| Wednesday, 21st August 2024, 5:20 pm

ഇന്ത്യയെ പരാജയപ്പെടുത്താന്‍ കാത്തിരിക്കുകയാണ്; ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ നിര്‍ണായക പങ്ക വഹിച്ച താരമാണ് നാഥന്‍ ലിയോണ്‍. ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യയെ പരാജയപ്പെടുത്താനും വിക്കറ്റുകള്‍ നേടാനും കാത്തിരിക്കുകയാണെന്ന് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം.

‘ഇത് ഞങ്ങള്‍ക്ക് പൂര്‍ത്തിയാകാത്ത ബിസിനസാണ്. ഇന്ത്യയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ ആവേശത്തിലാണ്, അത് വെല്ലുവിളി നിറഞ്ഞതായിരിക്കും. കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ എനിക്ക് വിക്കറ്റുകള്‍ എടുക്കണം,’ നഥാന്‍ ലിയോണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ രണ്ട് പരമ്പരയും ഇന്ത്യയാണ് സ്വന്തമാക്കിയത്. ഈ തവണകൂടെ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ മൂന്നാം തവണയും ഓസീസിന്റെ മണ്ണില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കും. മാത്രമല്ല ഓസീസിനെതിരെയുള്ള തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റില്‍ വിജയിക്കാനുള്ള അവസരവുമാണ് മുന്നിലുള്ളത്.

Content Highlight: Nathan Lyon Talking About Border Gavaskar Trophy

We use cookies to give you the best possible experience. Learn more