ഇംഗ്ലണ്ടിനെതിരെയുള്ള കഴിഞ്ഞ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-1ന് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഇന്ത്യ പരമ്പരയിലേക്ക് ഇന്ത്യ ശക്തമായി തിരിച്ചുവരുകയായിരുന്നു.
ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. രോഹിത്തിനെ ആളുകള്‍ പലപ്പോഴും തെറ്റായ രീതിയിലാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം മികച്ച താരമാണെന്നുമാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്.
‘രോഹിത് ഒരു മുന്‍കരുതലുള്ള ക്യാപ്റ്റനല്ലെന്നും കളിക്കളത്തിലെ കാര്യങ്ങള്‍ അവന്റെ കൈകളില്‍ നിന്ന് വഴുതിപോകുന്നുവെന്നും ആളുകള്‍ പലപ്പോഴും കരുതുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല രോഹിത് മികച്ച ഒരു ക്യാപ്റ്റനാണ്. മത്സരങ്ങളില്‍ അവന്‍ സമര്‍ത്ഥമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതിനു ശേഷം അവന്‍ പരിഭ്രാന്തനായില്ല. പകരം ആക്രമണാത്മകമായ സമീപനം കൊണ്ട് ഇന്ത്യ തിരിച്ചുവരികയായിരുന്നു. അതുകൊണ്ട് തന്നെ രോഹിത് വ്യത്യസ്തനായ ഒരു ക്യാപ്റ്റനാണ്.
പരമ്പരയിലുടനീളം അദ്ദേഹം തന്റെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്തു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ആര്‍. അശ്വിനെ രോഹിത് ഉപയോഗിച്ചിരുന്നില്ല. ഇത് മൂലം ബെന്‍ ഡക്കെറ്റിനെ പോലുള്ള താരങ്ങള്‍ക്ക് മികച്ച റണ്‍സ് നേടാന്‍ സാധിച്ചു. എന്നാല്‍ തന്റെ പോരായ്മകള്‍ മനസ്സിലാക്കിയ രോഹിത് ബാക്കിയുള്ള കളികളില്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍സിയെ കുറിച്ചും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.
‘ഇന്ത്യ ഇംഗ്ലണ്ടില്‍ വന്നു കളിക്കുമ്പോള്‍ ഇവിടെ നരകം അഴിച്ചുവിടാന്‍ ആഗ്രഹിച്ച വിരാട് കോഹ്‌ലിയെപ്പോലെയല്ല ഒരിക്കലും രോഹിത്. വിരാട് എപ്പോഴും കളിക്കളത്തില്‍ വളരെ അഗ്രസീവാണ് രോഹിത് കാര്യങ്ങള്‍ വളരെ ലളിതമായി നിയന്ത്രിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്,’ നാസര്‍ ഹുസൈന്‍ കൂട്ടിചേര്‍ത്തു.