| Tuesday, 5th July 2016, 6:05 pm

പേഴ്‌സണല്‍ ലോ ബോര്‍ഡിനും സംഘപരിവാറിനും ഇടയിലെ മുസ്‌ലിം സ്ത്രീ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം വ്യക്തിനിയമവും ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങേണ്ടത് ഈ മുസ്‌ലിങ്ങളുടെ, വിശിഷ്യാ സമുദായത്തിലെ സ്ത്രീകളുടെ കര്‍തൃത്വം ക്രൂരമായി നിഷേധിക്കപ്പെടുന്നതിന്റെ മത, രാഷ്ട്രീയ, സാമൂഹിക, ചരിത്ര സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാവണം.  സംഘപരിവാര്‍ അജണ്ടക്കനുസൃതമായി മാത്രം ഇടക്കിടെ  ചര്‍ച്ചയില്‍ വരുന്ന ഏക സിവില്‍ കോഡിനും പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള പൗരോഹിത്യ കൂട്ടായ്മക്കുമിടയില്‍ ഇരകളാക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകളുടെ കര്‍തൃത്വം തിരിച്ചു നല്‍കി കാലികമായി ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളാണ് അനിവാര്യമായത്.


“സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം ഔലിയാക്കള്‍ ആവുന്നു” (ഔലിയ=സംരക്ഷകര്‍, മിത്രങ്ങള്‍, സുഹൃത്തുക്കള്‍, സഹായികള്‍ ) ഖുര്‍ആന്‍ (9:71)

| ഒപ്പീനിയന്‍: നാസിറുദ്ദീന്‍ |


രണ്ട് വര്‍ഷം മുമ്പ് ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ (BMMA) രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ വിപുലമായ ഒരു സര്‍വേ നടത്തിയിരുന്നു. സര്‍വേയുടെ സമഗ്ര സ്വഭാവം കൊണ്ടും സമാന സ്വഭാവത്തിലുള്ള അന്വേഷണങ്ങളുടെ അഭാവം കൊണ്ടും ശ്രദ്ധേയമായ ഇതിലെ കണ്ടെത്തലുകള്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളിലേക്കും ചിന്തകളിലേക്കും വെളിച്ചം വീശുന്നതായിരുന്നു. 5000 ഓളം സ്ത്രീകളുടെ അഭിപ്രായം ആരാഞ്ഞ സര്‍വേയിലെ പ്രധാന  കണ്ടെത്തലുകളില്‍ ചിലത്,

♦ 75% സ്ത്രീകളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന അഭിപ്രായക്കാരാണ്.

♦ 53.2 % സ്ത്രീകളും ഗാര്‍ഹിക പീഡനത്തിനിരയായിട്ടുണ്ട്.

♦ ഇസ്‌ലാമിക നിയമപ്രകാരം വരന്‍ വധുവിന് നിര്‍ബന്ധമായും നല്‍കേണ്ട വിവാഹ മൂല്യം (“മഹര്‍”) 44% കേസിലും നല്‍കിയിട്ടില്ലായിരുന്നു.

♦ ബഹുഭാര്യത്വത്തിനെതിരില്‍ ശക്തമായ വികാരമാണ് സ്ത്രീകള്‍ പങ്ക് വെക്കുന്നത്. 91.7% സ്ത്രീകളും ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നു. ആദ്യ ഭാര്യയുടെ സമ്മതമുണ്ടെങ്കില്‍ പോലും അനുവദിക്കരുതെന്നാണ് 72.9% പേരും അഭിപ്രായപ്പെട്ടത്.

♦ വിവാഹമോചിതരായവരില്‍ 65.9 % പേരും വാക്കാല്‍ ത്വലാഖ് ചൊല്ലപ്പെട്ടവരായിരുന്നുവെന്നും 78 % കേസില്‍ ത്വലാഖ് ഏകപക്ഷീയമായിരുന്നുവെന്നും സര്‍വേ പറയുന്നു.

♦ 83.3% പേരും വിശ്വസിക്കുന്നത് ഖുര്‍ആനിക തത്വങ്ങള്‍  അടിസ്ഥാനപ്പെടുത്തിയ ഒരു കുടുംബ നിയമസംഹിതക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ്.

♦ 95.5 % പേരും ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെ (AIMPLB) കുറിച്ച് കേട്ടിട്ട് പോലുമില്ല!


പ്രകടമായും ഖുര്‍ആനിനും നബിചര്യക്കും വിരുദ്ധമായ നിരവധി പ്രശ്‌നങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ഈ കണ്ടെത്തലുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം  വ്യക്തമാവുന്നത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം സ്ത്രീകള്‍ അനുഭവിച്ച അവകാശങ്ങള്‍ പോലും ഇന്നവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ കണ്ടെത്തലുകള്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മറ്റു വാര്‍ത്തകളും നിരീക്ഷണങ്ങളുമായി ചേര്‍ന്നു പോവുന്നതുമാണ്.


പ്രകടമായും ഖുര്‍ആനിനും നബിചര്യക്കും വിരുദ്ധമായ നിരവധി പ്രശ്‌നങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ഈ കണ്ടെത്തലുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം  വ്യക്തമാവുന്നത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം സ്ത്രീകള്‍ അനുഭവിച്ച അവകാശങ്ങള്‍ പോലും ഇന്നവര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ കണ്ടെത്തലുകള്‍ മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മറ്റു വാര്‍ത്തകളും നിരീക്ഷണങ്ങളുമായി ചേര്‍ന്നു പോവുന്നതുമാണ്.

രസകരമായ കാര്യം അതല്ല, മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച് ആജീവനാന്ത അട്ടിപ്പേറവകാശം ഏറ്റെടുത്ത മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡിനെ കുറിച്ച് മഹാ ഭൂരിപക്ഷം മുസ്‌ലിം സ്ത്രീകള്‍ക്കും യാതൊരു അറിവുമില്ലെന്നാണ്. പേഴ്‌സണല്‍ ലോ ബോര്‍ഡ് കാലാകാലങ്ങളായി വ്യക്തിനിയമത്തെയും മുസ്‌ലിം സ്ത്രീകളെയും സംബന്ധിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും കടകവിരുദ്ധമാണ് സര്‍വേയിലെ കണ്ടെത്തല്‍ എന്നതും ശ്രദ്ധേയമാണ്.

ജനാധിപത്യവും സുതാര്യതയും തൊട്ടു തീണ്ടാത്ത, ലിംഗ നീതിയെ പുച്ച മനോഭാവത്തോടെ മാത്രം കാണുന്ന അര്‍ദ്ധ ഫ്യൂഡല്‍പൗരോഹിത്യ സംഘടനാ പ്രതിനിധികളാണ് പേഴ്‌സണല്‍ ലോ ബോര്‍ഡില്‍ കൂടുതലും. 90 ശതമാനത്തിലധികമുള്ള  ആണുങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഈ കൂട്ടായ്മയില്‍ നിന്നും സ്ത്രീകള്‍ക്ക് നീതി കിട്ടുമെന്നോ ശരീഅത്ത് കാലോചിതമായി പരിഷ്‌കരിക്കപ്പെടുമെന്നോ കരുതുന്നത് തന്നെ ശുദ്ധ വിഡ്ഡിത്തമാണ്.


ചരിത്രപരമായി ശരീഅത്തിന്റെ കാര്യത്തില്‍ വന്ന അടിസ്ഥാന മാറ്റങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അഥവാ ഖുര്‍ആന്റെയും പ്രവാചക മാതൃകയുടേയും അടിസ്ഥാനത്തില്‍ എന്താണ് ശരീഅത്ത് എന്നതും എന്തെല്ലാമാണ് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്നതിലും കൃത്യത ആവശ്യമുണ്ട്.


മുസ്‌ലിം വ്യക്തിനിയമവും ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങേണ്ടത് ഈ മുസ്‌ലിങ്ങളുടെ, വിശിഷ്യാ സമുദായത്തിലെ സ്ത്രീകളുടെ കര്‍തൃത്വം ക്രൂരമായി നിഷേധിക്കപ്പെടുന്നതിന്റെ മത, രാഷ്ട്രീയ, സാമൂഹിക, ചരിത്ര സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാവണം.  സംഘപരിവാര്‍ അജണ്ടക്കനുസൃതമായി മാത്രം ഇടക്കിടെ  ചര്‍ച്ചയില്‍ വരുന്ന ഏക സിവില്‍ കോഡിനും പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള പൗരോഹിത്യ കൂട്ടായ്മക്കുമിടയില്‍ ഇരകളാക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകളുടെ കര്‍തൃത്വം തിരിച്ചു നല്‍കി കാലികമായി ശരീഅത്ത് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളാണ് അനിവാര്യമായത്.

ചരിത്രപരമായി ശരീഅത്തിന്റെ കാര്യത്തില്‍ വന്ന അടിസ്ഥാന മാറ്റങ്ങളും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. അഥവാ ഖുര്‍ആന്റെയും പ്രവാചക മാതൃകയുടേയും അടിസ്ഥാനത്തില്‍ എന്താണ് ശരീഅത്ത് എന്നതും എന്തെല്ലാമാണ് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്നതിലും കൃത്യത ആവശ്യമുണ്ട്.

“ജല സ്രോതസ്സിലേക്കുള്ള പാത” അഥവാ “ജീവ സ്രോതസ്സിലേക്കുള്ള പാത” എന്നര്‍ത്ഥമാണ് ഭാഷാപരമായി ശരീഅത്ത് എന്ന പദത്തിനുള്ളത്. മതപരമായ വ്യവഹാരങ്ങളില്‍ “നല്ല ജീവിതത്തിലേക്കുള്ള പാത” എന്നും അര്‍ത്ഥം കല്പിക്കപ്പെടുന്നു.

അടുത്തപേജില്‍ തുടരുന്നു


ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ശരീഅത്തിന്റെ കര്‍ത്താവ് അല്ലാഹു ആവുമ്പോള്‍ അതിനനുസരിച്ചുള്ള മനുഷ്യന്റെ ജീവിതത്തെ, അഥവാ സമഗ്രമായ കീഴടങ്ങലിനെ “ദീന്‍” എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സുന്നത്തില്‍ നിന്നുള്ള ഇതിന്റെ അടിസ്ഥാന വ്യത്യാസം വളരെ ശ്രദ്ധേയമാണ്. സുന്നത്ത് പ്രവാചകചര്യയാവുമ്പോള്‍ ശരീഅത്ത് ദൈവഹിതം ആണ്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം എങ്ങനെയാണ് ദൈവഹിതം അറിയുന്നത് എന്നാണ്. 


ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ശരീഅത്തിന്റെ കര്‍ത്താവ് അല്ലാഹു ആവുമ്പോള്‍ അതിനനുസരിച്ചുള്ള മനുഷ്യന്റെ ജീവിതത്തെ, അഥവാ സമഗ്രമായ കീഴടങ്ങലിനെ “ദീന്‍” എന്ന് വിശേഷിപ്പിക്കപ്പെടുന്നു. സുന്നത്തില്‍ നിന്നുള്ള ഇതിന്റെ അടിസ്ഥാന വ്യത്യാസം വളരെ ശ്രദ്ധേയമാണ്. സുന്നത്ത് പ്രവാചകചര്യയാവുമ്പോള്‍ ശരീഅത്ത് ദൈവഹിതം ആണ്.

അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം എങ്ങനെയാണ് ദൈവഹിതം അറിയുന്നത് എന്നാണ്.  ഖുര്‍ആനും സുന്നത്തും ആയിരുന്നു ആദ്യ കാലഘട്ടത്തില്‍ “ശരീഅ” രൂപപ്പെടുത്തിയെടുക്കാനുള്ള അടിസ്ഥാനം. “ഇല്‍മ്” അഥവാ learning, പഠിക്കല്‍ എന്നര്‍ത്ഥം വരുന്ന വാക്കുകൊണ്ടാണ് ഈ പ്രക്രിയ വിശേഷിപ്പിക്കപ്പെട്ടത്.

പക്ഷേ കാല ക്രമേണ ഇത് മതിയാവാതെ വന്നപ്പോള്‍ വേറൊരു സ്രോതസ് ആവശ്യമായി വന്നു. ഇന്ന് കര്‍മശാസ്ത്രം എന്ന അര്‍ത്ഥത്തില്‍ വിവക്ഷിക്കപ്പെടുന്ന “ഫിഖ്ഹ്” അങ്ങനെ ഉരുത്തിരിഞ്ഞു വന്നു. ആദ്യ ഘട്ടത്തില്‍ ഫിഖ്ഹ് എന്നതില്‍ കര്‍മശാസ്ത്ര കാര്യങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നത്.

ഉദാഹരണമായി ആദ്യ ഇമാമായിരുന്ന ഇമാം അബൂ ഹനീഫയുടെ അക്കാലത്തെ പുസ്തകമായ “ഫിഖ്ഹുല്‍ അക്ബാര്‍” കര്‍മശാസ്ത്ര കാര്യങ്ങള്‍ പരാമര്‍ശിക്കുന്നേയില്ല. ഫിഖ്ഹ് മനുഷ്യ നിര്‍മിതമാണ്. അതിലേര്‍പ്പെടുന്ന വ്യക്തിയുടെ അഭിപ്രായവും ആശയവും തീര്‍ച്ചയായും അതിനെ സ്വാധീനിക്കും.


അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ ജീവിച്ച പുരുഷന്മാര്‍ മാത്രം രൂപപ്പെടുത്തിയെടുത്ത ആശയാഭിപ്രായങ്ങള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത “ദൈവഹിതം” ആയി അവതരിപ്പിക്കപ്പെട്ടു.  ദൈവീക പരിവേഷം എല്ലാ വിധ എതിര്‍പ്പിനേയും നേരിടാനുള്ള ശക്തമായ കവചമായി മാറി.


ആദ്യ കാല ഘട്ടങ്ങളില്‍ ഈ വേര്‍തിരിവ് മനസ്സിലാക്കിയിരുന്നെങ്കിലും പിന്നീട് മനുഷ്യ നിര്‍മിതമായ ഫിഖ്ഹ് ദൈവ നിര്‍മിതമായ ശരീഅയുമായി വേര്‍തിരിച്ചറിയാനാവാത്ത രീതിയില്‍ ഇഴകിച്ചേര്‍ന്നു. ഇത് ലിംഗനീതിയുടെ കാര്യത്തിലും മറ്റു പല വിഷയങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കിയത്.

അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ ജീവിച്ച പുരുഷന്മാര്‍ മാത്രം രൂപപ്പെടുത്തിയെടുത്ത ആശയാഭിപ്രായങ്ങള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത “ദൈവഹിതം” ആയി അവതരിപ്പിക്കപ്പെട്ടു.  ദൈവീക പരിവേഷം എല്ലാ വിധ എതിര്‍പ്പിനേയും നേരിടാനുള്ള ശക്തമായ കവചമായി മാറി.

ഇതിനേറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടീഷ് നിര്‍മിതിയില്‍ ഉരുത്തിരിഞ്ഞു വന്ന പ്രകടമായും ഇസ്‌ലാമിക വിരുദ്ധമായ  ഇന്ത്യയിലെ ശരീഅത്ത് ആക്ടിന് ആ പേരു കൊണ്ടു മാത്രം കിട്ടുന്ന സ്വീകാര്യതയും അപ്രമാദിത്വവും.

അപ്പോള്‍ എങ്ങനെയാണ് ശരീഅത്ത് നിയമങ്ങള്‍ രൂപപ്പെടുത്തിയെടുക്കേണ്ടത്?

ഇവിടെയാണ് സിയാവുദ്ധീന്‍ സര്‍ദാര്‍ പറഞ്ഞ കാര്യം പ്രസക്തമാവുന്നത്. നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട്  ഖുര്‍ആനില്‍ വെറും 260 ല്‍ താഴെ സൂക്തങ്ങള്‍ ഉള്ളപ്പോള്‍ “ചിന്തിക്കാനും യുക്തി ഉപയോഗിക്കാനും” ആവശ്യപ്പെടുന്ന 750 ഓളം ആയത്തുകള്‍ ഉണ്ട്. അതില്‍ തന്നെ ശരീഅത്ത് എന്ന കാറ്റഗറിയില്‍ പരോക്ഷമായെങ്കിലും പെടുത്താന്‍ പറ്റിയ സൂക്തങ്ങള്‍ വെറും 150 ല്‍ താഴെ ! അതായത് മൊത്തം ഖുര്‍ആന്റെ  2 ശതമാനത്തില്‍ താഴെ മാത്രം.

പക്ഷേ ഖുര്‍ആന്റെ ഈ വിശാല വീക്ഷണം ഉള്‍കൊള്ളാനോ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് കാര്യങ്ങള്‍ വിലയിരുത്തി അതതു കാലഘട്ടത്തിന്  യോജിച്ച രീതിയില്‍ ശരീഅത്ത് രൂപപ്പെടുത്തിയെടുക്കാനോ മുസ്‌ലിം ലോകത്ത് നിന്നും ശ്രമങ്ങളുണ്ടാവുന്നില്ല എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. ഈ പോരായ്മയാണ് സിവില്‍ കോഡുകളേയും ശരീഅത്തിനേയും സംബന്ധിച്ച പല വിവാദങ്ങളുടെയും അടിസ്ഥാനം.

ഖുര്‍ആന്റെ ഈ വിശാലവും അയഞ്ഞതുമായ സമീപനത്തിന്റെ പ്രായോഗികവല്‍കരണം തന്നെയായിരുന്നു നബിയുടെ ഭരണ കാലഘട്ടത്തിലും കണ്ടത്.

അടുത്തപേജില്‍ തുടരുന്നു


ഇവിടെയാണ് സിയാവുദ്ധീന്‍ സര്‍ദാര്‍ പറഞ്ഞ കാര്യം പ്രസക്തമാവുന്നത്. നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട്  ഖുര്‍ആനില്‍ വെറും 260 ല്‍ താഴെ സൂക്തങ്ങള്‍ ഉള്ളപ്പോള്‍ “ചിന്തിക്കാനും യുക്തി ഉപയോഗിക്കാനും” ആവശ്യപ്പെടുന്ന 750 ഓളം ആയത്തുകള്‍ ഉണ്ട്. അതില്‍ തന്നെ ശരീഅത്ത് എന്ന കാറ്റഗറിയില്‍ പരോക്ഷമായെങ്കിലും പെടുത്താന്‍ പറ്റിയ സൂക്തങ്ങള്‍ വെറും 150 ല്‍ താഴെ ! അതായത് മൊത്തം ഖുര്‍ആന്റെ  2 ശതമാനത്തില്‍ താഴെ മാത്രം.


മക്കാ നിവാസികള്‍ക്കിടയില്‍ ഇസ്‌ലാം അവതരിപ്പിച്ചതിന്റെ പേരില്‍ നേരിട്ട ശത്രുതാപരമായ സമീപനമാണ്  ഏ.ഡി 620 ല്‍ നബിയേയും കൂട്ടരേയും മദീനയിലേക്ക് പാലായനം ചെയ്യാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. മക്കയില്‍ കൂടുതലും ഇസ്‌ലാം എന്ന ആശയത്തെ അവതരിപ്പിക്കാനായിരുന്നു ശ്രമിച്ചിരുന്നതെങ്കില്‍ മദീനയില്‍ ഇതിന്റെ പ്രയോഗവല്‍കരണത്തിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്.(ഈ രണ്ടു കാലഘട്ടങ്ങളിലേയും ഖുര്‍ആന്‍ അധ്യായങ്ങള്‍/സൂക്തങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാവും.)

ഇസ്‌ലാമിക സ്‌റ്റേറ്റ്, സിവില്‍ കോഡ്, ശരീഅത്ത് തുടങ്ങിയ സങ്കല്‍പങ്ങളോടുള്ള നബിയുടെ സമീപനം മനസ്സിലാക്കണമെങ്കില്‍ ഈ കാലഘട്ടത്തിലെ ചരിത്രം പരിശോധിക്കണം. നബിയുടെ ഭരണഘടനയും  ഉടമ്പടികളും പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാവുന്നുണ്ട്.

ഒരുദാഹരണമായി ഇവിടെ മൂന്ന് കാര്യങ്ങള്‍ പരിശോധിക്കാന്‍ നോക്കാം.

1) “മദീനാ ഭരണഘടന” എന്ന പേരിലറിയപ്പെടുന്ന നബി തയ്യാറാക്കിയ പ്രമാണം.
2) ആദ്യമായി മദീനയില്‍ ഇസ്‌ലാം സ്വീകരിച്ചവര്‍ നബിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പ്രതിജ്ഞ.
3) നബി മദീനയിലെത്തുന്നതിന് തൊട്ടുമുമ്പ് നടത്തിയ ജുമുഅ പ്രസംഗം.

ഇതില്‍ ആദ്യത്തേത് ഒരു ബഹുസ്വര സമൂഹത്തെ അടിസ്ഥാനമാക്കി രാജ്യം ഭരിക്കുന്നതിനുള്ള നബിയുടെ മാര്‍ഗനിര്‍ദേശങ്ങളായിരുന്നെങ്കില്‍  രണ്ടാമത്തേതും മൂന്നാമത്തേതും എന്താണ് മുസ്‌ലിം സമൂഹത്തിന്റെ മാര്‍ഗ ലക്ഷ്യങ്ങള്‍ എന്നതിനെ പറ്റി സൂചനകള്‍ നല്‍കുന്നു.


മദീനയിലെത്തി ഏകദേശം 2 വര്‍ഷത്തിനുള്ളിലാണ് “മദീനാ ഭരണഘടന” എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന പ്രമാണം നബി തയ്യാറാക്കുന്നത്. ഈ സമയത്ത്  മദീനയിലെ ജനസംഖ്യ ഏകദേശം 10,000 ആണ്. ഇതില്‍ 45 % അമുസ്‌ലിങ്ങളും 40 % ജൂതന്മാരും വരും. ബാക്കി 15% മാത്രമായിരുന്നു മുസ്‌ലിം ജനസംഖ്യ.


സ്വാഭാവികമായും ഇസ്‌ലാമിക ശരീഅത്തിനേയും മുസ്‌ലിം സിവില്‍ കോഡുകളേയും സംബന്ധിച്ച ചര്‍ച്ചകളില്‍ ഏറ്റവും അടിസ്ഥാനമായി പരിഗണിക്കേണ്ടത് കൂടിയാണിവയെല്ലാം എന്ന് നിരീക്ഷിക്കാം.

(1) മദീനയിലെത്തി ഏകദേശം 2 വര്‍ഷത്തിനുള്ളിലാണ് “മദീനാ ഭരണഘടന” എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന പ്രമാണം നബി തയ്യാറാക്കുന്നത്. ഈ സമയത്ത്  മദീനയിലെ ജനസംഖ്യ ഏകദേശം 10,000 ആണ്. ഇതില്‍ 45 % അമുസ്‌ലിങ്ങളും 40 % ജൂതന്മാരും വരും. ബാക്കി 15% മാത്രമായിരുന്നു മുസ്‌ലിം ജനസംഖ്യ.

ഈയൊരു ബഹുസ്വര സമൂഹത്തിന്റെ സാമൂഹിക, വിശ്വാസ തലങ്ങളെ നിയന്ത്രിക്കുന്ന മാര്‍ഗരേഖ തയ്യാറാക്കിയപ്പോള്‍ എന്തായിരുന്നു പ്രവാചകന്റെ സമീപനം? ഏതെല്ലാം അടിസ്ഥാന തത്വങ്ങള്‍ക്കായിരുന്നു നബി ഊന്നല്‍ നല്‍കിയത്?

ഏകദേശം 10 വര്‍ഷത്തോളം  പ്രാബല്യത്തിലിരുന്നതാണ് ഈ മാര്‍ഗരേഖ അല്ലെങ്കില്‍ ഭരണഘടന. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ 10 വര്‍ഷങ്ങളുടെ ഗതി നിര്‍ണ്ണയിച്ച ഈ മാര്‍ഗരേഖ അതിന്റെ ഉള്ളടക്കം കൊണ്ട് കൂടി തന്നെ ഇന്നും പ്രസക്തമാണ്. 47 ആര്‍ട്ടിക്കിളുകള്‍ അടങ്ങിയ ഇതില്‍ ഊന്നല്‍ നല്‍കുന്നത് എല്ലാവര്‍ക്കും തങ്ങളുടെ മത വിശ്വാസവും ആചാരങ്ങളും പിന്തുടര്‍ന്ന് കൊണ്ട് തന്നെ  ഒരു പരമാധികാര രാജ്യത്തെ സമ്പൂര്‍ണ്ണ പൗരന്മാരായി മാറാനുള്ള അവകാശത്തിനാണ്.

ജൂതന്മാര്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പരിമിതികളില്ലാതെ  പിന്തുടരാനുള്ള അവകാശം എടുത്തു പറയുന്നത് ആര്‍ട്ടിക്കിള്‍ 25 ലാണ്.  ജൂതന്മാര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്താണ് “ഉമ്മത്ത്” അഥവാ സമുദായം എന്ന വാക്കുപയോഗിക്കുന്നത്. എല്ലാവരുടേയും സുരക്ഷിതത്വത്തേയും വിശ്വാസ സ്വാതന്ത്രത്തേയും  മനുഷ്യാവകാശങ്ങളേയും കുറിച്ച് നിരവധി ആര്‍ട്ടിക്കിളുകളിലായി പറയുന്നു.


ഇതില്‍ ഒരെണ്ണം മാത്രമാണ് വിശ്വാസപരമായുള്ളത്. മറ്റെല്ലാം വ്യക്തി ജീവിതത്തിലും സാമൂഹിക ഇടപെടലിലും ഉണ്ടാവേണ്ട ധാര്‍മിക മൂല്യങ്ങളെ പറ്റിയാണ്. ഉയര്‍ന്ന മൂല്യങ്ങള്‍ പിന്തുടരുന്ന ഒരു ധാര്‍മിക സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന സങ്കല്‍പത്തോട് യോജിച്ചു പോവുന്ന ഒന്നാണിത്.


(2) മദീനയില്‍ എത്തിയ ഉടനെ ആദ്യമായി ഇസ്‌ലാം സ്വീകരിച്ച് വന്ന 12 പേര്‍  നബിയുടെ സാന്നിധ്യത്തില്‍ ചൊല്ലിയ  പ്രതിജ്ഞ (“ബൈഅത്ത്”) മറ്റൊരുദാഹരണമാണ്. 7 കാര്യങ്ങളാണ് ഈ പ്രതിജ്ഞയിലുണ്ടായിരുന്നത്,

1. അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുക
2. അന്യന്റെ സ്വത്ത് കൈക്കലാക്കരുത്
3. വ്യഭിചരിക്കുകയോ ലൈംഗികാതിക്രമം കാട്ടുകയോ ചെയ്യരുത്
4. ഒരു മനുഷ്യനും കൊല്ലപ്പെടരുത്
5. മറ്റുള്ളവരെ പറ്റി ദുരാരോപണം ഉന്നയിക്കരുത്
6. പരദൂഷണം പറയരുത്
7. നന്മ ചെയ്യുകയും തിന്മയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക

ഇതില്‍ ഒരെണ്ണം മാത്രമാണ് വിശ്വാസപരമായുള്ളത്. മറ്റെല്ലാം വ്യക്തി ജീവിതത്തിലും സാമൂഹിക ഇടപെടലിലും ഉണ്ടാവേണ്ട ധാര്‍മിക മൂല്യങ്ങളെ പറ്റിയാണ്. ഉയര്‍ന്ന മൂല്യങ്ങള്‍ പിന്തുടരുന്ന ഒരു ധാര്‍മിക സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന സങ്കല്‍പത്തോട് യോജിച്ചു പോവുന്ന ഒന്നാണിത്.

അടുത്തപേജില്‍ തുടരുന്നു


ഇവിടെ ശ്രദ്ധേയമായ കാര്യം മക്കയില്‍ നിന്ന് കൊടിയ പീഡനവും എതിര്‍പ്പും നേരിട്ടതിനെ തുടര്‍ന്ന് ഓടിപ്പോന്ന ഒരു സംഘത്തിന്റെ നേതാവ് വഴി മധ്യേ നടത്തിയ പ്രസംഗത്തിലും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ സ്‌നേഹത്തിന്റേയും മാന്യതയുടേതുമാണ്. തിരിച്ചടിയെക്കുറിച്ചോ പ്രതികാരത്തെക്കുറിച്ചോ മിണ്ടുന്ന് പോലുമില്ല.


(3) നബി മദീനയിലേക്കുള്ള പാലായനത്തിലെ വഴിയില്‍ വെച്ച് നടത്തിയ ആദ്യ ജുമുഅ ഖുതുബ പ്രസിദ്ധമാണ്. അതില്‍ പറഞ്ഞ കാര്യങ്ങള്‍,

1. അല്ലാഹുവിനെ ആരാധിക്കുക
2. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുക
3. സമൂഹത്തിലെ എല്ലാവരേയും സ്‌നേഹിക്കുക
4. വാഗ്ദാനങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റുക
5. ജീവിതത്തില്‍ വിലക്കപ്പെട്ടതും അനുവദനീയമായതും തിരിച്ചറിയുക
6. മറ്റുള്ളവരോട് നന്നായി പെരുമാറുക

ഇവിടെ ശ്രദ്ധേയമായ കാര്യം മക്കയില്‍ നിന്ന് കൊടിയ പീഡനവും എതിര്‍പ്പും നേരിട്ടതിനെ തുടര്‍ന്ന് ഓടിപ്പോന്ന ഒരു സംഘത്തിന്റെ നേതാവ് വഴി മധ്യേ നടത്തിയ പ്രസംഗത്തിലും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ സ്‌നേഹത്തിന്റേയും മാന്യതയുടേതുമാണ്. തിരിച്ചടിയെക്കുറിച്ചോ പ്രതികാരത്തെക്കുറിച്ചോ മിണ്ടുന്ന് പോലുമില്ല.

നബിയുടെ കരാറുകള്‍, കത്തുകള്‍, പ്രഭാഷണങ്ങള്‍ എല്ലാം തന്നെ ഇങ്ങനെയൊരു സമീപനം പിന്തുടരുന്നതായി കാണാം.  നബി അവസാനമായി നടത്തിയ “വിടവാങ്ങല്‍ പ്രസംഗം” മറ്റൊരുദാഹരണം. തന്റെ ഹജ്ജ് കര്‍മത്തിന് ശേഷം നബി നടത്തിയ ലളിതവും ഹ്രസ്വവുമായ ഈ പ്രസംഗത്തിലും ഊന്നല്‍ നല്‍കിയത് വിശ്വമാനവികതക്കും സാഹോദര്യത്തിനും തന്നെയായിരുന്നു.

ഹുദൈബിയാ സന്ധിയില്‍ നബി നടത്തിയ വിട്ടു വീഴ്ചകള്‍ ഇന്നും ഏറെ ഉദ്ധരിക്കപ്പെടാറുണ്ട്. ഒരു മുസ്‌ലിം സമൂഹം എങ്ങനെ ചിന്തിക്കണം, എന്തായിരിക്കണം അവരുടെ രാഷ്ട്ര സങ്കല്‍പങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ സൂചനകളാണ് മുകളിലെ രേഖകളില്‍ കാണുന്നത്. അടിസ്ഥാന ധാര്‍മികമൂല്യ സങ്കല്‍പങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമാണ് ഊന്നല്‍.


ഇവിടെ ശ്രദ്ധേയമായ കാര്യം മക്കയില്‍ നിന്ന് കൊടിയ പീഡനവും എതിര്‍പ്പും നേരിട്ടതിനെ തുടര്‍ന്ന് ഓടിപ്പോന്ന ഒരു സംഘത്തിന്റെ നേതാവ് വഴി മധ്യേ നടത്തിയ പ്രസംഗത്തിലും മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ സ്‌നേഹത്തിന്റേയും മാന്യതയുടേതുമാണ്. തിരിച്ചടിയെക്കുറിച്ചോ പ്രതികാരത്തെക്കുറിച്ചോ മിണ്ടുന്ന് പോലുമില്ല.


വിശദാംശങ്ങളും അതില്‍ സാഹചര്യത്തിനനുസരിച്ചുണ്ടായേക്കാവുന്ന വ്യത്യസ്തതകളും നബി അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തതായി  കാണാം. ഭരണാധികാരി എന്ന നിലയില്‍ നബി നടപ്പിലാക്കിയിരുന്ന  ശിക്ഷാ വിധികള്‍ പോലും ഇങ്ങനെ വ്യത്യസ്തതകള്‍ ഉള്‍കൊള്ളുന്നതായിരുന്നുവെന്ന് കാണാം. സിവില്‍, ക്രിമിനല്‍ നിയമങ്ങളില്‍ ഒരേ പോലെ ഈ കാര്‍ക്കശ്യമില്ലാത്ത സമീപനമായിരുന്നുവെന്ന് ചുരുക്കം.

ശരീഅത്തിന്റെ കാര്യത്തിലുള്ള കാലോചിത പരിഷ്‌കരണത്തിന് നിരവധി ഉദാഹരണങ്ങള്‍ മാതൃകാ ഭരണമായി കണക്കാക്കുന്ന ഉമര്‍ അടക്കമുള്ളവരുടെ കാലഘട്ടത്തിലും കാണാന്‍ സാധിക്കും. യുദ്ധ സ്വത്ത് പങ്കു വെക്കുന്നതില്‍ ഖുര്‍ആന്റെ നിര്‍ദേശത്തിനും നബിയുടെ മാതൃകയില്‍ നിന്നും വ്യത്യസ്തമായ തീരുമാനമെടുത്തത് ഒരുദാഹരണം.

യുദ്ധങ്ങളും അതില്‍ നിന്നുള്ള വരുമാനങ്ങളും കൂടിയത് കൊണ്ട് പഴയത് പോലെ 20% പങ്ക് സൈനികര്‍ക്ക് കൊടുക്കുന്നത് സമൂഹത്തില്‍ അതി സമ്പന്നരായ ഒരു വിഭാഗത്തെ സൃഷ്ടിക്കുമെന്നതായിരുന്നു ഉമറിന്റെ വാദം. അത് കൊണ്ട് തന്നെ മാറിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഖുര്‍ആന്റെയും നബിചര്യയുടെയും മാര്‍ഗ നിര്‍ദേശം അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്നതിന് പകരം ഖുര്‍ആന്റെ വിശാല ലക്ഷ്യമായ സാമൂഹിക നീതി നടപ്പിലാക്കാനുതകുന്ന രീതിയില്‍ ഈ നിര്‍ദേശങ്ങളെ പുനര്‍ വ്യാഖ്യാനിക്കുകയാണ് വേണ്ടതെന്നും ഉമര്‍ വാദിച്ചു.

ഒരു പാട് ചര്‍ച്ചകള്‍ക്ക് ശേഷം ഉമര്‍ ഈ തീരുമാനം എടുക്കുകയും അങ്ങനെ വന്ന അധിക വരുമാനങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വക മാറ്റുകയും ചെയ്തു. വലിയൊരു വിഭാഗം കൂട്ടുകാര്‍ ഇതിനെ എതിര്‍ത്തെങ്കിലും അലിയുടെ പിന്തുണയോടെ ഉമര്‍ ഇത് നടപ്പിലാക്കുകയായിരുന്നു.  ഉമറിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.

അടുത്തപേജില്‍ തുടരുന്നു


തുടര്‍ന്ന് നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും ശരീഅത്ത് ചര്‍ച്ചകളില്‍ കാര്‍ക്കശ്യത്തിന് പകരം അയഞ്ഞതും വിശാലമായതുമായ ധാരകളും സമീപനങ്ങളും കാണാം. ശരീഅത്ത് പണ്ഡിതന്‍മാര്‍ വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ആശയമാണ്  “മഖാസിദ്” അഥവാ ശരീഅത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.  അക്ഷരാര്‍ത്ഥങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമപ്പുറം ശരീഅത്തിന് പിന്നിലെ തത്വചിന്തയാണ് ഇതില്‍ കടന്നു വരുന്നത്.


കുടുംബ, വ്യക്തി നിയമങ്ങള്‍ നടപ്പിലാക്കുമ്പോഴും സാഹചര്യം മനസ്സിലാക്കി കര്‍ക്കശമല്ലാത്ത സമീപനം പുലര്‍ത്തിയതായി കാണാം. ഹബീബാ ബിന്‍ത് റിസ്ഖ് എന്ന നെയ്ത്തുകാരി സ്ത്രീയുടെ സംഭവം പ്രസിദ്ധമാണ്.  ഭര്‍ത്താവിനോടൊപ്പം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ ജീവിച്ചിരിക്കെ തന്നെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ നിയമ പ്രകാരം  കിട്ടേണ്ട 25% സ്വത്ത് മാത്രം നല്‍കി ബാക്കി ഭാഗം ഏറ്റെടുക്കാന്‍ ഭര്‍ത്താവിന്റെ കുടുംബം തീരുമാനിച്ചു.

ഇതില്‍ അനീതി തോന്നിയ ഹബീബ ഉമറിനെ സമീപിച്ചു. കിട്ടിയ 25 ശതമാനത്തിന് പുറമേ ബാക്കിയുള്ള 75 ശതമാനത്തിന്റെ പകുതി കൂടി ഹബീബക്ക് നല്‍കാന്‍ ഉമര്‍ ഉത്തരവിടുകയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി അവര്‍ ജോലി ചെയ്യുകയും ഈ സമ്പത്തില്‍ കാര്യമായ സംഭാവന അര്‍പ്പിക്കുകയും ചെയ്ത ആളായത് കൊണ്ടായിരുന്നു ഉമര്‍ നിലവിലുള്ള “ശരീഅത്ത്” നിയമം വ്യക്തമായും മറി കടന്നത്.

തുടര്‍ന്ന് നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും ശരീഅത്ത് ചര്‍ച്ചകളില്‍ കാര്‍ക്കശ്യത്തിന് പകരം അയഞ്ഞതും വിശാലമായതുമായ ധാരകളും സമീപനങ്ങളും കാണാം. ശരീഅത്ത് പണ്ഡിതന്‍മാര്‍ വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ആശയമാണ്  “മഖാസിദ്” അഥവാ ശരീഅത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.  അക്ഷരാര്‍ത്ഥങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ക്കുമപ്പുറം ശരീഅത്തിന് പിന്നിലെ തത്വചിന്തയാണ് ഇതില്‍ കടന്നു വരുന്നത്.

10ാം നൂറ്റാണ്ടില്‍ അല്‍ ഹാകിം അല്‍ തിര്‍മിദിയാണ് മഖാസിദ് എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്. പക്ഷേ  12ാം നൂറ്റാണ്ടില്‍ ഇമാം ഗസാലിയും പിന്നീട് 14ാം നൂറ്റാണ്ടിലെ പ്രമുഖ മാലികി പണിതനായ അബു ഇസ്ഹാഖ് അല്‍ ശാതിബിയുമാണ് മഖാസിദിനെ കൂടുതല്‍ സ്വീകാര്യമാക്കിയത് എന്ന് കാണാം. പിന്നീട് ഇമാം റാസി തൊട്ട് ഏറ്റവും അടുത്ത കാലത്തുള്ള യൂസുഫുല്‍ ഖര്‍ദാവി വരെയുള്ള നിരവധി പണ്ഡിതരാണ് മഖാസിദിന്റെ പ്രാധാന്യം അംഗീകരിക്കുന്നത്. പൊതു നന്മക്ക് വേണ്ടി ശരീഅത്ത് നിയമങ്ങളില്‍ വലിയ തോതില്‍ വിട്ടു വീഴ്ച ചെയ്യാനും മാറ്റം വരുത്താനും മഖാസിദ് അനുവദിക്കുന്നു. വിശ്വാസ സംരക്ഷണം, സാഹോദര്യം,  അഭിമാന സംരക്ഷണം, മനുഷ്യാവകാശം, സാമൂഹിക ക്ഷേമം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ നിരവധിയായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യാമെന്നും ഇവര്‍ വിശദീകരിക്കുന്നു.


അതേ സമയം അടുത്ത കാലത്തായി ഏറെ പ്രതീക്ഷക്ക് വക നല്‍കുന്ന ചില മുന്നേറ്റങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.  ഏതാനും വര്‍ഷം മുമ്പ് സമഗ്രമായി പരിഷ്‌കരിച്ച മൊറോക്കന്‍ കുടുംബ നിയമമായ “മുദാവന” ഇതില്‍ തിളങ്ങി നില്‍കുന്നതാണ്. രാജ്യത്തെ നാനാതുറകളിലുമുള്ള ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സുദീര്‍ഘവും സമഗ്രവുമായ നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഈ നിയമം വിപ്ലവകരമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീ വാദികളും മതപണ്ഡിതരുമെല്ലാം ഒരേ പോലെ സാക്ഷ്യപ്പെടുത്തുന്നു.


മൊറോക്കന്‍ മാതൃക

സങ്കീര്‍ണമായ പല കാരണങ്ങള്‍ കൊണ്ടും ചരിത്രപരമായ പരിണാമങ്ങള്‍ മൂലവും മുസ്‌ലിം ലോകം ഖുര്‍ആനും നബിചര്യയും മുന്നോട്ട് വെച്ച വിശാല ശരീഅത്ത് സങ്കല്‍പങ്ങളില്‍ നിന്ന് പിന്നോക്കം പോവുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.  ശരീഅത്തെന്നാല്‍ ബഹുസ്വരതക്കും വ്യക്തി സ്വാതന്ത്രത്തിനും  യാതൊരിടവുമില്ലാത്ത കാര്‍ക്കശ്യത്തിന്റെയും മനുഷ്യത്ത വിരുദ്ധമായ നിയമങ്ങളുടെയും പ്രതീകമായി മാറി.

അതേ സമയം അടുത്ത കാലത്തായി ഏറെ പ്രതീക്ഷക്ക് വക നല്‍കുന്ന ചില മുന്നേറ്റങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.  ഏതാനും വര്‍ഷം മുമ്പ് സമഗ്രമായി പരിഷ്‌കരിച്ച മൊറോക്കന്‍ കുടുംബ നിയമമായ “മുദാവന” ഇതില്‍ തിളങ്ങി നില്‍കുന്നതാണ്. രാജ്യത്തെ നാനാതുറകളിലുമുള്ള ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സുദീര്‍ഘവും സമഗ്രവുമായ നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഈ നിയമം വിപ്ലവകരമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീ വാദികളും മതപണ്ഡിതരുമെല്ലാം ഒരേ പോലെ സാക്ഷ്യപ്പെടുത്തുന്നു. നിയമത്തിലെ ചില ശ്രദ്ധേയമായ ഭാഗങ്ങള്‍,

♦ വിവാഹം എന്ന കരാറിലും അതിന്റെ തുടര്‍ച്ചയായ കുടുംബ ജീവിതത്തിലും ആണും പെണ്ണും തുല്യ പങ്കാളിത്തമുള്ളവരാണെന്ന് നിയമം അനുശാസിക്കുന്നു.

♦ ഭര്‍ത്താവിനെ മാത്രമായി “കുടുംബ നാഥന്‍” ആയി കാണുന്ന സമീപനത്തെ നിയമം തള്ളിക്കളയുന്നു.

♦ സ്ത്രീകള്‍ക്ക് വിവാഹ കരാറിന്റെ സമയത്ത് തന്നെ തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനുതകുന്ന വ്യവസ്ഥകള്‍ ചേര്‍ക്കാന്‍ നിയമം അവസരം നല്‍കുന്നു. ഉദാഹരണമായി ഭര്‍ത്താവ് രണ്ടാമതൊരു വിവാഹം കഴിക്കുന്ന പക്ഷം വിവാഹം അസാധുവാകുമെന്ന് മുന്‍കൂട്ടി കരാറില്‍ ചേര്‍ത്ത് കൊണ്ട് ബഹുഭാര്യത്വത്തില്‍ നിന്ന് സംരക്ഷണം നേടാം.

അടുത്തപേജില്‍ തുടരുന്നു


കര്‍ശനവും ഏറെക്കുറെ അസാധ്യവുമായ നിബന്ധനകള്‍ വെച്ചു കൊണ്ട് ബഹുഭാര്യത്വത്തെ ഫലത്തില്‍ ഇല്ലാതാക്കുന്ന പ്രായോഗിക സമീപനമാണ് നിയമം പിന്തുടരുന്നത്. രണ്ടാമതായി വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പക്ഷം അസാധാരണമാം വിധം കാരണമുണ്ടെന്ന് കോടതിയില്‍ ജഡ്ജി മുമ്പാകെ ബോധ്യപ്പെടുത്തുക മാത്രമല്ല നിലവിലുള്ള ഭാര്യ തന്റെ പൂര്‍ണ സമ്മതം ജഡ്ജിയെ അറിയിക്കുകയും വേണം.


♦ കര്‍ശനവും ഏറെക്കുറെ അസാധ്യവുമായ നിബന്ധനകള്‍ വെച്ചു കൊണ്ട് ബഹുഭാര്യത്വത്തെ ഫലത്തില്‍ ഇല്ലാതാക്കുന്ന പ്രായോഗിക സമീപനമാണ് നിയമം പിന്തുടരുന്നത്. രണ്ടാമതായി വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പക്ഷം അസാധാരണമാം വിധം കാരണമുണ്ടെന്ന് കോടതിയില്‍ ജഡ്ജി മുമ്പാകെ ബോധ്യപ്പെടുത്തുക മാത്രമല്ല നിലവിലുള്ള ഭാര്യ തന്റെ പൂര്‍ണ സമ്മതം ജഡ്ജിയെ അറിയിക്കുകയും വേണം.

♦ ഏകപക്ഷീയവും ഒറ്റയടിക്കുള്ളതും വാക്കാലുള്ളതുമായ വിവാഹമോചനങ്ങള്‍ക്ക് നിയമസാധുതയില്ല.
ത്വലാഖ് കോടതി വഴി മാത്രമാക്കി.  മാത്രമല്ല, വിവാഹമോചനത്തിന്റെ കാര്യത്തില്‍ പുരുഷന്റെതിന് സമാനമായ അധികാരങ്ങളും അവകാശങ്ങളും സ്ത്രീകള്‍ക്കും നല്‍കുന്നു.

♦ സ്ത്രീകളുടെ കര്‍തൃത്വം പൂര്‍ണമായും അംഗീകരിക്കുകയും അതിനനുസരിച്ച് വിവാഹവും വിവാഹാനന്തര ജീവിതവും നയിക്കാന്‍ പുതിയ നിയമം അനുവദിക്കുന്നു. ഉദാഹരണമായി പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക്  പിതാവിന്റെ/രക്ഷിതാവിന്റെ സമ്മതം കൂടാതെ തന്നെ കല്യാണം നടത്താന്‍ നിയമം അനുവദിക്കുന്നു.

♦ സ്വത്തവകാശം, കുട്ടികളുടെ മേലുള്ള അവകാശം എന്നിവയിലും വിവേചനം ഒഴിവാക്കിക്കൊണ്ടുള്ള നീതിപൂര്‍വ്വകമായ സമീപനമാണ് നിയമം സ്വീകരിക്കുന്നത്.

♦ നിയമത്തിലെ പല വ്യവസ്ഥകളും പരിഷ്‌കൃത നിയമ വ്യവസ്ഥകളില്‍ പോലും ഇനിയും നിലവില്‍ വരാത്തതാണെന്നാണ് സത്യം. ഉദാഹരണമായി കല്യാണ പ്രായം ലിംഗ ഭേദമന്യേ ആണിനും പെണ്ണിനും 18 വയസ്സാണ്.


വിപ്ലവകരമായ മുന്നേറ്റങ്ങള്‍ അറബ് വസന്തവുമായി ചേര്‍ത്ത് വായിക്കേണ്ടതുമാണ്. മത, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ അറബ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചകങ്ങളാണിവയെല്ലാം. ജനാധിപത്യത്തെയും പുരോഗമന ആശയങ്ങളെയും തങ്ങളുടെ വിശ്വാസങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് തന്നെ ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഭീകരമായ ഹിംസയുടെ പിന്‍ബലത്തില്‍ ഭരണകൂടങ്ങള്‍ പലപ്പോഴും ഇതെല്ലാം അടിച്ചമര്‍ത്തുന്നതില്‍ വിജയിക്കുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം.


എന്നാല്‍ ഈ നിയമത്തെ ശ്രദ്ധേയമാക്കുന്നത് ലിംഗനീതിയോടും സമത്വത്തോടുമുള്ള പ്രതിബദ്ധത മാത്രമല്ല, മറിച്ച് ഈ നിയമം രൂപപ്പെടുത്തിയതിലെ ജനാധിപത്യ രീതിയും ഇസ്‌ലാമിക പശ്ചാത്തലവുമാണ്. രാജ്യത്തെ ഇസ്‌ലാമിക പണ്ഡിതരും ഫെമിനിസ്റ്റുകളും നിയമജ്ഞരുമെല്ലാം ഒരേ മേശക്ക് ചുറ്റുമിരുന്നാണ് നിയമം രൂപപ്പെടുത്തിയത്. ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ പിന്തുണ പോലും ഇതിനുണ്ടായിരുന്നു. ഖുര്‍ആനും നബി ചര്യയുമാണ് ഇവര്‍ അടിസ്ഥാനമായി സ്വീകരിച്ചതും.

അഥവാ ഇസ്‌ലാമിക ശരീഅത്ത് അതിന്റെ ആദ്യ കാലഘട്ടത്തില്‍ രൂപപ്പെട്ടിരുന്നത് പോലെ ഖുര്‍ആനിക തത്വങ്ങളും നബി ചര്യയും കാലികമായി പുനര്‍ വായിച്ചും പുനര്‍ വ്യാഖ്യാനം ചെയ്തുമാണ് ഇവിടെ ശരീഅത്ത് നിയമ നിര്‍മാണം നടന്നത്. നിയമത്തിലെ ഓരോ കണികയെയും ഖുര്‍ആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇവര്‍ വിശദീകരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട്  നിയമത്തിന്റെ ശില്‍പികളില്‍ പ്രമുഖയായ ഡോ: റജാ നാജിയുടെ പഠന കുറിപ്പ് കാലികമായി ഇസ്‌ലാമിക പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്ന “ഇജ്തിഹാദ്” പ്രക്രിയയിലേര്‍പ്പെടുന്നവര്‍ക്ക് വിലമതിക്കാനാവാത്തതാണ്.

ഇത് പോലുള്ള വിപ്ലവകരമായ മുന്നേറ്റങ്ങള്‍ അറബ് വസന്തവുമായി ചേര്‍ത്ത് വായിക്കേണ്ടതുമാണ്. മത, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ അറബ് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചകങ്ങളാണിവയെല്ലാം. ജനാധിപത്യത്തെയും പുരോഗമന ആശയങ്ങളെയും തങ്ങളുടെ വിശ്വാസങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് തന്നെ ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഭീകരമായ ഹിംസയുടെ പിന്‍ബലത്തില്‍ ഭരണകൂടങ്ങള്‍ പലപ്പോഴും ഇതെല്ലാം അടിച്ചമര്‍ത്തുന്നതില്‍ വിജയിക്കുന്നുവെന്നതാണ് ദൗര്‍ഭാഗ്യകരം.

ഇവിടെ തീര്‍ത്തും പ്രസക്തമായൊരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. എന്ത് കൊണ്ട് ദൈവിക തത്വങ്ങളെ മനുഷ്യര്‍ കാലികമായി വ്യാഖ്യാനിച്ച് നിയമ നിര്‍മാണം നടത്തുന്ന ഈ ജൈവിക പ്രക്രിയ മറ്റിടങ്ങളില്‍ നടക്കുന്നില്ല? ആരുടെ താല്‍പര്യങ്ങളാണ് ഇങ്ങനെയുള്ള പുരോഗമന നിയമങ്ങളിലൂടെ ഹനിക്കപ്പെടുന്നത് എന്ന് അറിയുമ്പോള്‍ തന്നെ  ആരാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇതിന് തടസ്സം നില്‍ക്കുന്നത് എന്ന് മനസ്സിലാവും.

അടുത്തപേജില്‍ തുടരുന്നു


പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള പൗരോഹിത്യ, ഫ്യൂഡല്‍ കൂട്ടായ്മകളായിരിക്കും ഈ പുരോഗമന ശരീഅത്ത് നിയമങ്ങളുടെ ആദ്യ ഇര. ആണ്‍കോയ്മയുടേയും പൗരോഹിത്യത്തിന്റെയും താല്‍പര്യ സംരക്ഷിക്കാനായി അവര്‍ പടച്ചു വിടുന്ന ഫത്‌വകളും മതവിധികളും കാലഹരണപ്പെട്ടു പോവുന്നതിലെ “അപകടം” ശരിയായി തന്നെ അവര്‍ തിരിച്ചറിയുന്നു. ഈ ഭീതിയാണ് സംഘപരിവാര്‍ വാദങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയില്‍ സിവില്‍ കോഡ് പരിഷ്‌കരണത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.


പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള പൗരോഹിത്യ, ഫ്യൂഡല്‍ കൂട്ടായ്മകളായിരിക്കും ഈ പുരോഗമന ശരീഅത്ത് നിയമങ്ങളുടെ ആദ്യ ഇര. ആണ്‍കോയ്മയുടേയും പൗരോഹിത്യത്തിന്റെയും താല്‍പര്യ സംരക്ഷിക്കാനായി അവര്‍ പടച്ചു വിടുന്ന ഫത്‌വകളും മതവിധികളും കാലഹരണപ്പെട്ടു പോവുന്നതിലെ “അപകടം” ശരിയായി തന്നെ അവര്‍ തിരിച്ചറിയുന്നു. ഈ ഭീതിയാണ് സംഘപരിവാര്‍ വാദങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയില്‍ സിവില്‍ കോഡ് പരിഷ്‌കരണത്തെ നഖശിഖാന്തം എതിര്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ഇസ്‌ലാമിക ശരീഅത്തിന്റെയും നിയമനിര്‍മാണത്തിന്റെയും ഏറ്റവും അടിസ്ഥാനമാണ് “ശൂറ” അഥവാ കൂടിയാലോചന. പരസ്പര കൂടിയാലോചനയിലൂടെയല്ലാതെ നൂലില്‍ കെട്ടിയിറക്കുന്നതോ അടിച്ചേല്‍പിക്കുന്നതോ ആയ നിയമങ്ങള്‍ക്ക് ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരടിസ്ഥാനവുമില്ല. ഏറ്റവും ഭീകരമായ ചൂഷണവും അക്രമവും അഴിച്ചുവിട്ട ബ്രിട്ടീഷ് ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലാത്തവര്‍ പടച്ചു വിട്ടതാണ് ഇന്നിവര്‍ “ഇസ്‌ലാമിക”  ശരീഅത്ത് എന്ന പേരില്‍ സംരക്ഷിക്കാന്‍ നോക്കുന്ന മുസ്‌ലിം സിവില്‍ കോഡ്.

പരസ്പരം ഭിന്നിപ്പിക്കുക, മുസ്‌ലിങ്ങളെ സാധ്യമായത്ര തകര്‍ക്കുക എന്നിവയായിരുന്നു ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ ലക്ഷ്യങ്ങള്‍ എന്നതും എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്.


ഈയടുത്ത് ജമാഅത്ത് സൈദ്ധാന്തികനായ ഒ അബ്ദുറഹ്മാന്‍ ശരീഅത്ത് നിയമങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിര്‍ദേശം വെച്ചപ്പോള്‍ പാര്‍ട്ടിക്കത്ത് നിന്നു പോലും കടുത്ത എതിര്‍പ്പായിരുന്നു നേരിട്ടത്.  തങ്ങള്‍ സ്വീകരിച്ചു പോരുന്ന നയനിലപാടുകളില്‍ നിന്നും തരിമ്പും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എല്ലാ സംഘടനകളും അസന്നിഗ്ദമായി തന്നെ പറയുന്നു


“മാപ്പിള ഔട്ട്‌റേജസ് ആക്റ്റ്” പോലുള്ള വേറെയും നിരവധി നിയമങ്ങളാണ് മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടവര്‍ ഉണ്ടാക്കിയിരുന്നത്. ഇതാണ് മുസ്‌ലിം വ്യക്തി നിയമത്തിന്റെ ചരിത്രവും പശ്ചാത്തലവുമെന്നിരിക്കെ അത് സംരക്ഷിക്കാന്‍ നോക്കുന്ന പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ളവരുടെ ഉദ്ദേശ ശുദ്ധി തീര്‍ച്ചയായും സംശയിക്കേണ്ടി വരും.

ശരീഅത്തിനെയും സിവില്‍ കോഡിനെയും സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളെ ഹിംസാത്മകമായാണ് മുസ്‌ലിം സമുദായ സംഘടനകളും നേതൃത്വവും നേരിടുന്നത്. പാര്‍ട്ടിക്കകത്ത് നിന്നുള്ള അഭിപ്രായങ്ങളോട് പോലും അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് നേരിടുന്നത്.  ഈയടുത്ത് ജമാഅത്ത് സൈദ്ധാന്തികനായ ഒ അബ്ദുറഹ്മാന്‍ ശരീഅത്ത് നിയമങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിര്‍ദേശം വെച്ചപ്പോള്‍ പാര്‍ട്ടിക്കത്ത് നിന്നു പോലും കടുത്ത എതിര്‍പ്പായിരുന്നു നേരിട്ടത്.  തങ്ങള്‍ സ്വീകരിച്ചു പോരുന്ന നയനിലപാടുകളില്‍ നിന്നും തരിമ്പും മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എല്ലാ സംഘടനകളും അസന്നിഗ്ദമായി തന്നെ പറയുന്നു

തീര്‍ത്തും അനിസ്‌ലാമികവും മനുഷ്യത്ത വിരുദ്ധവുമായ മുത്തലാഖ് പോലുള്ള നിയമങ്ങളെ പോലും സംരക്ഷിക്കുന്ന ഈ പൗരോഹിത്യ കൂട്ടായ്മകളെ തള്ളിക്കളയാന്‍ വിശ്വാസികള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ ഉയര്‍ന്നു വരിക മാത്രമാണിതിന് പരിഹാരം. ഭൂമിയില്‍ സമാധാനവും സൗഹാര്‍ദവും സ്ഥാപിക്കുക, സാമൂഹിക നീതിയിലും കാരുണ്യത്തിലും അധിഷ്ഠിതമായ ഒരു ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കുക തുടങ്ങിയവയാണ് ശരീഅത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. പൊതുനന്മ സംരക്ഷിക്കാന്‍ വേണ്ടി വ്യക്തി താല്‍പര്യങ്ങള്‍ പോലും മാറ്റി നിര്‍ത്തണമെന്നതും അതില്‍ പരമ പ്രധാനമാണ്.  ബഹുസ്വരത അംഗീകരിക്കലും സാധ്യമായ എല്ലാ രീതിയിലും അതിനെ പ്രോല്‍സാഹിപ്പിക്കലും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണ്. അത് കൊണ്ട് തന്നെ ബഹു സിവില്‍ കോഡ് എന്ന ആശയത്തിന് പ്രസക്തി കൂടുന്നേയുള്ളൂ. പക്ഷേ, അത് മനുഷ്യന്‍ കാലം കൊണ്ട് ആര്‍ജിച്ചെടുത്ത നീതി സങ്കല്‍പങ്ങളേയും മൂല്യ ബോധത്തേയും തള്ളിക്കളയുന്ന രീതിയിലാവരുത്. അവയെല്ലാം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാവണം.

പേഴ്‌സണല്‍ ലോ ബോര്‍ഡ് സംരക്ഷിക്കാന്‍ നോക്കുന്ന മുസ്‌ലിംവ്യക്തി നിയമവും സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന ഏക സിവില്‍ കോഡും അങ്ങനെയല്ല. അത് കൊണ്ട് തന്നെ രണ്ടും എതിര്‍ക്കപ്പെടണം. സാംസ്കാരിക വൈവിധ്യം തകർക്കുമ്പോഴല്ല ശക്തിപ്പെടുത്തുമ്പോഴാണ് ജനാധിപത്യം വളരുന്നത്. സംഘപരിവാർ മുന്നോട്ട് വെക്കുന്ന ദേശീയതാ സങ്കൽപത്തിന്റെ ഭാഗമായി വരുന്ന ഏക സിവിൽ കോഡ് വൈവിധ്യങ്ങളുടേയും വൈജാത്യങ്ങളുടേയും നാടായ ഇന്ത്യക്ക് യോജിച്ചതല്ല. പകരം ബഹുസ്വരതയെയും ലിംഗ, സാമൂഹിക നീതിയെയും ശക്തിപ്പെടുത്തുന്ന സിവില്‍ കോഡുകള്‍ വരണം. അതിനായുള്ള ചര്‍ച്ചകളില്‍ സ്ത്രീകളടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ സജീവ പങ്കാളിത്തം വഹിക്കേണ്ടതുണ്ട്.

റഫറന്‍സ്

1 https://bmmaindia.com/2016/01/03/muslim-womens-views-on-muslim-personal-law/

2 Islamic by Fazlur Rahman Malik, Chapter 6, Sharia

3 http://www.constitution.org/cons/medina/con_medina.htm

4 Reading the Quran by Ziauddin Sardar

5 Dr Rajaa Naji on Moudawana, http://www.musliminstitute.org/upfront/religion/making-reform-real-case-moudawana

6 Shariah Law- An introduction by Mohammad Hashim Kamali, Chapter 6, Goals and Purposes(Maqasid) of Shariah: History and Methodology

7 Reading the Quran by Muhammad Asad

We use cookies to give you the best possible experience. Learn more