2024 ടി-20 ലോകകപ്പില്‍ ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്.
സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെ ഇന്ത്യ സെമി ഫൈനലിന് യോഗ്യതയും നേടിയിരിക്കുകയാണ്.
ജൂണ്‍ 27ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാന്‍ സൗത്ത് ആഫ്രിക്കയെ നേരിടും. ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തിനെ കുറിച്ച് സംസസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍.
ഇതോടെ ആരാണ് സെമി ഫൈനലില്‍ വിജയിച്ച് ഫൈനലില്‍ ഏറ്റുമുട്ടുക എന്നും മുന്‍ താരം പ്രവചിച്ചു.
‘ഫൈനലില്‍ സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും ആയിരിക്കും. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് അഡ്ലെയ്ഡ് നടന്നത് ആവര്‍ത്തിക്കും. ഈ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ ടീമിനെ ഭയപ്പെടുന്നില്ല. പിച്ച് മന്ദഗതിയിലാണെങ്കില്‍ ഇന്ത്യക്ക് ഇംഗ്ലീഷ് ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാനാകും,’ നാസര്‍ ഹുസൈന്‍ പറഞ്ഞു.
ടി-20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും ആറ് തവണ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 4-2ന് മുന്നിലാണ്. എന്നാല്‍ 2022ലെ ഏക സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, യു.എസ്.എ എന്നിവയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കാനഡയ്ക്കെതിരായ അവരുടെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. സൂപ്പര്‍ 8പോരാട്ടത്തില്‍ അവര്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിവരെയും പരാജയപ്പെടുത്തി.
മറുവശത്ത്, സ്‌കോട്ട്‌ലാന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം സമര്‍ദത്തിലായിരുന്നു. എന്നാല്‍. ഓസ്ട്രേലിയയോട് തോറ്റെങ്കിലും നമീബിയയെയും ഒമാനെയും തോല്‍പ്പിച്ച് ടീം അടുത്ത റൗണ്ടിലെത്തി.
Content Highlight: Nasser Husain Talking About 2024 T20 World Cup