മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രമാണ് അണ്ടേ സുന്ദരാനികി. തെലുങ്ക് സൂപ്പര്‍താരം നാനിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിവും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ആഹാ സുന്ദരാ എന്ന പേരിലാണ് ചിത്രം മലയാളത്തിലെത്തുന്നത്.
സിനിമയ്ക്ക് വേണ്ടി തെലുങ്ക് പഠിച്ചിട്ടുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ.
”പഠിക്കേണ്ടി വന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് അത്രക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഇത് എന്റെ ആവശ്യമായിപ്പോയി.
ഞാന്‍ സ്വന്തമായാണ് ഡബ്ബ് ചെയ്തിരിക്കുന്നതും. പടം തുടങ്ങുന്നതിന് മുമ്പ് എനിക്ക് ഒരു ട്രാന്‍സ്‌ലേറ്റര്‍ ഉണ്ടായിരുന്നു. പുള്ളിക്കാരിക്കൊപ്പം ഫുള്‍ സ്‌ക്രിപ്റ്റ് ഇരുന്ന് പഠിച്ചു.
എന്റെ ഡയലോഗുകള്‍ മാത്രമല്ല, ബാക്കിയുള്ളവരുടെ ഡയലോഗുകളും എന്താണ് പറയുന്നത് എന്നും ഓരോ വാക്കിന്റെയും അര്‍ത്ഥവുമൊക്കെ പഠിച്ചു. അതുകൊണ്ട് എനിക്ക് ഷൂട്ടിങ്ങ് കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആയിരുന്നു.
ഡബ്ബിങ്ങ് ആയപ്പോഴേക്കും കുറച്ചുകൂടി കംഫര്‍ട്ടബിളായി.
ഇപ്പോഴും എനിക്ക് ഫ്‌ളുവന്റായി സംസാരിക്കാനൊന്നും പറ്റില്ല. പക്ഷെ എനിക്ക് കേട്ടാല്‍ മനസിലാകും. എന്നെക്കുറിച്ച് തെലുങ്കില്‍ കുറ്റമൊന്നും പറയാന്‍ പറ്റില്ല, ഞാന്‍ പിടിക്കും.
എനിക്ക് മനസിലാകും, പക്ഷെ സംസാരം ഇപ്പോഴും ഇത്തിരി പാടാണ്. ഡബ്ബിങ്ങ് കുഴപ്പമില്ലായിരുന്നു,
തെലുങ്ക് പഠനത്തിന്റെ കാര്യത്തില്‍ ചിത്രത്തിലെ നായകന്‍ എത്രത്തോളം ഹെല്‍പ്ഫുളായിരുന്നു എന്ന ചോദ്യത്തിന് ”നസ്രിയക്ക് ഒരു ഹെല്‍പിന്റെയും ആവശ്യമില്ലായിരുന്നു, അവര്‍ ഫുള്ളി പ്രിപ്പയേര്‍ഡായിരുന്നു,” എന്നായിരുന്നു നാനിയുടെ മറുപടി.
നദിയ മൊയ്തു, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, രോഹിണി, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയവരാണ് അണ്ടേ സുന്ദരാനികിയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിര്‍മാണം.
വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം രവി തേജ ഗിരിജാല.
Content Highlight: Nasriya about her Telugu study for the movie Ante Sundaraniki with Nani