Kerala News
രാഷ്ട്ര നിര്‍മാണം നടക്കേണ്ടത് ലിംഗ ശാക്തീകരണത്തിലൂടെയല്ല മറിച്ച് മനുഷ്യ ശാക്തീകരണത്തിലൂടെ: കിരണ്‍ ബേദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 14, 03:07 pm
Friday, 14th March 2025, 8:37 pm

കോട്ടയം: രാഷ്ട്ര നിര്‍മാണം നടത്തേണ്ടത് മനുഷ്യ ശാക്തീകരണത്തിലൂടെയാണെന്ന് മുന്‍ ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി.

ഒരുവന്റെ ആന്തരിക ബോധത്തിന്റെ തിരിച്ചറിവാണ് യഥാര്ത്ഥ വ്യക്തിത്വ വികാസത്തിലേക്ക് അവനെ നയിക്കുന്നതും മാനുഷികത രൂപപ്പെടുത്തുന്നതും. അതിനാല് രാഷ്ട്ര നിര്മാണത്തില് ലിഗം ശാക്തീകരണത്തേക്കാള് പ്രധാന്യമര്ഹിക്കുന്നത് മനുഷ്യ ശാക്തീകരണത്തിനാണെന്നും കിരണ് ബേദി പറഞ്ഞു.

‘പൊലീസ്, പൊതു ജനം, നയം: നേതൃത്വത്തിലും രാഷ്ട്ര നിര്‍മാണത്തിലും എന്റെ പാഠങ്ങള് ‘എന്ന വിഷയത്തില് സി.എം.സ് കോളേജും ടോക്‌സ് ഇന്ത്യയും, ഓക്‌സിജന് ദി ഡിജിറ്റല് എക്‌സ്‌പെര്ട്ടും സംയുക്തമായി സംഘടിപ്പിച്ച ബെഞ്ചമിന് ബെയ്‌ലി അനുസ്മരണ പ്രഭാഷണത്തില് സംസാരിക്കുകയായിരുന്നു അവര്. എന്നെന്നും നിലനില്ക്കുന്ന കണ്ടെത്തലുകളാണ് ബെഞ്ചമിന് ബെയ്‌ലിയുടെ മഹത്വത്തിനു കാരണമായതെന്ന് കിരണ് ബേദി കൂട്ടിച്ചേര്ത്തു.

1972ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ (ഐ.പി.എസ്) ചേര്‍ന്ന ആദ്യ ഇന്ത്യന്‍ വനിതയായ ഡോ. കിരണ്‍ ബേദി സര്‍വീസിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ചയ്ക്കിടെ പങ്കുവെച്ചു. പ്രഭാഷണത്തിന് ശേഷം  അവര്‍ വിദ്യാര്‍ഥികളുമായും സംവദിച്ചു.

ബിഷപ് ഡോ. മലയില്‍ സാബു കോശി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ. അഞ്ജു സോസന്‍ ജോര്‍ജ്, ഫാ. ഡോ. എബ്രഹാം മുളമൂട്ടില്‍, ഡോ. ബാബു ചെറിയാന്‍, ഡോ. വിജോ കുരിയന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരും കോളേജ് ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Content Highlight: Nation building should not be done through gender empowerment but through human empowerment: Kiran Bedi