ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ സിറ്റിയില്‍ നടന്ന ഗണേശ വിഗ്രഹ നിമജ്ജന യാത്രയില്‍ ഗോഡ്‌സെയുടെ പോസ്റ്ററുകള്‍ ഉയര്‍ത്തി ആഘോഷിച്ചതില്‍ വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഒക്ടോബര്‍ എട്ടിന് നടന്ന സംഭവത്തില്‍ ചിത്രദുര്‍ഗ സ്വദേശി ഹനുമന്തപ്പ നല്‍കിയ പരാതിയിലാണ് കര്‍ണാടക പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്
ഗോഡ്‌സെയുടേത് കൂടാതെ ആര്‍.എസ്.എസ് ആചാര്യന്‍ സവര്‍ക്കര്‍, കൊല്ലപ്പെട്ട സംഘപരിവാര്‍ നേക്കാളായ ശരത് മഡ്വല്‍, ഹര്‍ഷ എന്നിവരുടെ പോസ്റ്റാകളുയര്‍ത്തി യുവാക്കള്‍ നൃത്തം ചെയ്തു.
ചിത്രദുര്‍ഗയിലെ ബി.ഡി റോഡില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ഘോഷയത്ര എസ്.ബി. എം സര്‍ക്കിളിലൂടെ കടന്ന് പോകുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ഗോഡ്‌സെയുടെ പോസ്റ്ററുകള്‍ അഞ്ജാതര്‍ പ്രദര്‍ശിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.
സമാാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതെന്ന് പരാതിക്കാരന്‍ ആരോപിച്ചു.
ഐ.പി.സി. സെഷന്‍ 505 (1), 505 (1) ബി എന്നീ വകുപ്പുകള്‍ പ്രകാരം വി.എച്ച്.പി ഭാരവാക്ഷികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഡി.ജെ മ്യൂസിക്ക് ഉള്‍പ്പടെ വന്‍ ജനാവലിയോടെയാണ് വിശ്വ ഹിന്ദു പരിഷത്ത് ഘോഷയാത്ര നടത്തിയത്.
content highlight: Nathuram Godse poster on Ganesha idol immersion