സമുദായ സംരക്ഷകരേ, ഞങ്ങളെ വളരാന്‍ അനുവദിക്കൂ...
Daily News
സമുദായ സംരക്ഷകരേ, ഞങ്ങളെ വളരാന്‍ അനുവദിക്കൂ...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2013, 6:30 pm

രണ്ടും മുസ്‌ലിം സമൂഹത്തിലെ തീവ്രവിഭാങ്ങളെശക്തിപ്പെടുത്തുന്നു  എന്നതാണ് സത്യം. ഒന്നാമത്തേത്  വിശ്വാസികളില്‍ അരക്ഷിതത്വ ബോധം സൃഷ്ടിക്കുകയും അത് വഴി മാറ്റത്തെ അങ്ങേയറ്റം ഭയത്തോടെ മാത്രം  വീക്ഷിക്കുന്ന അവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുമ്പോള്‍ രണ്ടാമത്തേത് ആന്തരിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ച പോലും അനാവശ്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കാരണവുമാവുന്നു.


 

nasirudheenഏതൊരു മത വിഭാഗത്തിലും സമൂഹത്തിലും കാലക്രമേണ  വ്യത്യസ്ത  രീതിയിലുള്ള അപചയം സംഭവിക്കാറുണ്ട്. പ്രമാണങ്ങളുടെ കാലികമായ പുനര്‍ വ്യാഖ്യാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും പരിഷ്‌കരണങ്ങളിലൂടെയും സമുദായത്തില്‍ കടന്നു കൂടിയ തിന്മകളെ തുടച്ചുനീക്കിയാണ് ഇതിനെ അതിജീവിക്കേണ്ടത്.

ഇസ്‌ലാമിക ചരിത്രത്തിലുടനീളം ഈ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായതായി കാണാം. പക്ഷേ പ്രവാചകന്റെ ശേഷമുള്ള ഒന്ന് രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും പരിഷ്‌കാരങ്ങളുടെയും നവോത്ഥാനങ്ങളുടെയും ശക്തി ക്രമേണ ശോഷിച്ചതായി ചരിത്രം പഠിപ്പിക്കുന്നു.

എന്നാല്‍ ഇന്ന് മുസ്‌ലിം സുമദായത്തില്‍ നടക്കുന്ന സ്വാഭാവികമായ തിരുത്തലുകളെ പോലും തടയുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മുസ്‌ലിം സമുദായത്തില്‍ പ്രശ്‌നങ്ങള്‍  മാത്രമേയുള്ളൂ എന്ന് പറയുന്ന ഇസ്‌ലാമോഫോബിയയുടെ പൊതുബോധം പോലെ തന്നെ അങ്ങേയറ്റം അപകടകരമാണ്  മുസ്‌ലിം സമുദായത്തെ തീര്‍ത്തും പ്രശ്‌ന വിമുക്തമായി ചിത്രീകരിക്കുന്നതും.

രണ്ടും മുസ്‌ലിം സമൂഹത്തിലെ തീവ്രവിഭാങ്ങളെശക്തിപ്പെടുത്തുന്നു  എന്നതാണ് സത്യം. ഒന്നാമത്തേത്  വിശ്വാസികളില്‍ അരക്ഷിതത്വ ബോധം സൃഷ്ടിക്കുകയും അത് വഴി മാറ്റത്തെ അങ്ങേയറ്റം ഭയത്തോടെ മാത്രം  വീക്ഷിക്കുന്ന അവസ്ഥയിലേക്ക് തള്ളി വിടുകയും ചെയ്യുമ്പോള്‍ രണ്ടാമത്തേത് ആന്തരിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ച പോലും അനാവശ്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കാരണവുമാവുന്നു.

വ്യത്യസ്ത രീതികളിലുടെ ആണെങ്കില്‍ പോലും യഥാര്‍ത്ഥത്തില്‍, രണ്ടും പരിഷ്‌കരണ ശ്രമങ്ങളെ തടയിടുകയും പൗരോഹിത്യത്തെയും പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയെയും സംരക്ഷിക്കാന്‍ സഹായകമാവുകയും ചെയ്യുന്നു.

മുസ്‌ലിം സ്ത്രീക്ക്  ഒരിക്കലും സ്വാതന്ത്രമോ നീതിയോ ലഭിക്കില്ലെന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗമായ പൊതുബോധം പോലെ തന്നെ അപകടമാണ്  മുസ്‌ലിം
സമുദായത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല എന്ന് പറയുന്ന അപ്പോളജിസ്റ്റ് സമീപനവും.

ഫാത്തിമാ മെര്‍നീസ്സി തന്റെ “Veil and the Male elite” എന്ന പുസ്തകത്തില്‍ വിശദമായി ഈ ഹദീസിനെ വിലയിരുത്തുകയും എന്തുകൊണ്ട് അത് വ്യാജവും തള്ളിക്കളയേണ്ടതും ആണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുമുണ്ട്.

മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏതെല്ലാം തരത്തിലാണ്? പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ജീവിക്കുന്ന മറ്റു സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പോലെ തന്നെ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നിരവധിയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

അതോടൊപ്പം തന്നെ, “മുസ്‌ലിം സ്ത്രീ” എന്ന സവിശേഷ സ്വത്വം മൂലം നേരിടുന്ന പ്രശ്‌നങ്ങളും ഉണ്ട്.  അതിനാല്‍ തന്നെ “സ്ത്രീ” എന്ന പൊതു സ്വത്വത്തെ
മുന്നില്‍ നിര്‍ത്തിക്കൊണ്ട് മാത്രം വിശദീകരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍.

ഖുര്‍ആനും ഹദീസും തെറ്റായി വ്യാഖ്യാനിച്ചും ഉപയോഗിച്ചും പുരുഷ കേന്ദ്രീകൃത സമൂഹം സകല രംഗങ്ങളില്‍ നിന്നും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്നത് തീര്‍ച്ചയായും “മുസ്‌ലിം സ്ത്രീ” എന്ന സ്വത്വത്തിന്റെ പേരില്‍ നേരിടുന്ന പ്രതിസന്ധി തന്നെയാണ്. അത്‌കൊണ്ട് തന്നെയാണല്ലോ ആമിനാ വദൂദ്  തൊട്ട് ഖദീജ മുംതാസ് വരെയുള്ള മുസ്‌ലിം സ്ത്രീകള്‍ ഇതേ ഖുര്‍ആനും ഹദീസും ആയുധമാക്കി കൊണ്ട്  ഇതിനെതിരെ പോരാടുന്നത്.

ഒരുദാഹരണം പറഞ്ഞാല്‍ മുസ്‌ലിം സ്ത്രീകള്‍ അധികാര സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ അര്‍ഹരല്ല എന്ന് സ്ഥാപിക്കുന്ന വാദത്തിന് അടിസ്ഥാനമായി എപ്പോഴും ഉദ്ധരിക്കാറുള്ളത് “സ്ത്രീയെ അധികാരം ഏല്‍പിച്ച ഒരു  ജനതയും മെച്ചപ്പെട്ടിട്ടില്ല” എന്ന പ്രവാചകന്റെ പേരില്‍ ഉള്ള ഹദീസാണ്.

ഇസ്‌ലാമിക ലോകം ഏറ്റവും സ്വീകാര്യമായി കരുതുന്ന ബുഖാരി ഹദീസ് ശേഖരത്തില്‍ വരെയുള്ള ഇത് പോലുള്ള നിരവധി ഹദീസുകള്‍  ആണ്  മുസ്‌ലിം സമൂഹത്തില്‍ കയറിക്കൂടിയ സ്ത്രീ വിരുദ്ധതക്കും പുരുഷ കേന്ദ്രീകൃത പൗരോഹിത്യത്തിനും അടിസ്ഥാനം.

ഫാത്തിമാ മെര്‍നീസ്സി തന്റെ “Veil and the Male elite” എന്ന പുസ്തകത്തില്‍ വിശദമായി ഈ ഹദീസിനെ വിലയിരുത്തുകയും എന്തുകൊണ്ട് അത് വ്യാജവും തള്ളിക്കളയേണ്ടതും ആണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുമുണ്ട്.

ഒരുപക്ഷേ ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം പുറത്ത്  നിന്നുള്ള ഏതൊരു ഇടപെടലിനെക്കാളും സ്വീകാര്യമാവുന്നതും ഫല പ്രാപ്തിയുളവാക്കുന്നതും ഇത് പോലുള്ള പ്രമാണങ്ങളുടെ പുനര്‍ വ്യാഖ്യാനങ്ങളും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള മുന്നേറ്റങ്ങളുമാണ്. പറഞ്ഞു വരുന്നത് “മുസ്‌ലിം സ്ത്രീ” എന്ന സങ്കീര്‍ണമായ സ്വത്വത്തെ സൂക്ഷ്മമായും സമഗ്രമായും  മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളുടെ പ്രസക്തിയെ കുറിച്ചാണ്.

അടുത്ത പേജില്‍ തുടരുന്നു


ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് 18 വയസ്സ് എന്ന പ്രായ പരിധി ഇല്ലെന്നും അതുകൊണ്ട്  തന്നെ അങ്ങനെ ഒരു പരിധി നിശ്ചയിക്കുന്നത്  ഇസ്ലാമിക വ്യക്തിനിയമത്തിലും സ്വാതന്ത്രത്തിലും നേരെ ഉള്ള കയ്യേറ്റമാണെന്ന് പത്രങ്ങളിലൂടെയും ചാനലുകളിലുടെയും  ഈ “സമുദായ നേതാക്കള്‍” പറഞ്ഞതൊന്നും
ജെനി കേട്ടിട്ടില്ലെന്നത് പോട്ടെ, പ്രവാചക പത്‌നി ആയിഷയുടെ വിവാഹം വളരെ നേരത്തെ നടന്നത് “ഉദാഹരണമായി” ഉദ്ധരിച്ച് അതിന് സാധുത കണ്ടെത്താനുള്ള പരിഹാസ്യ ശ്രമം പോലും അറിയാതെ(?) പോയതാണ് ഏറെ അത്ഭുതകരം.


rapewomensymbolphoto

പക്ഷേ, നിര്‍ഭാഗ്യവശാല്‍ പലപ്പോഴും സ്വത്വ രാഷ്ട്രീയത്തിന്റെ ആവശ്യകതയെയും പ്രസക്തിയെയും കുറിച്ച് വാചാലരാവുന്നവര്‍ തന്നെ  മുസ്‌ലിം സ്ത്രീയുടെ സ്വത്വ രാഷ്ട്രീയ പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ പുരുഷ കേന്ദ്രീകൃത പൗരോഹിത്യ വ്യവസ്ഥിതിയില്‍ അതിഷ്ഠിതമായ സ്റ്റാറ്റസ് കോയെ പിന്തുണയ്ക്കുന്ന വിരോധാഭാസമാണ്  കാണാന്‍ സാധിക്കുന്നത്.

സവര്‍ണ -അവര്‍ണ ദ്വന്തത്തിലൂടെ മാത്രം കാര്യങ്ങള്‍ നോക്കി കാണാന്‍ ശീലിക്കുമ്പോള്‍ മറ്റ് സ്വത്തങ്ങളൊന്നും കാണാതെ പോവുന്നത്  സ്വാഭാവികം. ഇതേ കൂട്ടരാല്‍ തന്നെ ഏറെ വിമര്‍ശിക്കപ്പെടുന്ന വര്‍ഗ രാഷ്ട്രീയക്കാരുടെ തൊഴിലാളി -മുതലാളി ദ്വന്ദം പോലെ തന്നെ ഉള്ള മറ്റൊരു ദ്വന്ദമായിപ്പോവുന്നു ഇതെന്ന് അതിലേറെ പരിഹാസ്യം.

മറ്റു സ്വത്തങ്ങളൊന്നും തന്നെ അങ്കീകരിക്കാതിരിക്കുമ്പോള്‍ അവരുടെ പ്രശ്‌നങ്ങളും അവഗണിക്കുകയോ ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയോ ആണ് പതിവ്.

ഈ നിലപാടിന്റെ പ്രകടമായ ഒരുദാഹരണമാണ്  “മാധ്യമം” പത്രത്തില്‍ “പൊതുബോധത്തെക്കുറിച്ച ചില സന്ദേഹങ്ങള്‍” എന്ന പേരില്‍  ജെനി റൊവീന
എഴുതിയ ലേഖനം.

abused-muslim-girlമുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ കാര്യത്തില്‍ പൗരോഹിത്യ സമുദായ നേതൃത്വം നടത്തുന്ന അപകടകരമായ ഇടപെടലിനെ കുറിച്ച് നടന്ന ചര്‍ച്ചകളെയെല്ലാം പാടെ അവഗണിച്ച്  അതെല്ലാം  ഇസ്‌ലാം – മുസ്‌ലിം വിരുദ്ധ ശക്തികള്‍ ഇസ്ലാമോഫോബിയയുടെ ഭാഗമായി നടത്തിയ പ്രോപ്പഗണ്ടാ കാമ്പെയിനിങ്ങായി കാണുകയാണ് ലേഖിക ചെയ്യുന്നത്.

കല്യാണ പ്രായം 16 ആക്കി കുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ലേഖികയുടെ നിരീക്ഷണങ്ങള്‍ ഏറെ അപകടകരമാണെന്ന് മാത്രമല്ല വസ്തുതാ വിരുദ്ധം കൂടിയാണ്.

ജെനി റൊവീന ഇങ്ങിനെ എഴുതുന്നു ” 18 വയസ്സ് എന്ന നിലവിലുള്ള പരിധി മാറ്റി പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് ഒരു മതസംഘടനയും പറഞ്ഞിട്ടില്ല. പകരം 18 വയസ്സിന് താഴെ നടന്ന കല്യാണങ്ങളെ നിയമപരിധിക്കുള്ളില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടായത്.” എന്നാണ്.

ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് 18 വയസ്സ് എന്ന പ്രായ പരിധി ഇല്ലെന്നും അതുകൊണ്ട്  തന്നെ അങ്ങനെ ഒരു പരിധി നിശ്ചയിക്കുന്നത്  ഇസ്ലാമിക വ്യക്തിനിയമത്തിലും സ്വാതന്ത്രത്തിലും നേരെ ഉള്ള കയ്യേറ്റമാണെന്ന് പത്രങ്ങളിലൂടെയും ചാനലുകളിലുടെയും  ഈ “സമുദായ നേതാക്കള്‍” പറഞ്ഞതൊന്നും
ജെനി കേട്ടിട്ടില്ലെന്നത് പോട്ടെ, പ്രവാചക പത്‌നി ആയിഷയുടെ വിവാഹം വളരെ നേരത്തെ നടന്നത് “ഉദാഹരണമായി” ഉദ്ധരിച്ച് അതിന് സാധുത കണ്ടെത്താനുള്ള പരിഹാസ്യ ശ്രമം പോലും അറിയാതെ(?) പോയതാണ് ഏറെ അത്ഭുതകരം.

ശരീഅത്തിനെ തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ശ്രമിച്ചതിലെ അനിസ്‌ലാമികതയും ഇവരെ അലട്ടുന്നില്ല. ആകെയുള്ള പ്രശ്‌നം ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് മാത്രം

തീര്‍ത്തും വസ്തുതാവിരുദ്ധമായ  ഈ കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തി ലേഖിക പിന്നീട് നടത്തുന്ന നിരീക്ഷണങ്ങളും നിഗമനങ്ങളുമാണ്  ഇതിലേറെ ശ്രദ്ധേയം. “പൊതുമാധ്യമങ്ങളെല്ലാം തന്നെ ബാലിക വിവാഹം ആവശ്യപ്പെടുന്ന മത നേതാക്കന്മാരെക്കുറിച്ചും അവരുടെ യാഥാസ്ഥിതികമായ സ്ത്രീവിരുദ്ധതയെക്കുറിച്ചുമാണ് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്”. എന്ന് പരിതപിക്കുന്ന ലേഖിക “മുസ്‌ലിം സമുദായത്തെ കരുതിക്കൂട്ടി താറടിച്ചുകാണിക്കാനുള്ള ശ്രമം” ആയി വിലപിച്ചു കൊണ്ടാണ് പിന്നീടുള്ള വാദങ്ങള്‍ക്ക് ശക്തി പകരുന്നത്.

ഈ വിവാദം  “മുസ്‌ലിം സ്ത്രീകളെ നിരാലംബരും നിസ്സഹായരുമായ “ഇര”കളായി താഴ്ത്തി നിര്‍ത്താനാണ്” സഹായിച്ചത് എന്ന് കൂടി പറയുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. അതായത് മുസ്‌ലിം സ്ത്രീകളുടെ കാര്യങ്ങള്‍ അവരുടെ അഭിപ്രായമോ താല്പര്യമോ പരിഗണിക്കുക പോലും ചെയ്യാതെ ഫാഷിസ്റ്റ് ശൈലിയില്‍ അങ്ങേയറ്റം പിന്തിരിപ്പന്‍ ചിന്താഗതികളുടെ ഉടമകളായ ഒരു കൂട്ടം പുരുഷ കേസരികള്‍ തീരുമാനിച്ചതിലെ സ്ത്രീ വിരുദ്ധതയും മനുഷ്യാവകാശ ലംഘനവും ഒന്നും ലേഖികക്ക് പ്രശ്‌നമല്ല.

ശരീഅത്തിനെ തെറ്റായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ശ്രമിച്ചതിലെ അനിസ്‌ലാമികതയും ഇവരെ അലട്ടുന്നില്ല. ആകെയുള്ള പ്രശ്‌നം ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് മാത്രം (“നിരാലംബരും””നിസ്സഹായരും” അല്ലാത്ത മുസ്‌ലിം സ്ത്രീകള്‍ എന്തുകൊണ്ട് ഈ തീരുമാനങ്ങളെല്ലാം എടുത്ത ചര്‍ച്ചകളില്‍ ഒന്നും ഉണ്ടായില്ല എന്നൊന്നും ചോദിക്കരുത്!)

amina-vadoodഅടിസ്ഥാനപരമായി സ്ത്രീകളുടെ പ്രശ്‌നമായ അവരുടെ വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ഒരു സ്ത്രീശബ്ദം പോലും ഇല്ലാതിരിക്കുന്നതിലെ ഫാഷിസം കാണാതിരിക്കുന്നിടത്താണ് ഈ ലേഖനത്തിന്റെ യഥാര്‍ത്ഥ അജണ്ട പുറത്ത് വരുന്നത്. മുസ്‌ലിം എന്ന സ്വത്വം പൂര്‍ണമായി അംഗീകരിക്കുകയും അതിലെ രാഷ്ട്രീയം മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ തന്നെ “മുസ്‌ലിം സ്ത്രീ” എന്ന സ്വത്വത്തെ പൂര്‍ണമായി അവഗണിക്കുകയാണ്  ലേഖിക
ചെയ്യുന്നത്.

ഏതൊരു സമുദായവും തങ്ങളുടേതായ പ്രശനങ്ങള്‍ അഭിമുഖീകരിക്കുന്നു. അതിനുള്ളിലെ സ്ത്രീ  വിഭാഗം മുഖ്യമായും. ജാതക, ജ്യോതിഷ പ്രശ്‌നങ്ങള്‍
മൂലം കഷ്ടപ്പെടുന്ന ഹിന്ദു സ്ത്രീകളുടേത്  ഒരുദാഹരണം. ക്രിസ്ത്യന്‍ സമുദായത്തിനകത്ത്  സ്ത്രീകള്‍ നേരിടുന്ന സ്വത്താവകാശ പ്രശ്‌നങ്ങള്‍ മറ്റൊരുദാഹരണം.

ഇത്തരത്തില്‍, മുസ്ലിം സ്ത്രീകള്‍കും അവരുടേതായ പ്രശ്‌നങ്ങള്‍  ഉണ്ട്. പരിഹാര നിര്‍ദേശങ്ങള്‍ ആരായുക എന്നതാണ് പ്രായോഗിക സമീപനം. മറിച്ച് ആന്തരിക ദൗര്‍ബല്യങ്ങളെ നിഷേധിക്കുകയും മൂടി വെക്കുകയും ചെയ്യുന്നത്  ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതും അനിഷേധ്യമായ  വസ്തുതയാണ്. സമുദായം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ പലപ്പോഴും അര്‍ഹിക്കുന്ന പരിഗണന പോലും കിട്ടുന്നില്ല എന്നത് ഇതുമായി ബന്ധപ്പെടുത്തി കാണേണ്ടതാണ്.

ദല്‍ഹി ബാലത്സംഗം ചര്‍ച്ച ചെയ്യുന്നതോടൊപ്പം ദലിത് പാര്‍ശ്വവല്കൃത സ്ത്രീകള്‍ നിരന്തരം നേരിടേണ്ടി വരുന്ന സമാന പീഡനങ്ങളും കൂടി ചര്‍ച്ച ചെയ്യാതിരുന്നതിലെ പ്രശ്‌നങ്ങളും മലാല സംഭവത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്ത ഇടപെടലുകള്‍ മനസ്സിലാക്കാതെയോ അവഗണിച്ചോ നടത്തിയ ഏകപക്ഷീയ
വിമര്‍ശനങ്ങളില്‍ ഊന്നിയ പൊതു ബോധത്തോടും ആണ്  മുസ്ലിം സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദവും ലേഖനത്തില്‍ ബന്ധപ്പെടുത്തുന്നത്.

അടുത്ത പേജില്‍ തുടരുന്നു


സ്ത്രീകളെ ഏറ്റവും കൂടുതലായി ബാധിക്കുന്ന ഇത് പോലുള്ള വിഷയങ്ങളില്‍ അവരുടെ യാതൊരു അഭിപ്രായവും പരിഗണിക്കാതെ പുരുഷ നേതൃത്വം “സമുദായത്തിന്റെതായി” സ്ത്രീ വിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നതിലെ ഫാഷിസ്റ്റ് മനോഭാവം കാണാതെ പോവുന്നു എന്ന് മാത്രമല്ല, മഹാ ഭൂരിപക്ഷം മുസ്ലിം സ്ത്രീകളും ഇവരുടെ നിലപാടുകളെ എതിര്‍ക്കുകയാണെന്ന്  വ്യക്തമാക്കുന്ന ചര്‍ച്ചകളും സര്‍വേകളും കണ്ട ഭാവം പോലും ലേഖനത്തിലെവിടെയും ഇല്ല.


muslim-women-2

ദല്‍ഹി ബലാല്‍സംഗത്തില്‍ ഇരയ്ക്ക് നേരെയുള്ള സമീപനത്തില്‍ നിന്ന്  ഒട്ടും വ്യത്യസ്തമല്ല കാശ്മീരിലും മണിപ്പൂരിലും ഇരകള്‍ക്ക് നേരെയുള്ള ഈ
വിഭാഗത്തിന്റെ സമീപനം.

Fathima-mernissiഇതിലൂടെ വിവാഹപ്രായ വിവാദത്തില്‍ സമുദായ സംഘടനകള്‍  നടത്തിയ ലജ്ജാകരമായ ഇടപെടലിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഏകപക്ഷീയമായവയും കൃത്യമായ അജണ്ടയോട് കൂടിയതും ആയി വിലയിരുത്തുകയാണ്  ലേഖനം ചെയ്തത്.

സ്ത്രീകളെ ഏറ്റവും കൂടുതലായി ബാധിക്കുന്ന ഇത് പോലുള്ള വിഷയങ്ങളില്‍ അവരുടെ യാതൊരു അഭിപ്രായവും പരിഗണിക്കാതെ പുരുഷ നേതൃത്വം “സമുദായത്തിന്റെതായി” സ്ത്രീ വിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നതിലെ ഫാഷിസ്റ്റ് മനോഭാവം കാണാതെ പോവുന്നു എന്ന് മാത്രമല്ല, മഹാ ഭൂരിപക്ഷം മുസ്‌ലിം സ്ത്രീകളും ഇവരുടെ നിലപാടുകളെ എതിര്‍ക്കുകയാണെന്ന്  വ്യക്തമാക്കുന്ന ചര്‍ച്ചകളും സര്‍വേകളും കണ്ട ഭാവം പോലും ലേഖനത്തിലെവിടെയും ഇല്ല.

ഒരുപക്ഷെ  ലേഖനത്തിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നം ഇതൊന്നുമല്ല. മലാലയുടെ നേരെയുള്ള ആക്രമണത്തിലെ ഭീകരതയെയും മനുഷ്യത്വമില്ലായ്മയെയും  നൂറ്  ശതമാനം എതിര്‍ക്കുമ്പോള്‍ മലാല വിഷയത്തിലെ സാമ്രാജ്യത്ത താല്പര്യങ്ങളെ മനസ്സിലാക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ടിവിടെ.

അവര്‍ ഡ്രോണ്‍ ആക്രമണത്തെയും താലിബാന്‍ ആക്രമണത്തെയും ഒരേപോലെ എതിര്‍ക്കുകയും രണ്ടിലേയും ഗുരുതരമായ മനുഷ്യാവകാശ ലംഘനവും ഭീകരതയും തുറന്ന് കാട്ടുകയും ചെയ്യുന്നുണ്ട്.

മലാലയുടെ നേരെയുള്ള ആക്രമണത്തിലെ ഭീകരതയെയും മനുഷ്യത്വമില്ലായ്മയെയും  നൂറ്  ശതമാനം എതിര്‍ക്കുമ്പോള്‍ മലാല വിഷയത്തിലെ സാമ്രാജ്യത്ത താല്പര്യങ്ങളെ മനസ്സിലാക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ടിവിടെ.

ഇസ്‌ലാമോഫോബിയയുടെ ഭാഗമായുള്ള മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍കുന്ന പോലെ തന്നെ അവര്‍ സമുദായത്തിനകത്ത് പൗരോഹിത്യ നേതൃത്വത്തിന്റെ കാര്‍മികത്വത്തില്‍ അരങ്ങേറുന്ന സ്ത്രീ വിരുദ്ധ നിലപാടുകളെയും നടപടികളെയും ശക്തിയുക്തം എതിര്‍കുന്നു.

ചുരുക്കത്തില്‍ വിശാല മാനവികതയുടെ പക്ഷത്ത്  നിന്നുകൊണ്ട് നിലപാടെടുക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഇടപെടലുകള്‍ കണ്ടില്ലെന്ന്
നടിക്കുകയാണ് ലേഖനം ചെയ്യുന്നത്.

അത് വഴി സംഘ്പരിവാറും സവര്‍ണ രാഷ്ട്രീയ ശക്തികളും മുന്നോട്ട് വെക്കുന്ന ഇസ്ലാം വിരുദ്ധ രാഷ്ട്രീയത്തിന് വളമാകുന്ന ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷമാണ് നാം കാണുന്നത്.

ഏറെ വിമര്‍ശിക്കപ്പെട്ടതും തീര്‍ത്തും ഏകപക്ഷീയമായവുമായ ഇടതു പ്രസ്ഥാനങ്ങളുടെ മലാല കാംപയിനിങ് പോലെ  തന്നെയാണ്  ഈ കൂട്ടരുടെ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി(?) ഉള്ള ഇടപെടലുകളും എന്നത്  ശ്രദ്ധേയമാണ്.

സ്ത്രീകള്‍ക്ക്  വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലുള്ള ഫത്‌വകളും പൗരോഹിത്യ ഇടപെടലുകളും സജീവമായിരുന്ന കേരളീയ സമൂഹത്തില്‍ താലിബാന്‍
മുന്നോട്ട് വെക്കുന്ന വികല മത സങ്കല്‍പവും മലാല സംഭവത്തിലെ മനുഷ്യാവകാശ ലംഘനവും വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പോരാട്ടവും ഒന്നും
കാണാതെ കേവലം  സാമ്രാജ്യത പ്രചരണം മാത്രമായി അതിനെ കാണുക എന്ന കൊടിയ അനീതിയാണ് ഈ ലേഖനം ചെയ്യുന്നത്.

[]ഇതേ ലേഖിക തന്നെ മുന്‍പൊരിക്കല്‍ ആമിന വദൂദിനെ തസ്ലീമ നസ്രീനുമായി താരതമ്യപ്പെടുത്തുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഏതെങ്കിലും രീതിയില്‍ മുസ്‌ലിങ്ങള്‍കിടയിലുള്ള ചൂഷണങ്ങളെയോ പിന്തിരിപ്പന്‍ നിലപാടുകളെയോ ചോദ്യം ചെയ്യുന്നവരെല്ലാം  ഇസ്‌ലാം വിരുദ്ധ ശക്തികളുടെ കളിപ്പാവകള്‍ മാത്രമാണ് എന്ന അപകടകരമായ അപോളജിസ്റ്റ് പ്രോപ്പഗണ്ട തന്നെയാണ് ഈ താരതമ്യത്തിലൂടെ ലേഖികയും  മുന്നോട്ടു വെക്കുന്നത്.

അതിലുപരിയായി സമുദായത്തിലെ ഇത്തരം അനീതികളുടെ ഇരകളായ സ്ത്രീകളോടും പാര്‍ശ്വവല്‍കൃത സമൂഹത്തോടും ചെയ്യുന്ന കൊടും ക്രൂരത കൂടിയാണിത്. സവര്‍ണ രാഷ്ട്രീയത്തിന് ബദലായി മുസ്‌ലിം ദളിത് ഐക്യത്തിലൂന്നിയ വിശാല ജനാധിപത്യ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവരില്‍ നിന്ന് തന്നെയായി ഇത്തരം ജനാധിപത്യ വിരുദ്ധത എന്നതാണ് അതിലേറെ ഖേദകരം.