|

ഇത് പാ രഞ്ജിത്ത് സംഭവം; നച്ചത്തിരം നഗര്‍ഗിരത് ട്രെയ്‌ലർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നച്ചത്തിരം നഗര്‍ഗിരത്തിന്റെ ട്രെയ്ലര്‍ പുറത്ത്. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയായി നച്ചത്തിരം നഗര്‍ഗിരത് മാറുമെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഓഗസ്റ്റ് 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

ചിത്രത്തിന്റെ ഷൂട്ടിങ് വളരെ മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. നീലം പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ വിതരണാവകാശം യാഴി ഫിലിംസിനാണ്.

സാര്‍പ്പട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രദ്ധനേടിയിരുന്നു.


സിനിമയില്‍ അറിവ് വരികളെഴുതി പുറത്തുവന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെന്‍മ സം?ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാ?ഗ്രഹണം എ. കിഷോര്‍ കുമാര്‍ ആണ്.

കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു ആമസോണ്‍ പ്രൈമിലൂടെ പാ രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ റിലീസ് ചെയ്തത്. സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Natchathiram Nagargirathu Movie Trailer released