| Sunday, 31st December 2023, 10:34 pm

2024ല്‍ ബാബറിനെക്കാളും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അവന് കഴിയും: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബാബര്‍ അസമിനും വിരാട് കോഹ്‌ലിക്കും മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറയുന്നത്. ഇരുവരും മികച്ച താരങ്ങള്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ തന്റെ കൂടുതല്‍ മുന്‍ഗണനകള്‍ വിരാട് കോഹ്‌ലിക്ക് നല്‍കുകയാണ് നാസര്‍.

2023ലെ വമ്പന്‍ മത്സരങ്ങള്‍ക്ക് ശേഷം ഐ.സി.സി പുറത്തുവിട്ട വീഡിയോയില്‍ വിരാട് കോഹ്‌ലിയെയും ബാബര്‍ അസമിനെയും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇനി അടുത്ത സീസണില്‍ വിരാട് ബാബറിനേക്കാളും റണ്‍സ് നേടുമെന്നും നാസര്‍ അഭിപ്രായപ്പെട്ടു.

‘2023 ലോകകപ്പില്‍ വിരാട് കോഹ്‌ലി അതിശയിപ്പിക്കുന്ന രീതിയില്‍ പ്രകടനം നടത്തി. അദ്ദേഹത്തിന്റെ മികച്ച ബാറ്റിങ്ങില്‍ റെക്കോര്‍ഡുകളും പിറന്നു. അവന്‍ ഇത്രക്ക് നന്നായി ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. മുംബൈയില്‍ ശ്രീലങ്കക്ക് എതിരായി നടന്ന മത്സരത്തില്‍ അവന്‍ അസാധാരണമായി കളിച്ചു. ഇത് വിരാടിനും ആരാധകര്‍ക്കും ശുഭസൂചനയാണ് നല്‍കുന്നത്. അവന്‍ മികച്ച ഫോമിലാണ്,’അദ്ദേഹം പറഞ്ഞു.

കോഹ്‌ലി 35 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 2048 റണ്‍സ് നേടിയിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി താരം മാറുകയും ചെയ്തിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്ന് 765 റണ്‍സാണ് 2023 ലോകകപ്പില്‍ താരം നേടിയത്. 2023 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറുകയും ചെയ്തിരുന്നു. അതിനേക്കാള്‍ വലിയ നേട്ടം ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 49 ഏകദിന സെഞ്ച്വറി മറികടക്കാനും ചരിത്രം കുറിക്കാനും കോഹ്‌ലിക്ക് സാധിച്ചു എന്നതാണ്.

2024 ആരംഭിക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പില്‍ ബാബറിന്റെ പ്രാധാന്യവും താരം ചൂണ്ടിക്കാട്ടിയിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച് ബാബര്‍ അസം നിലവില്‍ സ്വതന്ത്രനായി ഇരിക്കുകയാണ്. അദ്ദേഹത്തിന് ഇനി ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. 2023 ലോകകപ്പില്‍ മോശം പ്രകടനം കാരണം നിരവധി വിമര്‍ശനങ്ങള്‍ക്ക് താരം വിധേയമായിരുന്നു. 2023 അവസാനിക്കുമ്പോള്‍ ഏകദിന മത്സരങ്ങളില്‍ നിന്നും മാത്രമായി 25 മത്സരങ്ങളില്‍ നിന്നും 1065 റണ്‍സ് ബാബര്‍ നേടിയിട്ടുണ്ട്.

Content Highlight: Nasser Hussain Says Kohli Can Score More Runs Than Babar In 2024

Latest Stories

We use cookies to give you the best possible experience. Learn more