മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുമ്പ് സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഇന്നസെന്റിന്റെയും കൊച്ചിന്‍ ഹനീഫയുടെയും സ്ഥാനത്തേക്ക് വന്ന ആളാണ് ജോണി ആന്റണിയെന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്.
അദ്ദേഹം നല്ല അസ്സല്‍ നടനാണെന്നും വളരെ നന്നായിട്ടാണ് ഓരോ സിനിമയിലും ജോണി ആന്റണി പെര്‍ഫോം ചെയ്യുന്നതെന്നും നാസര്‍ ലത്തീഫ് പറയുന്നു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോണി ആന്റണി സംവിധായകനായി വന്ന ആളാണ്. അയാള്‍ പിന്നീട് അഭിനയത്തിലേക്ക് വന്നു. ഇന്ന് അദ്ദേഹം ഇന്നസെന്റേട്ടനും കൊച്ചിന്‍ ഹനീഫയും വിട്ടുപോയ ഒരു ഗ്യാപ്പിലാണ് കയറിയേക്കുന്നത്. നല്ല അസ്സല്‍ നടനാണ് ജോണി ആന്റണി. എന്ത് നന്നായിട്ടാണ് ഓരോ സിനിമയിലും അദ്ദേഹം പെര്‍ഫോം ചെയ്യുന്നത്.
പിന്നെ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍ തുടങ്ങി നിരവധി ആളുകളുണ്ട്. പുതുതായി വന്ന ചിലരെ കാണുമ്പോള്‍ നമ്മള്‍ ശരിക്കും അതിശയിച്ചു പോകും. ഞാന്‍ ജോസ് തോമസിന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്ന സമയത്ത് അതിലൊക്കെ പുതിയ ആളുകളായിരുന്നു അഭിനയിക്കാന്‍ ഉണ്ടായിരുന്നത്.
എന്തൊരു പെര്‍ഫോമന്‍സായിരുന്നു അവരുടേതൊക്കെ. അതില്‍ നിന്ന് മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ മനുഷ്യരിലും കലയുണ്ടാകും. അത് ടാപ്പ് ചെയ്ത് പുറത്തേക്ക് കൊണ്ടുവരണം. ചിലര്‍ക്ക് അതിനുള്ള അവസരം കിട്ടും. എന്നാല്‍ ചിലര്‍ക്ക് കിട്ടില്ല,’ നാസര്‍ ലത്തീഫ് പറയുന്നു.
Content Highlight: Nasser Latif Talks About Johny Antony