| Monday, 26th February 2024, 7:42 am

അഞ്ച് വര്‍ഷത്തിനിടയില്‍ കസ്റ്റഡി ബലാത്സംഗത്തിനിരയായത് 270 പേരെന്ന് നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനിടെ കസ്റ്റഡിയില്‍ ബലാത്സംഗത്തിനിരയായത് 270 പേരെന്ന് നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ. 2017 മുതല്‍ 2022 വരെയുള്ള വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ (എന്‍.സി.ആര്‍ ബി) ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

പോലീസ് ഉദ്യോഗസ്ഥര്‍, സായുധ സേനാഗംങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ജയില്‍ അധികൃതര്‍, ആശുപത്രികളിലെയും കസ്റ്റഡി-റിമാന്‍ഡ് ഹോമുകളിലെയും ജീവനക്കാര്‍ തുടങ്ങിയവരാണ് കുറ്റവാളികളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്നും ക്രൈം റെക്കോര്‍ഡ് പറയുന്നു. ഉത്തര്‍പ്രദേശില്‍ 92ഉം മധ്യപ്രദേശില്‍ 43 കേസുകളുമാണ്.

അതേസമയം ഇത്തരം കേസുകളുടെ എണ്ണത്തില്‍ കുറവുകള്‍ വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017ല്‍ 89 കേസുകളാണ് റിപ്പോര്‍ട്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2018ല്‍ 60, 2019ല്‍ 47, 2020ല്‍ 29, 2021ല്‍ 26, 2022ല്‍ 24 എന്നിങ്ങനെയാണ് ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത കേസുകള്‍.

സുരക്ഷിതമല്ലാത്തതും പല രീതിയിലും ആക്രമിക്കപ്പെടാവുന്നതുമായ അന്തരീക്ഷമാണ് രാജ്യത്തെ കസ്റ്റഡി കേന്ദ്രങ്ങളില്‍ ഉള്ളതെന്ന് പോപ്പുലര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ പറഞ്ഞു.

സ്ത്രീകളെ കസ്റ്റഡിയിലെടുക്കുന്ന പൊലീസ് അധികൃതര്‍ അല്ലെങ്കില്‍ മറ്റ് ഉദ്യോഗസ്ഥര്‍ ചെയുന്ന കുറ്റകൃത്യങ്ങളെ പ്രതിപാദിക്കുന്ന ഐ.പി.സി 376 (2) വകുപ്പ് പ്രകാരമാണ് ഈ വിഷയത്തില്‍ കേസുകള്‍ എടുക്കുന്നത്.

നിയമ നിര്‍വഹണ സ്ഥാപനങ്ങളിലെ ബോധവല്‍ക്കരണത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ കുറ്റവാളികളുടെ പേരുകള്‍ പറയാന്‍ തയ്യാറാവാത്തത് നിരാശാജനകമാണെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന വനിതാ സംഘടനയായ  എന്‍ഗുവിന്റെ ചേഞ്ച് ലീഡര്‍

Content Highlight: National Crime Records Bureau says 270 people were abused in custody in India in five years

We use cookies to give you the best possible experience. Learn more