| Wednesday, 7th February 2024, 5:13 pm

ഞാന്‍ ലിയോ കാണാന്‍ കാരണം തന്നെ അതാണ്: നസ്ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമ മുതല്‍ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് മാത്യു തോമസും നസ്ലെനും. ഇരുവരും പിന്നീട് ഒന്നിച്ച നെയ്മര്‍, 18+ ജേര്‍ണി ഓഫ് ലവ് എന്നീ സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചു. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേമലു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പ്രേമലുവില്‍ മമിത ബൈജുവാണ് നായിക.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ മാത്യുവും നസ്‌ലെനും തമ്മിലുള്ള സൗഹൃത്തെപ്പറ്റി സംസാരിച്ചു. ലിയോ എന്ന സിനിമക്ക് ശേഷം മാത്യു ചെയ്ത സിനിമയാണ് പ്രേമലു. അത്രയും വലിയ സിനിമയില്‍ അഭിനയിച്ച ശേഷം മാത്യു ബാക്കിയുള്ളവരോട് എങ്ങനെയായിരുന്നു പെരുമാറിയതെന്ന ചോദ്യത്തിന് നസ്‌ലെന്റ മറുപടി ഇങ്ങനെയായിരുന്നു.

‘വലിയൊരു പടം ചെയ്തിട്ടാണ് വന്നതെന്ന ചിന്തയൊന്നും അവനുണ്ടായിരുന്നില്ല. മാറ്റമുണ്ടെന്ന് നമുക്ക് അങ്ങനെ തോന്നില്ല. തുടക്കം മുതലേ നമ്മള്‍ കാണുന്നതുകൊണ്ട് അങ്ങനെയുള്ള ഫീലൊന്നും വരാറില്ല. അവന്റെ വളര്‍ച്ചയില്‍ സന്തോഷമേ ഉള്ളൂ. ലിയോ ഞാന്‍ ഫസ്റ്റ് ഷോയ്ക്ക് തന്നെ പോയി. വിജയ്‌നെ അവന്‍ അപ്പാ എന്ന് വിളിക്കുന്ന കേട്ടപ്പോള്‍ എനിക്ക് ആവേശം തോന്നി. നമ്മ പയ്യന്‍ ഡാ എന്നൊക്കെ വിളിച്ചു കൂവി. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തൊട്ട് അവന്റെ പടത്തില്‍ എല്ലാം വിജയ് റെഫറന്‍സ് ഉണ്ട്. അങ്ങനെയുള്ളപ്പോള്‍ അവന്റെ വളര്‍ച്ചയില്‍ സന്തോഷമാണ് തോന്നുന്നത്,’ നസ്‌ലെന്‍ പറഞ്ഞു.

നസ്ലെന്‍, മമിത ബൈജു, മാത്യു തോമസ്, മീനാക്ഷി രവീന്ദ്രന്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങള്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനവും, അജ്മല്‍ സാബു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Naslen share his experience with Mathew Thomas after Leo

Latest Stories

We use cookies to give you the best possible experience. Learn more