ലഖ്‌നൗ: മദ്‌റസകളില്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായി ദേശീയഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മെയ് പന്ത്രണ്ടു മുതല്‍ ഉത്തരവ് നടപ്പാകും.
യു.പി ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാര്‍ച്ച് 24ന് മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡുമായി ചേര്‍ന്ന യോഗത്തിന് ശേഷമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മെയ് 9നാണ് ഉത്തരവ് പാസായത്. മുന്‍പ് മദ്‌റസകളില്‍ നിലനിന്നിരുന്ന പ്രകാരം മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരിക്കും ദേശീയഗാനം ആലപിക്കുക.
റമദാന്‍ അവധിക്ക് ശേഷം മെയ് 11നാണ് മദ്‌റസകള്‍ തുറന്നത്. എല്ലാ എയ്ഡഡ്. അണ്‍ എയ്ഡഡ് മദ്‌റസകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2017ലാണ് മദ്‌റസകളില്‍ സ്വാതന്ത്ര ദിനത്തിന് പതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കിയത്. നേരത്തെ പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.
പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. കര്‍ണാടകയില്‍ അടുത്തിടെ മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശ്രീരാമസേന ഹനുമാന്‍ കീര്‍ത്തനവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.
ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലികാവകാശമല്ലെന്ന് സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയും പ്രസ്താവിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ വിവിധ ആരാധനാലയങ്ങളില്‍ നിന്ന് 53,942 അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്തിരുന്നു. 60,295 ഉച്ചഭാഷിണികളുടെ ശബ്ദം അനുവദിനീയമായ പരിധിയിലേക്ക് കുറച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: National anthem made mandatory at Madrasas in UP