| Thursday, 22nd February 2024, 2:35 pm

മാത്യുവുമായുള്ള കോമ്പോ ഞാന്‍ എന്തിന് ബ്രേക്ക് ചെയ്യണം; എന്തിനാണ് ഇത്തരം ചോദ്യങ്ങള്‍: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാത്യുവും നസ്‌ലെനും അനശ്വരയുമൊക്കെ ഒന്നിച്ചെത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്. മൂവരും ഒന്നിച്ച തണ്ണീര്‍മത്തനും മാത്യുവും നസ്‌ലെനും ഒരുമിച്ചെത്തിയ നെയ്മറും 18 പ്ലസും ജോ ആന്‍ഡ് ജോയുമെല്ലാം അത്തരത്തില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളുമാണ്.

കരിയറിന് വേണ്ടി മാത്യുവും അനശ്വരയുമൊക്കെയുള്ള കോമ്പിനേഷനില്‍ വരുന്ന അധികം സിനിമകള്‍ വേണ്ട എന്ന ഉപദേശം കേട്ടാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നെസ്‌ലെന്‍.

അങ്ങനെ ഒരു ഉപദേശം കേട്ടാല്‍ ഒരിക്കലും സ്വീകരിക്കില്ലെന്നായിരുന്നു നസ്‌ലെന്‍ പറഞ്ഞത്. നിങ്ങള്‍ പറഞ്ഞതുപോലെ കമല്‍ഹാസനും രജനീകാന്തും ഒന്നിച്ചൊരു സിനിമകളില്‍ അധികം വരാത്തതും ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള സിനിമകള്‍ കുറയുന്നതും സിദ്ദിഖും ലാലും ഒറ്റയ്ക്ക് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതുമൊന്നും അവരായിട്ട് സ്വയമെടുത്ത തീരുമാനമായിരിക്കില്ല.

ചില ഡിഫിക്കല്‍ട്ടീസ് ഉള്ളതുകൊണ്ട് അങ്ങനെ വേണ്ടി വരുന്നതായിരിക്കും. അത്തരത്തില്‍ അത്രയും വലിയൊരു സിറ്റുവേഷന്‍ വന്നാല്‍ ആലോചിക്കാമെന്ന് പറയാമെന്നല്ലാതെ ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ അത്തരത്തില്‍ ചിന്തിക്കേണ്ട കാര്യം പോലുമില്ല.

നല്ല സിനിമകളും കഥാപാത്രങ്ങളും ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയത് വന്നാല്‍, അത് തിയേറ്ററില്‍ ആളുകളെ രസിപ്പിക്കുമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും അത്തരം സിനിമകള്‍ ചെയ്യും,’ നസ്‌ലെന്‍ പറഞ്ഞു.

മാത്യുവുമായുള്ള കോമ്പോ ബ്രേക്ക് ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഞങ്ങളെ പിരിക്കണമെന്നാണോ. ഇത് എന്ത് ചോദ്യമാണെന്നായിരുന്നു നസ്‌ലെന്റെ മറുപടി.

ബോള്‍ഡ് ആയിട്ടുള്ള മെച്ച്വേര്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ തേടിവരാറുണ്ടോ എന്ന ചോദ്യത്തിന് പൊതുവെ കുറവാണെന്നും ലൈറ്റ് ഹാര്‍ട്ടഡാിട്ടുള്ള സിനിമകളാണ് കൂടുതലും തന്നിലേക്ക് എത്തുന്നതെന്നുമായിരുന്നു താരത്തിന്റെ മറുപടി.

‘ ഞാന്‍ ചെയ്ത് വര്‍ക്കായിട്ടുള്ളതും അത്തരം സിനിമകളാണ്. പിന്നെ കുരുതിയിലൊക്കെ വേറൊരു രീതിയിലുള്ള റോള്‍ കിട്ടിയിട്ടുണ്ട്. അതുപോലെ അയല്‍വാശിയിലും. എന്നെ തേടിയെത്തുന്ന കഥകളില്‍ ചിലത് അത്തരത്തിലുണ്ടാകും,’ നസ്‌ലെന്‍ പറഞ്ഞു.

Content Highlight: Naslen about his Combo with Mathew and anaswara

We use cookies to give you the best possible experience. Learn more