| Monday, 26th June 2023, 10:25 pm

18 പ്ലസ് ഗേ മൂവി അല്ല, അന്ന് അങ്ങനെ ചെയ്തത് പ്രൊമോഷൻ പർപ്പസിന് വേണ്ടിയാണ്: നസ്‌ലെൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

18 പ്ലസ് ഗേ മൂവി അല്ലെന്ന് നടൻ നസ്‌ലെൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്റെയും മാത്യു തോമസിന്റെയും കല്യാണ ഫോട്ടോ വെച്ചത് പ്രൊമോഷന് വേണ്ടിയാണെന്നും ജോ ആൻഡ് ജോ എന്ന ചിത്രത്തിലും അങ്ങനെ ചെയ്തിട്ടുണ്ടെന്നും നസ്‌ലെൻ പറഞ്ഞു. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

’18 പ്ലസ് എന്നാൽ ജേർണി ഓഫ് ലവ് ആണ്, അതാണ് ആ ചിത്രത്തിന്റെ ടാഗ് ലൈൻ. ഒരു ഒളിച്ചോട്ടമാണ് കഥ. ഒരാൾ ഒളിച്ചോടാൻ തീരുമാനിക്കുമ്പോൾ അയാളുടെ ഫ്രണ്ട്‌സ് സഹായിക്കുന്നതും അതുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

ഈ സിനിമ ഒരു ഗേ മൂവിയെ അല്ല, അല്ലെങ്കിൽ ഗേ ലവ് അല്ല ചർച്ച ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ എന്റെയും മാത്യുവിന്റെയും കല്യാണ ഫോട്ടോ വെച്ചത് ഒരു പ്രൊമോഷൻ പർപ്പസ് ആയിട്ടാണ്. ജോ ആൻഡ് ജോ ആണെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരു കല്യാണ ഫോട്ടോ ആയിരുന്നു. അതുപോലൊരു പ്രൊമോഷൻ ടാക്ടിക്സ് ആയിരുന്നു ഇതും,’ നസ്‌ലെൻ പറഞ്ഞു.

അഭിമുഖത്തിൽ നസ്‌ലൻ- മാത്യു കോംബോയെ പറ്റിയും സംസാരിച്ചു. മാത്യുവുമായിട്ടുള്ള ചിത്രത്തിന്റെ ചർച്ചകൾ വന്നാൽ കഥ ഇഷ്ടമായോ ഇല്ലയോ എന്നുള്ള ചർച്ചകൾ നടത്താറുണ്ടെന്നും 18 പ്ലസ് എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായിട്ടുള്ള കെമിസ്ട്രിയാണ് അവർ തമ്മിലുള്ളതെന്നും നസ്‌ലെൻ പറഞ്ഞു.

’18 പ്ലസ് എന്ന ചിത്രത്തിൽ ഞങ്ങൾ തമ്മിലുള്ള സ്ഥിരം ബന്ധമല്ല കാണിക്കുന്നത്. ഇതിൽ മാത്യു മൊത്തത്തിൽ വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രമായിട്ടാണ്. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും വേറെയാണ്.

സാധാരണയായി ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ വന്നാൽ ഞാൻ ആദ്യം മാത്യുവിനെ വിളിക്കും. ആ കഥ ഇഷ്ടമായെങ്കിൽ ഇഷ്ടപ്പെട്ടെന്ന് പറയാറുണ്ട്, ഇല്ലെങ്കിൽ തുറന്ന് പറയാറുമുണ്ട്. അവനും എന്നെ വിളിക്കാറുണ്ട്. ഇനി എന്തായാലും ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്,’നസ്‌ലെൻ പറഞ്ഞു.

Content Highlights: Naslen on 18 plus Malayalam movie

We use cookies to give you the best possible experience. Learn more