ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക.
മത്സരത്തിന് മുമ്പ് ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇന്ത്യ നിസാരക്കാരല്ലെന്നും വിരാടിനേയും ബുംറയേയും മാത്രമല്ല മറ്റ് താരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലിയോണ്‍ പറഞ്ഞു.
‘ഇന്ത്യയ്ക്ക് നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. വിരാടും ബുംറയുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളാണ്, അവര്‍ക്ക് പുറമെ മറ്റ് കളിക്കാരും ഉണ്ട്. ഇന്ത്യ ശക്തമായ ടീമാണ്, മത്സരിക്കാന്‍ പ്രയാസമാണ്. ഞങ്ങള്‍ ഒന്നോ രണ്ടോ കളിക്കാരനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല,
ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു, പക്ഷേ ഈ ഇന്ത്യന്‍ ടീമിനെതിരെ ഞങ്ങളുടെ ക്രിക്കറ്റ് ബ്രാന്‍ഡ് കളിക്കുമെന്നും മത്സര ക്രിക്കറ്റ് കളിക്കും,’ നഥാന്‍ ലിയോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പിങ്ക് ബോള്‍ ടെസ്റ്റില്‍ പരിജയ സമ്പത്ത് കുറഞ്ഞ ഇന്ത്യയെ അഡ്ലെയ്ഡില്‍ കാത്തിരിക്കുന്നത് കനത്ത പോരാട്ടം തന്നെയായിരിക്കും. എന്നിരുന്നാലും ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ മികച്ച വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാറി നിന്നപ്പോള്‍ ടീമിനെ നയിച്ച ബുംറ ക്യാപ്റ്റനെന്ന നിലയിലും ബൗളര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ബുംറയ്ക്കായിരുന്നു. മാത്രമല്ല ബാറ്റിങ്ങില്‍ യശസ്വി ജെയ്‌സ്വാള്‍ അടക്കമുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനവും ഇന്ത്യയുടെ ശക്തിയാണ്.
Content Highlight: Nathan Lyon Talking About Indian Cricket Team