മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവതാരങ്ങളാണ് മാത്യു തോമസും നസ്‌ലനും. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് നെയ്മര്‍, 18+ ജേര്‍ണി ഓഫ് ലവ് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു.
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവതാരങ്ങളാണ് മാത്യു തോമസും നസ്‌ലനും. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്നത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു. പിന്നീട് നെയ്മര്‍, 18+ ജേര്‍ണി ഓഫ് ലവ് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു.
ഈ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ മാത്യുവും നസ്‌ലനും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നസ്‌ലന്‍.
പ്രേമലു സിനിമയില്‍ തന്റെയും മാത്യുവിന്റെയും കോമ്പോ കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ നോക്കിയിട്ടില്ലെന്നാണ് നസ്‌ലന്‍ പറയുന്നത്. താനും മമിതയും സംഗീതുമായിട്ടാണ് ഈ സിനിമയില്‍ കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ വരുന്നതെന്നും മാത്യുവുമായുള്ള സീനുകള്‍ വളരെ കുറവാണെന്നും താരം പറഞ്ഞു. ഈ സിനിമയില്‍ തന്റെയും മാത്യുവിന്റെയും കോമ്പോ പ്രതീക്ഷിക്കരുതെന്നും നസ്‌ലന്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ സിനിമയില്‍ അങ്ങനെ ഒരു കോമ്പോ വര്‍ക്ക് ചെയ്യാന്‍ നോക്കിയിട്ടില്ല. ഞാന്‍ മമിതയും സംഗീതുമായിട്ടാണ് ഈ സിനിമയില്‍ കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ വരുന്നത്.
മാത്യുവുമായുള്ള സീനുകള്‍ വളരെ കുറവാണ്. ഈ സിനിമയില്‍ ആ കോമ്പോ പ്രതീക്ഷിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്,’ നസ്‌ലന്‍ പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പ്രേമലുവില്‍ മമിത ബൈജുവാണ് നായിക. അഭിമുഖത്തില്‍ മമിത നസ്‌ലനെ കുറിച്ചും സംസാരിച്ചു.
തനിക്ക് സൂപ്പര്‍ ശരണ്യ വഴി നസ്‌ലനെ മുമ്പേ പരിചയമുണ്ടെന്നും അതുകൊണ്ട് പ്രേമലുവില്‍ അഭിനയിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
ആദ്യ ദിവസം നസ്‌ലനെ കണ്ട് ദേഷ്യപ്പെടുന്ന സീന്‍ ഉണ്ടായിരുന്നെന്നും അതില്‍ ചെറുതായിട്ട് പതറിയെങ്കിലും നസ്‌ലന്‍ പെട്ടെന്ന് തന്നെ കൂളാക്കിയെന്നും മമിത കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് നസ്‌ലനെ മുമ്പേ പരിചയമുള്ളതാണ്. സൂപ്പര്‍ ശരണ്യ വഴിയുള്ള പരിചയമാണ്. അതുകൊണ്ട് അഭിനയിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ആദ്യ ദിവസം ഇവനെ കണ്ട് ദേഷ്യപ്പെടുന്ന സീനൊക്കെ ഉണ്ടായിരുന്നു. അത് വന്നപ്പോള്‍ ചെറുതായിട്ട് പതറിയെങ്കിലും ഇവന്‍ പെട്ടെന്ന് എന്നെ കൂളാക്കി. നസ്‌ലന്‍ പെട്ടെന്ന് കംഫേര്‍ട്ടബിളാക്കും,’ മമിത ബൈജു പറഞ്ഞു.
Content Highlight: Naslen Talks About Mathew Thomas