മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. ഇപ്പോള്‍ നസ്‌ലെന്റേതായി തിയേറ്ററില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. സ്പോര്‍ട്സ് – കോമഡി ഴോണറില്‍ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാന്‍ ആണ്.
അവര്‍ക്ക് ഒപ്പം കോട്ടയം നസീര്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നസ്‌ലെനും ആലപ്പുഴ ജിംഖാനയുടെ ടീമും തമിഴ് നടന്‍ ശിവകാര്‍ത്തികേയനെ കണ്ടത്. അവിടെ വെച്ച് സിനിമയുടെ ട്രെയ്‌ലര്‍ ശിവകാര്‍ത്തികേയനെ കാണിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ശിവകാര്‍ത്തികേയനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നുവെന്നും താന്‍ എസ്.കെയുടെ ആരാധകനാണെന്നും നസ്‌ലെന്‍ പറയുന്നു.
‘ശിവകാര്‍ത്തികേയനെ കാണാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ഒരുപാട് എക്‌സൈറ്റാഡായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഫാനാണ്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്
പിന്നെ ഈയിടെ വന്ന അമരനും കണ്ടു. അതിലെ ട്രാന്‍സ്‌ഫോര്‍മേഷനും അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചതുമെല്ലാം എനിക്ക് ഇഷ്ടമായി. എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ്. വളരെ സ്വീറ്റായ ആളാണ് അദ്ദേഹം,’ നസ്‌ലെന്‍ പറയുന്നു.
Content Highlight: Naslen Talks About Sivakarthikeyan And Alappuzha Gymkhana Movie