മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നസ്ലെന്. 2019ല്‍ തിയേറ്ററില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ സിനിമയിലെ മെല്വിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
തന്റെ സിനിമകളിലെ കോമഡിയുടെ ടൈമിങ്ങ് കൊണ്ടും ആളുകളെ ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ കൊണ്ടുമാണ് നസ്ലെന് എളുപ്പത്തില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.
കുറഞ്ഞ വര്‍ഷം കൊണ്ട് നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ അവസാനമിറങ്ങിയ ചിത്രം പ്രേമലുവായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറെ വിജയമായ ചിത്രമായിരുന്നു ഇത്.
ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രധാനപെട്ട നടന്മാരില് ഒരാളായി മാറാന്‍ നസ്ലെന് സാധിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ആദ്യത്തെ ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് നസ്ലെൻ.
തണ്ണീർ മത്തൻ ദിനങ്ങളിലെ തന്റെ ഫസ്റ്റ് ഷോട്ട് ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ലെന്ന് നസ്ലെൻ പറയുന്നു. അതൊരു സോങ് കട്ട് ആയിരുന്നുവെന്നും എന്നാൽ ചിത്രത്തിൽ അതില്ലെന്നും നസ്ലെൻ പറഞ്ഞു.
‘എന്റെ ഫസ്റ്റ് ഷോട്ട് സത്യത്തിൽ പടത്തിൽ ഉപയോഗിച്ചിട്ടില്ല. അവർ അത് യൂസ് ചെയ്തിട്ടില്ല. അതൊരു സോങ് കട്ട് ആയിരുന്നു. തണ്ണീർ മത്തൻ ദിനങ്ങളിൽ ആയിരുന്നുവത്.
അതിൽ ജയ്സന്റെ വീട്ടിൽ പോയിട്ട് അവന്റെ അപ്പനുമായിട്ട് സംസാരിച്ചിരിക്കുന്ന ഒരു ഷോട്ട് ആയിരുന്നുവത്. അതാണ് എന്റെ ഫസ്റ്റ് ഷോട്ട്. പക്ഷെ അവർ പടത്തിൽ അത് ഉപയോഗിച്ചില്ല,’നസ്ലെൻ പറയുന്നു.
Read More: എല്ലാവരും പറഞ്ഞു ആ പടം വിടരുതെന്ന്, പക്ഷെ ഞാൻ ഉപേക്ഷിച്ചു, ഇപ്പോൾ കുറ്റബോധമുണ്ട്: സലിം കുമാർ
Content Highlight: Naslen Talk About His First Shot In Thaneer Mathan Dhinangal Movie