തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. സ്‌പോര്‍ട്‌സ് കോമഡി ഴോണറിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാന എത്തുന്നത്.
ഇപ്പോള്‍ ഖാലിദ് റഹ്‌മാനെ കുറിച്ച് പറയുകയാണ് നസ്‌ലെന്‍. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തത് സന്തോഷം നല്‍കിയ കാര്യമായിരുന്നുവെന്നും എന്നാല്‍ എല്ലാം ഓപ്പണായി പറയുന്ന ആളാണ് റഹ്‌മാനെന്നും നസ്‌ലെന്‍ പറയുന്നു. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
എന്നിട്ട് ആ സീക്വന്‍സ് കാണിച്ച് തന്നിട്ട് ‘അലമ്പല്ലേ. ബോറല്ലേ ഇത്. പോ ചെല്ല്’ എന്ന് പറയും. ഓപ്പണായിട്ട് എല്ലാം പറയും. ഫ്രണ്ട്‌സ് ആയത് കൊണ്ടാണ് അദ്ദേഹം അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ പറയില്ലല്ലോ.
ഈ സിനിമയിലേക്ക് ഷൂട്ടിനായി വരുന്നതിന് മുമ്പ് കുറച്ച് അധികം നാളത്തെ പ്രോസസ് ഉണ്ടായിരുന്നു. ബോക്‌സിങ് പ്രാക്ടീസും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നല്ലോ. ആറ് മാസത്തോളം ഞങ്ങള്‍ എല്ലാവരും സ്ഥിരം കാണുന്നുണ്ടായിരുന്നു.
അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു. ഞങ്ങള്‍ നല്ല ഫ്രണ്ട്‌സായിരുന്നു. ആ രീതിയിലാണ് നമ്മളെ ട്രീറ്റ് ചെയ്യുന്നത്. അതുകൊണ്ട് ഇങ്ങനെ ഓപ്പണായി പറയുമ്പോള്‍ നമുക്ക് വിഷമം തോന്നില്ല.
Content Highlight: Naslen Talks About Khalid Rahman