മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.
മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.
ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ വന്ന പെര്‍ഫക്ട് റോം-കോം എന്റര്‍ടൈനറാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് നേടിയത്.
നസ്‌ലെന്‍ സച്ചിന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച അമല്‍ ഡേവിസ് ഏറെ പ്രശംസ നേടിയിരുന്നു. പ്രേമലുവില്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ട കോമ്പോയായിരുന്നു സച്ചിന്‍ – അമല്‍ ഡേവിസ് കോമ്പോ.
ഏത് മൊമന്റ് മുതലാണ് തനിക്കും സംഗീതിനും ഇടയിലുള്ള കെമിസ്ട്രി വര്‍ക്കാകുമെന്ന് തോന്നിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നസ്‌ലെന്‍. ക്യൂ സ്റ്റൂഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അത് ഗ്രാജുവലി ഉണ്ടാകുന്നതാണ്. ആദ്യത്തെ ഒരാഴ്ച്ചയൊക്കെ കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് ഇടയില്‍ ഒരു കണക്ഷന്‍ ഉണ്ടാകുന്നത്. ഈ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകളില്‍ വര്‍ക്ക് ആയ കുറേ സീനുകളുണ്ട്.
അതിന് പുറമെ ഒരുപാട് സീനുകളും എക്‌സ്പ്രഷനുകളും ഉണ്ടായിരുന്നു. അതൊക്കെ ഗിരീഷേട്ടന്‍ തൂക്കി കളഞ്ഞു. ആദി കൃഷ്ണനായി വരുന്ന ആ പാട്ടില്‍ ഞങ്ങളുടെ റിയാക്ഷനെ കുറിച്ച് ഒരുപാട് ആളുകള്‍ പറയുന്നുണ്ട്. സ്‌ക്രിപ്റ്റില്‍ ആകെ എഴുതിയിരുന്നത് അമല്‍ ഡേവിസും സച്ചിനും ഇത് കണ്ട് പൊളിയുന്നു എന്ന് മാത്രമാണ്. സീനില്‍ റീനു ഡാന്‍സ് കളിക്കുന്നു, ആദി കൃഷ്ണനായി വരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അവിടെ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് ഞങ്ങളായിട്ട് തന്നെ സെറ്റ് ചെയ്ത റിയാക്ഷനായിരുന്നു അത്. ആ സീന്‍ കണ്ട് തിയേറ്ററില്‍ എല്ലാവരും കൂവി കൊല്ലുമെന്നും ഇവന്മാര് എന്താണ് ഈ കാണിക്കുന്നതെന്ന് ചോദിക്കുമെന്നും കരുതി. എന്നാല്‍ സീന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ഗിരീഷേട്ടന്‍ വലിയ ചിരിയായിരുന്നു. അതില്‍ വേറെയും കുറേ റിയാക്ഷനുകള്‍ ഉണ്ടായിരുന്നു. അതില്‍ നല്ലത് മാത്രം കട്ട് ചെയ്താണ് ഗിരീഷേട്ടന്‍ ഇട്ടത്,’ നസ്‌ലെന്‍ പറഞ്ഞു.
Content Highlight: Naslen Talks About Audience Response In A scene With Sangeeth Prathap