| Monday, 22nd January 2024, 5:29 pm

പരാതികള്‍ ഒഴിവാക്കുക: ഇംഗ്ലണ്ട് ടീമിന് നാസര്‍ ഹുസൈന്റെ ഉപദേശം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 25ന് ആരംഭിക്കുകയാണ്. മത്സരത്തില്‍ പിച്ചിന്റെ അവസ്ഥയെക്കുറിച്ച് പരാതിപ്പെടുന്നതിന്റെ ആവശ്യകത കുറയ്ക്കാനാണ് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറയുന്നത്. ബെന്‍ സ്റ്റോക്ക്‌സിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയുമായുള്ള ഹോം പരമ്പരക്ക് ഇറങ്ങുന്നത്.

ഒരു റെഡ് ബോള്‍ പരമ്പര വിജയം നേടുന്ന അവസാന സന്ദര്‍ശക ടീമായി മാറാന്‍ പരാതികള്‍ ഒഴിവാക്കാനാണ് മുന്‍ ക്യാപ്റ്റന്‍ ഇംഗ്ലണ്ട് ടീമിനോട് പറയുന്നത്. ഡെയിലി മെയിലിനുള്ള കോളത്തില്‍ ആണ് നാസര്‍ ഹുസൈന്‍ ഇക്കാര്യം പറഞ്ഞത്. മിക്കവാറും സ്പിന്നിന് അനുകൂലമായിരിക്കും എന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

‘ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പരാതികള്‍ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. പണ്ടത്തെപ്പോലെ പന്ത് നന്നായി സ്പിന്‍ ചെയ്താല്‍, പ്രത്യേകിച്ച് മുന്‍ കാലങ്ങളില്‍ ഇരു ടീമുകള്‍ക്കും സമനിലയുള്ള കളിക്കളമാണ്, ‘ഹുസൈന്‍ എഴുതി.

സ്പിന്നര്‍മാരെ ഫലപ്രദമായി കളിക്കുന്നതിന് സാങ്കേതികമായി പ്രതിരോധിക്കാന്‍ കളിക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സ്റ്റോക്സിനും റൂട്ടിനും സ്പിന്നിനെതിരെ ശക്തമായ പ്രതിരോധിക്കാന്‍ കഴിയും. അശ്രദ്ധമായി ആക്രമിക്കുന്നതും പ്രതിരോധിക്കുന്നതും അപകടപ്പെടുത്താനും സാധ്യതയുണ്ട്. ടീമിനെ പിന്താങ്ങുകയും ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിലും, ആദ്യ ഒന്നര മണിക്കൂര്‍ അതിജീവിക്കുന്നത് നിര്‍ണായകമാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Nasser Hussain’s advice to the England team

Latest Stories

We use cookies to give you the best possible experience. Learn more