| Wednesday, 3rd September 2014, 12:50 pm

എസ്.ജെ ജേക്കബിന് മികച്ച അധ്യാപകനുള്ള പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അജ്മാന്‍: അജ്മാനിലെ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ. ജേക്കബ് 2013-2014 അധ്യയന വര്‍ഷത്തെ മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹനായി. സി.ബി.എസ്.ഇ വിഭാഗത്തിലാണ് ജേക്കബ് പുരസ്‌കാരത്തിന് അര്‍ഹനായത്.

തിരുവനന്തപുരം സ്വദേശിയായ ജേക്കബ് തിരുമല എസ്.ഡി.എ സ്‌കൂളിലും കൊട്ടാരക്കര എസ്.ഡി.എ സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1993ലാണ് അജ്മാനിലെ അല്‍അമീര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി ചേര്‍ന്നത്. പിന്നീട് ഇതേ സ്‌കൂളിലെ സൂപ്പര്‍വൈസറായി. 1997ലാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശത്തെയും ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ നിന്ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഈ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന അധ്യാപകരെയാണ് രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്.

ഭാര്യ സാലി ജേക്കബ്ബ് ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍: ഡോ. ജുനൈറ്റ, ജുബിന്‍ ജേക്കബ് (എ.ഡി.സി.ബി). മരുമകന്‍: ഡോ. ദിലീപ് (ദല്‍ഹി).

We use cookies to give you the best possible experience. Learn more