ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് നഥാന്‍ ലിയോണ്‍ കാഴ്ചവെച്ചത്. ബാറ്റ്‌കൊണ്ടും ബോളുകൊണ്ടും താരം അമ്പരപ്പിച്ചിരുന്നു. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ്ങില്‍ അവസാന വിക്കറ്റില്‍ 55 പന്തില്‍ നിന്ന് 41 റണ്‍സും താരം നേടി. സ്‌കോട് ബോളണ്ടുമായി 50 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് താരം നേടിയത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ അഞ്ച് വിക്കറ്റാണ് ലിയോണ്‍ നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. മെല്‍ബണിലെ പ്രകടനം ലിയോണെ കൊണ്ടെത്തിച്ചെത് പുരുഷ ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഏഴാം നമ്പര്‍ താരമായാണ്. ഈ ലിസ്റ്റില്‍ അടുത്തിടെ വിരമിച്ച ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ആര്‍. അശ്വിനെ പിന്നിലാക്കിയാണ് ലിയോണ്‍ ഏഴാമത് എത്തിയത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. എസ്.സി.ജി ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പര സമനിലയില്‍ പിടിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരം വിജയിക്കാതെ മറ്റ് വഴികളില്ല.
Content Highlight: Nathan Lyon In Great Record Achievement In Test Cricket