മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്‌ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
തന്റെ സിനിമകളിലെ കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നസ്‌ലെന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.
കുറഞ്ഞ വര്‍ഷം കൊണ്ട് നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ അവസാനമിറങ്ങിയ ചിത്രം പ്രേമലുവായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറെ വിജയമായ ചിത്രമായിരുന്നു ഇത്.
ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രധാനപെട്ട നടന്മാരില്‍ ഒരാളായി മാറാന്‍ സാധിച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.
ആളുകള്‍ക്ക് തന്റെ ഹ്യൂമര്‍ ഇഷ്ടമാകുന്നുണ്ടെന്നും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ എങ്ങനെയോ കണക്ട് ആകുന്നുണ്ടെന്നും നസ്‌ലെന്‍ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ താന്‍ കൂട്ടുക്കാര്‍ക്ക് ഇടയില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണെന്നും പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ കളിയാക്കുമോയെന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഹ്യൂമര്‍ ഒരു സ്ട്രോങ്ങ് ആയ പോയന്റാണ്. ആളുകള്‍ക്ക് എന്റെ ഹ്യൂമര്‍ പരിപാടി ഇഷ്ടമാകുന്നുണ്ട്. ഞാന്‍ ഫ്രണ്ട്സ് ഗ്രൂപ്പില്‍ പോലും ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്. പറഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ കളിയാക്കുമോ എന്ന് കരുതി വരുന്ന കൗണ്ടറുകള്‍ അടക്കി വെക്കുന്ന ആളാണ്. ഇവന്മാരുടെ അടുത്ത് നിന്ന് കിട്ടുന്ന കൗണ്ടറുകള്‍ എല്ലാം തന്നെ ഞാന്‍ സ്റ്റോക്ക് ചെയ്ത് വെക്കും.
എന്റെ ഹ്യൂമര്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നു. പിന്നെ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് എങ്ങനെയൊക്കെയോ കണക്ട് ആകുന്നുണ്ട്. പിന്നെ കുഴപ്പം ഇല്ലാതെ വൃത്തിയായി ഞാന്‍ അഭിനയിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്,’ നസ്‌ലെന്‍ പറഞ്ഞു.
Content Highlight: Naslen Talks About His Humour Sense