ഇനി ബംഗ്ലാദേശിന് ഇന്ത്യന്‍ പര്യടനമാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശ് പര്യടനം കഴിഞ്ഞാല്‍ വാശിയേറിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണുള്ളത്. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതോടെ ഓസീസ് സ്പിന്‍ ബൗളര്‍ നഥാന്‍ ലിയോണ്‍ വരാനിരിക്കുന്ന വലിയ ഇവന്റിനെക്കുറിച്ച് സംസാരിച്ചിരുന്നു.
നഥാന്‍ ലിയോണ്‍ ഓസ്ട്രേലിയയ്ക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ആക്റ്റീവല്ല. എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തനിക്ക് ഒരു ലോകകപ്പ് പോലെയാണെന്നുമാണ് താരം പറഞ്ഞത്.
‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എനിക്ക് ഒരു ലോകകപ്പ് പോലെയാണ്. രണ്ട് വര്‍ഷം മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ മുഴുവന്‍ സമയവും സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടാലും സെമിയിലെത്തുന്നത് പോലെയല്ല ഇത്, ഫൈനലിലെത്താന്‍ നിങ്ങള്‍ രണ്ടു വര്‍ഷത്തിനിടെ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്,’ നഥാന്‍ ലിയോണ്‍ പറഞ്ഞു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.
Content highlight: Nathan Lyon Talking About World Test Championship