന്ന് ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശനം നടത്തും. മലപ്പുറത്താണ് ആദ്യം സന്ദര്‍ശിക്കുക. കേന്ദ്ര സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും.

പൂനയില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകരും ഇന്ന് സംസ്ഥാനത്തെത്തും. ബ്ലോക്ക് തലത്തിലേക്ക് ഇവരുടെ സേവനങ്ങള്‍ കൂടി ലഭ്യമാക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.


Also Read: ഡീവില്ലിയേഴ്‌സിനോട് വിരമിക്കരുതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് തലവന്‍


പ്രദേശത്തുള്ളവര്‍ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. വൈറസ് ബാധ നിയന്ത്രണവിധേയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗബാധ സംശയിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 17 പേരില്‍ ഒന്‍പത് പേര്‍ ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

അതേസമയം, കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്നും എന്നാല്‍ മലബാര്‍ ജില്ലകളിലേക്കുള്ള യാത്രകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യാത്രകള്‍ ഒഴിവാക്കാവുന്നതാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.


Watch DoolNews:

We use cookies to give you the best possible experience. Learn more