| Thursday, 2nd November 2017, 11:54 am

ദേശീയ ഗാനത്തെ നിര്‍ബന്ധിച്ച് സ്‌നേഹിപ്പിക്കുന്നത് നാണക്കേടെന്ന് ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദേശീയഗാനത്തെ ആദരിക്കാന്‍ നിര്‍ബന്ധിക്കേണ്ടി വരുന്നത് നാണക്കേടാണെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. അമ്മയേയും രാജ്യത്തേയുമെല്ലാം സ്‌നേഹിക്കാന്‍ ആവശ്യപ്പെടുന്നത് വളരെ വിചിത്രമായ കാര്യമാണെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

” മുന്‍പൊന്നും ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ആരും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം വലിയതോതില്‍ മാറിയിരിക്കുന്നു.”

രാജ്യവും വ്യക്തികളും തമ്മിലുള്ള ബന്ധം അമ്മയുമായുള്ള ബന്ധം പോലെ പ്രകൃത്യാ ഉള്ളതും ജൈവികവുമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു


Also Read: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനായി മഹാരാഷ്ട്രയില്‍ നിന്നും 250 മുസ്‌ലിംങ്ങളെ ‘വിലക്കെടുത്ത്’ ബി.ജെ.പി


ഈയടുത്തായി ചിലര്‍ ദേശീയഗാനത്തെ സ്‌നേഹിക്കാന്‍ ആവശ്യപ്പെടുന്നു. അത് നാണക്കേടാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നുവെന്നും ജാവേദ് പറഞ്ഞു.

എന്തുകൊണ്ടാണ് ദേശീയ ഗാനം നമ്മുടെ ഹൃദയത്തോട് അടുത്ത് നില്‍ക്കുന്നതെന്ന് യുവ തലമുറക്ക് മനസിലാക്കിക്കൊടുക്കാന്‍ ദേശീയ നേതാക്കളുടെ ത്യാഗത്തെക്കുറിച്ച് അവര്‍ക്ക് ബന്ധമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദേശീയ ഗാനം തിയേറ്ററില്‍ നിര്‍ബന്ധമാക്കിയതിനെതിരെ വിദ്യാ ബാലന്‍ രംഗത്തെത്തിയിരുന്നു.
തന്റെ രാജ്യസ്‌നേഹം അളക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ് കമല്‍ ഹാസനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more