| Friday, 23rd August 2019, 9:06 am

കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റടക്കം 11 പേര്‍ക്ക് കോടതി പിരിയും വരെ തടവും പിഴയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടര്‍ന്ന് ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. തൃശൂര്‍ ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, മണ്ഡലം നേതാക്കളായ കെ.എ സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എം.യു ബിനില്‍, ഐ.ആര്‍ ജ്യോതി, റാക്സണ്‍ തോമസ്, ഉദയന്‍, ലാലന്‍ എന്നിവര്‍ക്കാണ് തടവും 750 രൂപയും ശിക്ഷ വിധിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമ തീയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more