കൊച്ചി: ഒതളങ്ങ തുരുത്ത് എന്ന വെബ്ബ് സീരിസിലെ മലയാളികളുടെ ഇഷ്ടകഥാപാത്രങ്ങളില്‍ ഒന്നായ നത്തിനെ അവതരിപ്പിച്ച അബിന്‍ ഇനി സിനിമയില്‍. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസിലാണ് അബിന്‍ അഭിനയിക്കുന്നത്.
ജൂഡ് തന്നെയാണ് സാറാസില്‍ അബിന്‍ അഭിനയിക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ‘അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിന്‍(നത്ത് ) സാറാസിലൂടെ മലയാള സിനിമയില്‍ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോള്‍ അരങ്ങേറാന്‍ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ട് തന്ന ഒതളങ്ങ തുരുത്തിന്റ അണിയറപ്രവര്‍ത്തകരോട് നന്ദി അറിയിക്കുന്നു . ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ അബിന്‍’ എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്.
കൊല്ലം കരുനാഗപ്പിള്ളിക്കാരനായ അംബുജിയാണ് ഒതളങ്ങയുടെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒതളങ്ങാതുരുത്ത് സിനിമയാകാന്‍ പോകുന്നതായുള്ള വാര്‍ത്തകളും ഈയിടെ വന്നിരുന്നു. സംവിധായകന്‍ അന്‍വര്‍ റഷീദാണ് സിനിമ നിര്‍മ്മിക്കാനൊരുങ്ങത്.
വെബ് സീരിസിലെ താരങ്ങളും സന്ദര്‍ഭങ്ങളും തന്നെയായിരിക്കും സിനിമയിലുമുണ്ടാവുക. എന്നാല്‍ ചെറിയ ചില മാറ്റങ്ങളുമുണ്ടാകും. സീരിസ് ഒരുക്കിയ അംബുജി തന്നെയാകും സിനിമയും സംവിധാനം ചെയ്യുകയെന്നും അന്‍വര്‍ റഷീദ് പറഞ്ഞിരുന്നു.
അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറാസ്.കൊവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് ചിത്രം ജൂഡ് പൂര്‍ത്തിയാക്കിയത്.
കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.
സണ്ണിവെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്നബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട്‌സ്, വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി,