മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നടന്‍ എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ തന്റെ ആദ്യ ഷോട്ട് സിനിമ ഇറങ്ങിയപ്പോള്‍ അതില്‍ വന്നിട്ടില്ലായിരുന്നെന്നും ആ ഷോട്ട് സിനിമയില്‍ ഉപയോഗിച്ചില്ലെന്നും നസ്‌ലെന്‍ പറയുന്നു. ഒരു പാട്ടുസീനിന് വേണ്ടി എടുത്തതായിരുന്നു അതെന്നും ജെയ്സന്റെ വീട്ടില്‍ പോയിട്ട് അവന്റെ അപ്പനുമായി സംസാരിക്കുന്ന ഷോട്ടായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.
നസ്‌ലെന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ ആം കാതലനാണ്. ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ എട്ടിന് ഐ ആം കാതലന്‍ തിയേറ്ററുകളിലെത്തും.
Content Highlight: Naslen Talks About His First Shot In Thanneer Mathan Dinangal Movie