| Saturday, 9th August 2014, 10:45 pm

നസ്രിയയെ കല്ലെറിയുന്നതാരാണ് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ ഒരു ശരാശരി മുസ്‌ലീം വളര്‍ന്നു വരുന്നതിലും മത-ധാര്‍മിക-ആത്മീയ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും മദ്രസ, ജുമുഅ, മതപ്രഭാഷണങ്ങള്‍ തുടങ്ങിയവയ്ക്ക് നിര്‍ണായകമായ പങ്കുണ്ട്. മുസ്‌ലീങ്ങളില്‍ മഹാഭൂരിപക്ഷവും ഇതിലെല്ലാം സജീവ സാന്നിധ്യമുള്ളവരും അതുവഴി തങ്ങളുടെ മതസങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നവരുമാണ്. മുസ്ലിങ്ങളില്‍ മത, ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്നതാണ് ഇതിന്റെയൊക്കെ പ്രഖ്യാപിത ലക്ഷ്യം എന്നിരിക്കെ ആ ലക്ഷ്യങ്ങളില്‍ ഈ സ്ഥാപനങ്ങള്‍ എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്നതിനെ കുറിച്ച് സത്യസന്ധമായ ഒരു വിലയിരുത്തലാണ് ആവശ്യം. നസറുദ്ദീന്‍ ചേന്ദമംഗലൂര്‍ എഴുതുന്നു..



ആഗോള സാഹചര്യത്തിന്റെ ചുവട് പിടിച്ചുകാണ്ട് കേരളത്തിലും മുസ്‌ലീങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണിപ്പോള്‍. മുസ്‌ലീങ്ങള്‍ പൊതുവിഷയങ്ങളില്‍ എന്തു നിലപാടെടുക്കുന്നു, എന്തെല്ലാം ഘടകങ്ങള്‍ അവരെ സ്വാധീനിക്കുന്നു എന്നതെല്ലാം അതീവ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്വാഭാവികമായും ഇതിന്റെ അലയൊലികള്‍ സോഷ്യല്‍ മീഡിയകളിലും കാണുന്നു.

അങ്ങേയറ്റം അസഹിഷ്ണുതയോടും ശത്രുതാ മനോഭാവത്തോടും കൂടി മുസ്‌ലീം ചെറുപ്പക്കാര്‍ പലപ്പോഴും നടത്തുന്ന ഇടപെടലുകളാണ് കടുത്ത വിമര്‍ശനം വിളിച്ചു വരുത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് നസ്രിയ അടക്കമുള്ള മുസ്‌ലീങ്ങളുടെ നേര്‍ക്ക് ഒരു കൂട്ടം മുസ്‌ലീം യുവാക്കള്‍ നടത്തുന്ന “സദാചാര” പോലീസിങ്. മുസ്‌ലീങ്ങള്‍ ഉള്‍പെടെ ഉള്ളവരില്‍ നിന്നുതന്നെ ഇതിനെതിരെ ശ്രദ്ധേയമായ ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും പ്രതികരണങ്ങള്‍ പലതും ഉപരിപ്ലവവും കാര്യങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ വിലയിരുത്താത്തതുമായിപ്പോകുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

ശ്രദ്ധേയമായ കാര്യം ഈ കല്ലെറിയുന്നവരൊന്നും തന്നെ മതധാര്‍മിക ശിക്ഷണം കിട്ടാത്തവരല്ല എന്നതാണ്. മറിച്ച് മഹാഭൂരിപക്ഷവും മദ്രസകളിലൂടെ കടന്നുപോയ, മത പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്നവരായിരിക്കും.

ഒരു വശത്ത് പ്രശ്‌നം മതത്തിന്റെതാണെന്നും മതം എന്ന സങ്കല്പത്തിനുള്ളില്‍ നില്‍കുന്ന ആര്‍ക്കും സഹിഷ്ണുതയോടും യുക്തിയോടുംകൂടി കാര്യങ്ങളെ സമീപിക്കാന്‍ അടിസ്ഥാനപരമായി സാധ്യമല്ലെന്നുമുള്ള കേവല യുക്തിയുടെ പുറത്തുള്ള വാദങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ മറുവശത്ത് മുസ്‌ലീങ്ങളെയും തങ്ങളുടെ പ്രമാണങ്ങളോട് സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശനപരമായി സമീപിക്കാതെ കേവലം വ്യക്തികളുടെ അപഭ്രംശങ്ങള്‍ മാത്രമായി ഒതുക്കുന്ന മതവാദികളുടെ വിലയിരുത്തലുകളും രംഗം കയ്യടക്കുന്നു.

രണ്ടു കൂട്ടരും ഒരേ പോലെ വിമര്‍ശിക്കുന്ന ഈ നടപടികളൊന്നും കുറയുന്നില്ലെന്നും മറിച്ച് കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുകയാതെന്നും അറിയുമ്പോഴാണ് ഈ രണ്ടു സമീപനങ്ങളുടെയും പാളിച്ചകള്‍ വ്യക്തമാവുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ സഹിഷ്ണുതയോടും സഹവര്‍ത്തിത്വത്തോടും കൂടി മുസ്‌ലീങ്ങള്‍ കഴിഞ്ഞതിനും സ്ത്രീശാക്തീകരണത്തിന് നേതൃത്വം നല്‍കിയതിനും ഉദാഹരണങ്ങള്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് ഇപ്പോള്‍ അതുണ്ടാവുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം, പ്രത്യേകിച്ചും കേരളം പോലെ മുസ്‌ലീങ്ങള്‍ക്ക് താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക നിലവാരം ഉള്ള സ്ഥലങ്ങളില്‍.

കേരളത്തിലെ മുസ്‌ലീങ്ങളുടെ പ്രശ്‌നങ്ങളെ ആഴത്തില്‍ സമീപിക്കുന്ന വിലയിരുത്തലുകളോ നിരീക്ഷണങ്ങളോ ഉണ്ടാവുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. ഇതിന് നേതൃത്വം നല്‍കാന്‍ പറ്റിയ രീതിയിലുള്ള സാമുദായിക സംഘടനകളോ ബൗദ്ധികനേതൃത്വമോ മുസ്‌ലീങ്ങള്‍ക്ക് ഇല്ലാതെ പൊവുന്നതാണിതിനു കാരണം.

ഇസ്‌ലാമിക പ്രമാണങ്ങളുടെയും തത്വസംഹിതകളുടെയും കാലികമായ പുനര്‍വായനയിലൂടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും വെല്ലുവിളികളും നേരിടാന്‍ പ്രാപ്തമായ രീതിയില്‍ വിശ്വാസങ്ങളെ പാകപ്പെടുത്തുന്നതിനുപകരം ബാലിശമായ അക്ഷരവായനയിലൂടെ പ്രാകൃതയുഗത്തില്‍ മുസ്‌ലീങ്ങളെ തളച്ചിടുകയാണ് ചെയ്യുന്നത്.


സോഷ്യല്‍ മീഡിയയിലൂടെയോ മറ്റു പത്രമാധ്യമങ്ങളിലൂടെയോ കണ്ണോടിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാവുന്ന കാര്യം നിലപാടുകളില്‍ ഭീകരമായ വിധം അസഹിഷ്ണുതയും അപകടകരമായ രീതിയില്‍ ക്രിമിനല്‍ വല്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒപ്പം ഇസ്‌ലാമോഫോബിയയും സംഘ് പരിവാര്‍ മുന്നേറ്റവും സൃഷ്ടിച്ച അരക്ഷിതത്വ ബോധം സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.


കേരളത്തിലെ ഒരു ശരാശരി മുസ്‌ലീം വളര്‍ന്നു വരുന്നതിലും മത-ധാര്‍മിക-ആത്മീയ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും മദ്രസ, ജുമുഅ, മതപ്രഭാഷണങ്ങള്‍ തുടങ്ങിയവയ്ക്ക് നിര്‍ണായകമായ പങ്കുണ്ട്. മുസ്‌ലീങ്ങളില്‍ മഹാഭൂരിപക്ഷവും ഇതിലെല്ലാം സജീവ സാന്നിധ്യമുള്ളവരും അതുവഴി തങ്ങളുടെ മതസങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നവരുമാണ്. മുസ്ലിങ്ങളില്‍ മത, ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്നതാണ് ഇതിന്റെയൊക്കെ പ്രഖ്യാപിത ലക്ഷ്യം എന്നിരിക്കെ ആ ലക്ഷ്യങ്ങളില്‍ ഈ സ്ഥാപനങ്ങള്‍ എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്നതിനെ കുറിച്ച് സത്യസന്ധമായ ഒരു വിലയിരുത്തലാണ് ആവശ്യം.

[]ഇവിടെ രണ്ടു മൂന്നു കാര്യങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഒന്ന്, ഇതിലൂടെ കിട്ടുന്ന ശിക്ഷണം ഇസ്‌ലാമിന്റെ ശരിയായ മുഖം മനസ്സിലാക്കാന്‍ മുസ്‌ലീങ്ങളെ സഹായിക്കുന്നുണ്ടോ? രണ്ട്, മദ്രസകളും മതപ്രഭാഷണങ്ങളും കൂടുതല്‍ കൂടുതല്‍ വ്യാപകമായി വരുന്നതായാണ് കാണുന്നത്. ഇതിനനുസരിച്ച് മുസ്‌ലീങ്ങളുടെ “ഗുണ നിലവാരം” കാലക്രമേണ കൂടുന്നുണ്ടോ? മൂന്ന്, ഇതുപോലുള്ള ശിക്ഷണം ലഭിക്കാത്ത ഇതര സമുദായക്കാരെ അപേക്ഷിച്ച് മുന്തിയ ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തി പോരാന്‍ ഇവര്‍ക്ക് പറ്റുന്നുണ്ടോ? അഥവാ മുസ്‌ലീങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മദ്രസകളുടെയും പള്ളികളുടെയും യഥാര്‍ത്ഥ ഫലം എന്താണ്?

യൂസുഫുള്‍ ഖര്‍ദാവി (ഇടത്), സാക്കിര്‍ നായിക് (വലത്)


ഒരു കാര്യം ആദ്യമേ പറയേണ്ടി വരും, കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ താരതമ്യേന കൂടിയ തോതില്‍ ദാന-ധര്‍മങ്ങളും സേവന കൂട്ടായ്മകളും ഉണ്ടാക്കിയെടുക്കുന്നതില്‍ സ്ഥാപനങ്ങളും ഏര്‍പാടുകളും നിര്‍ണായകമായ പങ്കുവഹിച്ചു എന്നത് മുസ്‌ലീം സമുദായത്തിന്റെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാവും. പക്ഷേ അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റു പത്രമാധ്യമങ്ങളിലൂടെയോ കണ്ണോടിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാവുന്ന കാര്യം നിലപാടുകളില്‍ ഭീകരമായ വിധം അസഹിഷ്ണുതയും അപകടകരമായ രീതിയില്‍ ക്രിമിനല്‍ വല്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഒപ്പം ഇസ്‌ലാമോഫോബിയയും സംഘ് പരിവാര്‍ മുന്നേറ്റവും സൃഷ്ടിച്ച അരക്ഷിതത്വ ബോധം സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.

നസ്രിയയെയും അന്‍സിബയെയും തട്ടമിടാത്തതിന്റെ പേരില്‍ കല്ലെറിയാന്‍ നോക്കുന്നത് ഈ അസഹിഷ്ണുതയുടെയും രൂഢമൂലമായ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെയും ഭാഗമായിത്തന്നെയാണ് ( ഇവരുടെ കൂടെ അഭിനയിക്കുന്ന മമ്മുട്ടിക്കെതിരെയോ സിദ്ധീക്കിനെതിരെയോ ഇങ്ങനെ യാതൊരു നീക്കവും ഉണ്ടാവുന്നില്ല എന്നതില്‍ നിന്നുതന്നെ ഇതിലെ സ്ത്രീ വിരുദ്ധത വ്യക്തമാണ്).

ശ്രദ്ധേയമായ കാര്യം ഈ കല്ലെറിയുന്നവരൊന്നും തന്നെ മതധാര്‍മിക ശിക്ഷണം കിട്ടാത്തവരല്ല എന്നതാണ്. മറിച്ച് മഹാഭൂരിപക്ഷവും മദ്രസകളിലൂടെ കടന്നുപോയ, മത പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്നവരായിരിക്കും.

അടുത്ത പേജില്‍ തുടരുന്നു


കേരളീയ സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ ഇസ്‌ലാമിനെ കാലികമായി വ്യാഖ്യാനിക്കുന്നതില്‍ വലിയൊരളവോളം വിജയിച്ചിരുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ അധപതനം ആയിരുന്നു ഏറ്റവും ഭീകരം. തലമുറകളായി ഓണത്തിനും ക്രിസ്തുമസ്സിനുമെല്ലാം പങ്കെടുത്തിരുന്നത് പോലും ഫത്‌വകളിലൂടെ വിലക്കപ്പെട്ടു. അന്യമതസ്ഥര്‍ കേവലം നരകാവകാശികള്‍ മാത്രം ആകാന്‍ വിധിക്കപ്പെട്ടവരായി കാണുന്ന മതസങ്കല്‍പം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സ്ത്രീ വിരുദ്ധത അതിന്റെ എല്ലാ പരിധികളും ലംഘിച്ച് മുന്നേറിക്കൊണ്ടിരുന്നു.


സോഷ്യല്‍ മീഡിയയില്‍ അസഹിഷ്ണുതയോടെ ഇടപെടുന്നതില്‍ മുസ്‌ലീങ്ങള്‍ മാത്രമല്ല ഉള്ളത് എന്നതൊരു വസ്തുത മാത്രമാണ്. ഷറപ്പോവക്കെതിരെ തെറിയഭിഷേകം നടത്തിയത് പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. പക്ഷേ, ഷറപ്പോവയുടെ വാളില്‍ തെറി വിളിച്ചവരില്‍ നിന്നും വ്യത്യസ്തമായി നസ്രിയയുടെ വാളില്‍ തെറിപറഞ്ഞ മുസ്‌ലീം ചെറുപ്പക്കാരുടെ ഇടപെടലുകളില്‍ കാതലായ വ്യത്യാസമുണ്ട്. തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നും ഇസ്‌ലാമിക സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കുന്ന പുണ്യ കര്‍മ്മമാണെന്നും ഈ കൂട്ടര്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഇത് തട്ടമിടുന്നത് പോലുള്ള താരതമ്യേന നിസ്സാരമായ കാര്യങ്ങളില്‍ ഒതുങ്ങുന്നതുമല്ല.

സാക്കിര്‍ നായിക്കിനെ പോലെ ഭീകരമായ സ്ത്രീവിരുദ്ധതയും ഇതര മതസ്തരോട് അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നവര്‍ കേരളത്തിലെ പരിപാടികളില്‍ ക്ഷണിതാക്കളായി. രണ്ടു പതിറ്റാണ്ടുവരെ കേരളത്തില്‍ സങ്കല്പിക്കാന്‍ പോലും സാധ്യമാല്ലാതിരുന്ന മുഖം മറച്ച സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഒരു ഗ്രൂപ്പില്‍ ഇറാഖിനെയും ഐസിസിനെയും സംബന്ധിച്ച ചര്‍ച്ചയില്‍ ഷിയാ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിനെ ന്യായീകരിക്കാന്‍ ഉയര്‍ത്തിയ വാദം ഖബറുകള്‍ കെട്ടിപൊക്കുന്ന അവ പൊളിക്കാന്‍ “പ്രമാണങ്ങളില്‍” അനുവദിക്കുന്നുണ്ടെന്നായിരുന്നു (അപ്പോള്‍ ഇത് പോലെ തങ്ങളുടെ “പ്രമാണങ്ങളെ” കൂട്ടുപിടിച്ച് ഒരു മുസ്‌ലീം പള്ളി പൊളിക്കാന്‍ ഇന്ത്യയില്‍ ആരെങ്കിലും ശ്രമിച്ചാല്‍ എങ്ങനെ എതിര്‍ക്കാന്‍ പറ്റുമെന്ന് ചോദിച്ചപ്പോള്‍, പക്ഷെ മറുപടി ഇല്ലായിരുന്നു).

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. ഒരു വിഭാഗം മുസ്‌ലീങ്ങള്‍ ഇതുപോലുള്ള കാര്യങ്ങളെ (മതത്തിന്റെ പേരില്‍ ) ന്യായീകരിക്കുന്നു എന്നത് തീര്‍ത്തും സത്യമാണ്. അപ്പോള്‍ പിന്നെ എവിടെയാണ് പിഴച്ചത്? വ്യത്യസ്ത നിലപാടുകളെയും വിരുദ്ധാഭിപ്രായങ്ങളെയും എന്തുകൊണ്ട് കേരളത്തിലെ മുസ്‌ലീങ്ങള്‍ പലപ്പോഴും അസഹിഷ്ണുതയോടെ കാണുന്നു? തങ്ങളുടെ മത സങ്കല്പങ്ങളില്‍ നിന്നും വ്യത്യസ്തരായവരെ അധികാരത്തിലൂടെയോ ശക്തിയിലൂടെയോ മാറ്റിയെടുക്കാനുള്ള അവകാശം ഉണ്ടെന്ന് എങ്ങനെ അവര്‍ വിശ്വസിച്ചു തുടങ്ങി? പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണുന്നതിലൂടെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. അല്ലാതെ പ്രകടമായി ഇതില്‍ ഏര്‍പ്പെടുന്നവരെ വിമര്‍ശിച്ചതുകൊണ്ട് കാര്യമില്ല. രോഗ ലക്ഷണത്തെയല്ല രോഗത്തെ തന്നെ ചികിത്സിക്കണമെന്നര്‍ത്ഥം.

അവര്‍ക്ക് കിട്ടുന്ന തെറ്റായ ശിക്ഷണങ്ങളും വായനയിലൂടെയും പഠനത്തിലൂടെയും മനസ്സിലാക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളും അറിവുകളുമാണ് അവരെ ഇതിലേക്ക് നയിക്കുന്നത് എന്നത് അവഗണിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍ മാത്രമാണ്. ഇതിനെ സ്വാധീനിച്ച നിരവധി ഘടകങ്ങള്‍ ഉണ്ട്. അങ്ങേയറ്റം അപകടകരമായതും ഇസ്‌ലാമിന്റെ വിശാല മാനവിക സങ്കല്പങ്ങള്‍ക്ക് വിരുദ്ധവുമായ അക്ഷരാര്‍ത്ഥങ്ങളിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കുന്ന രീതിയുടെ വ്യാപനമാണ് ഒന്നാമത്തെ കാരണം.

തവഖുല്‍ കര്‍മാന്‍ (ഇടത്), ഫാത്തിമ മര്‍നീസി


ഗള്‍ഫ് കുടിയേറ്റത്തോടൊപ്പം തീവ്ര സലഫി ആശയങ്ങളില്‍ അധിഷ്ഠിതമായ ഇസ്‌ലാമിന്റെ രൂപവും കൂടി വന്നത് സ്ഥിതി ഗതികള്‍ വഷളാക്കി. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പകരമായി മുസ്‌ലീം കുട്ടികള്‍ മാത്രം പഠിക്കുന്ന മതപഠനവും ഭൗതിക വിദ്യാഭ്യാസവും കൂടി ചേര്‍ന്ന അണ്‍ഏയിഡഡ് സ്‌കൂളുകള്‍ വ്യാപകമാവുകയും ചെയ്തു. (ഇസ്ലാമിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ശാസ്ത്രവും മതവും തത്വ ചിന്തയും “മത പഠനത്തിന്റെ” ഭാഗമായിരുന്നു എന്നത് സാന്ദര്‍ഭികാമായി ഓര്‍ക്കാം ). അതോട് കൂടി ഇതര സമുദായക്കാരായ കുട്ടികളുമായുള്ള ഇടപെടല്‍ വലിയ രീതിയില്‍ കുറഞ്ഞു. ഒരേ സാമുദായിക, സാമ്പത്തിക, സാമൂഹിക പശ്ചാത്തലത്തിലുള്ള കുട്ടികള്‍ മാത്രം തിങ്ങിനിറയുന്ന ഈ സ്‌കൂളുകള്‍ക്ക് ബഹുസ്വരതയും സഹിഷ്ണുതയും പകര്‍ന്നുനല്കാന്‍ പറ്റാതാവുന്നത് സ്വാഭാവികം.

ഗള്‍ഫ് കുടിയേറ്റത്തെ തുടര്‍ന്ന് മലയാളി മുസ്‌ലീങ്ങള്‍ അറബ് നാടുകളിലെ ശൈലിയും ജീവിത വീക്ഷണവും “യഥാര്‍ത്ഥ ഇസ്‌ലാം” ആയി തെറ്റിദ്ധരിച്ച് പകര്‍ത്താന്‍ നോക്കിയതായിരുന്നു ശ്രദ്ധേയമായ മറ്റൊരു കാര്യം. വീട് കെട്ടുന്നതിലും വസ്ത്രധാരണത്തിന്റെ കാര്യത്തിലുമെല്ലാം ഇത് പ്രകടമാണ്. മാറിയ ആഗോള സാഹചര്യത്തിനനുസരിച്ച് സൗദി ബ്രാന്‍ഡ് സലഫി-വാഹാബിസം കേരളത്തിലും പതുക്കെ പച്ചപിടിച്ചു വന്നു. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാനങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.


ഏറെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും സമുദായത്തിനിടയില്‍ ദാന-ധര്‍മങ്ങളുടെയും ഉദാത്ത മാനവിക മൂല്യങ്ങളുടെയും വേരോട്ടത്തിനും എല്ലാറ്റിനുപരിയായി മുസ്‌ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശത്തിനുംവരെ കാരണമായിരുന്ന മദ്രസകളും മതപഠന ക്ലാസുകളുമെല്ലാം കേവലം അക്ഷരാര്‍ത്ഥത്തിലൂടെ മതം പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുകയായിരുന്നു. അക്ഷരാര്‍ഥത്തിലൂടെ മാത്രം ഖുര്‍ആനും ഇസ്‌ലാമും മനസ്സിലാക്കുന്ന രീതി വലിയൊരു വിഭാഗം യുവാക്കളില്‍ സ്വീകാര്യത നേടി.


പ്രഫ. ആമിനാ വദൂദ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നു. 2008 ഒക്ടോബര്‍ 17, ഓക്‌സ്‌ഫെഡ്, ഇംഗ്ലണ്ട്.


കേരളീയ സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ ഇസ്‌ലാമിനെ കാലികമായി വ്യാഖ്യാനിക്കുന്നതില്‍ വലിയൊരളവോളം വിജയിച്ചിരുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ അധപതനം ആയിരുന്നു ഏറ്റവും ഭീകരം. തലമുറകളായി ഓണത്തിനും ക്രിസ്തുമസ്സിനുമെല്ലാം പങ്കെടുത്തിരുന്നത് പോലും ഫത്‌വകളിലൂടെ വിലക്കപ്പെട്ടു. അന്യമതസ്ഥര്‍ കേവലം നരകാവകാശികള്‍ മാത്രം ആകാന്‍ വിധിക്കപ്പെട്ടവരായി കാണുന്ന മതസങ്കല്‍പം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സ്ത്രീ വിരുദ്ധത അതിന്റെ എല്ലാ പരിധികളും ലംഘിച്ച് മുന്നേറിക്കൊണ്ടിരുന്നു.

സാക്കിര്‍ നായിക്കിനെ പോലെ ഭീകരമായ സ്ത്രീവിരുദ്ധതയും ഇതര മതസ്തരോട് അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നവര്‍ കേരളത്തിലെ പരിപാടികളില്‍ ക്ഷണിതാക്കളായി. രണ്ടു പതിറ്റാണ്ടുവരെ കേരളത്തില്‍ സങ്കല്പിക്കാന്‍ പോലും സാധ്യമാല്ലാതിരുന്ന മുഖം മറച്ച സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബദല്‍ വീക്ഷണങ്ങള്‍ക്കോ വ്യാഖ്യാനങ്ങള്‍ക്കോ യാതൊരു സാധ്യതയും അവശേഷിപ്പിക്കാത്ത ഏകശിലാ രൂപത്തിലുള്ള ഇസ്ലാമിന്റെ മുഖം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.

ഏറെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും സമുദായത്തിനിടയില്‍ ദാന-ധര്‍മങ്ങളുടെയും ഉദാത്ത മാനവിക മൂല്യങ്ങളുടെയും വേരോട്ടത്തിനും എല്ലാറ്റിനുപരിയായി മുസ്‌ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശത്തിനുംവരെ കാരണമായിരുന്ന മദ്രസകളും മതപഠന ക്ലാസുകളുമെല്ലാം കേവലം അക്ഷരാര്‍ത്ഥത്തിലൂടെ മതം പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുകയായിരുന്നു. അക്ഷരാര്‍ഥത്തിലൂടെ മാത്രം ഖുര്‍ആനും ഇസ്‌ലാമും മനസ്സിലാക്കുന്ന രീതി വലിയൊരു വിഭാഗം യുവാക്കളില്‍ സ്വീകാര്യത നേടി.

ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ചരിത്രമോ സാമൂഹിക സാഹചര്യങ്ങളോ കണക്കിലെടുക്കാതെ അക്ഷരാര്‍ത്ഥങ്ങളിലൂടെ തങ്ങളുടെ അസഹിഷ്ണുതാപരമായ നിലപാടിന് യോജിച്ച വ്യാഖ്യാനങ്ങളും നിലപാടുകളും മാത്രം പ്രചരിപ്പിക്കപ്പെട്ടു. തന്റെ അടുത്ത് വന്ന ക്രിസ്ത്യാനികള്‍ക്ക് തന്റെ പള്ളിയില്‍ ദിവസങ്ങളോളം താമസിക്കാനും ഉപയോഗിക്കാനും സൗകര്യം ചെയ്തു കൊടുത്ത പ്രവാചക മാതൃക വിസ്മരിക്കപ്പെട്ടു. ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന പാതിരിയുടെ ക്ഷണം സ്വീകരിച്ച് അവിടെ വെച്ചുതന്നെ ഞാന്‍ എന്റെ പ്രാര്‍ത്ഥന നിര്‍വഹിക്കുമായിരുന്നു പക്ഷേ പിന്നീട് അവര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതി മാത്രമാണ് അത് ചെയ്യാതിരിക്കുന്നത് എന്ന് പറഞ്ഞ ഉമറിന്റെ മാതൃകയും ആരും ഉദ്ധരിക്കാതെ പോയി.

അടുത്ത പേജില്‍ തുടരുന്നു


ഖുര്‍ആനിലോ ശക്തമായ ഹദീസുകളിലോ എവിടെയും വ്യക്തമായി പറയാത്ത ഒന്നാണ് ഇങ്ങനെ മറക്കണം എന്നത്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ “അലങ്കാരത്തിനും നഗ്‌നത മറക്കാനും ആണ് വസ്ത്രധാരണം” എന്ന് പറഞ്ഞ ഖുര്‍ആന്‍ പക്ഷെ ബോധപൂര്‍വ്വം അവ്യക്തവും വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കപ്പെടാവുന്നതുമായ ഭാഷയാണ് വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഉപയോഗിക്കുന്നത് എന്ന് കാണാം.


ശ്രദ്ധേയമായൊരു കാര്യം വ്യത്യസ്ത മതസംഘടനകളും അതിന്റെ പ്രചാരകരും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്നുണ്ടെങ്കിലും തീവ്ര ആശയങ്ങളെ ശക്തമായി നേരിടാനോ ആഗോള തലത്തില്‍ ശക്തമായി വരുന്ന “ഇസ്‌ലാമിക് ഫെമിനിസം” പോലുള്ള ബദല്‍ ഇസ്ലാമിക വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാനോ ഇവരൊന്നും തയ്യാറാവുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം.

നിരവധി പുസ്തകശാലകളും പ്രസിദ്ധീകരണങ്ങളും മുസ്‌ലീങ്ങളുടെതായി ഉണ്ടെങ്കിലും പുരോഗമന ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്ന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളി മുസ്‌ലീങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഇവരൊന്നും കാര്യമായി താല്പര്യപ്പെടാറില്ല. ആശയപരമായി തീവ്ര നിലപാട് വെച്ചുപുലര്‍ത്തത്തവര്‍ പോലും ഇവരെ വേണ്ട രീതിയില്‍ എതിര്‍ക്കാനോ പ്രതിരോധിക്കാനോ താല്പര്യപ്പെടാറില്ല. ആ രീതിയില്‍ എന്തെങ്കിലും ശ്രമം നടത്താന്‍ ശ്രമിക്കുന്നവരാകട്ടെ സമുദായത്തിനകത്തു നിന്നോ പുറത്തു നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് മൂലം കാര്യമായ പ്രതിരോധം തീര്‍ക്കാനാവാതെ നില്‍ക്കുന്നു.

മതപരിത്യാഗിയെ വധിക്കലാണ് ശരിയായ ഇസ്‌ലാമിക നിയമം എന്ന മൗദൂദിയെ പോലുള്ളവരുടെ അഭിപ്രായം “ഇസ്‌ലാമിക ശരീഅത്ത്” ആയി പഠിക്കുന്ന ഒരു കുട്ടി വലുതാവുമ്പോള്‍ വ്യക്തിസ്വാതന്ത്രത്തെയും വിശ്വാസസ്വാതന്ത്രത്തെയും അംഗീകരിക്കുമെന്ന് കരുതുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.

ഇസ്‌ലാമിക തത്വങ്ങളെയും പ്രമാണങ്ങളെയും കാലികമായി മനസ്സിലാക്കുന്ന ബൗദ്ധിക നേതൃത്വത്തിന്റെ അഭാവം കാരണമാണ് സമുദായത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗുരുതരമായ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്നും സജീവമായ ഇടപെടല്‍ സമുദായത്തിന്റെ ഭാഗത്ത് നിന്നും ഇല്ലാതെ പോവുന്നത. (പോരായ്മകള്‍ ഉണ്ടെങ്കിലും ശ്രദ്ധേയമായ ചില ഇടപെടല്‍ നടത്തുന്ന സോളിഡാരിറ്റി പോലുള്ള ചുരുക്കം ചില അപവാദങ്ങളെ ഇതിനുള്ളൂ, അവര്‍ക്ക് തന്നെ കാര്യമായ പിന്തുണ സമുദായത്തിന്നകത്തു നിന്നും കിട്ടുന്നില്ല എന്നതും വാസ്തവം). മാത്രമല്ല, പല പ്രശ്‌നങ്ങളിലും ജനവിരുദ്ധ നിലപാടെടുക്കുന്ന മാഫിയകളുമായി ബന്ധപ്പെട്ടവര്‍ തന്നെ സമുദായത്തില്‍ മാന്യമായ സ്ഥാനം വഹിക്കുന്നവരാണെന്നതും യാദ്രിശ്ചികം അല്ല.

ഈ ഒരു സാഹചര്യത്തില്‍ വേണം നസ്രിയയെ കല്ലെറിയാന്‍ നടക്കുന്ന സോഷ്യല്‍ മീഡിയയിലെ മുസ്‌ലീം യുവാക്കളുടെ പ്രകടനത്തെ വിലയിരുത്താന്‍. “മുഖവും മുന്‍കൈയ്യും ഒഴികെയുള്ളതെല്ലാം” സ്ത്രീ മറക്കേണ്ടതാണ് എന്നാണ് എല്ലാ മതപ്രഭാഷണങ്ങളിലും മദ്രസകളിലും പഠിപ്പിക്കുന്നത്. ലംഘിക്കുന്നവര്‍ക്ക് നരക ഭീഷണിയടക്കമുള്ള ശിക്ഷാനടപടികളെ കുറിച്ചും പറയുന്നു. എന്തിന്, “നരകത്തില്‍ കൂടുതലും സ്ത്രീകളാണ്” എന്നത് പോലുള്ള “ഹദീസുകള്‍” വരെ വ്യാപകമായി ഉദ്ധരിക്കപ്പെടുന്നു. ഇത് കേട്ട് വളരുന്ന ഒരു കുട്ടി തട്ടമിടാത്ത അന്‍സിബയെയും നസ്രിയയെയും “നേര്‍ മാര്‍ഗത്തിലാക്കാന്‍” ഏതറ്റം വരെയും പോകുന്നത് സ്വാഭാവികം. അതില്‍ കാപട്യമോ ഒളിച്ചുകളിയോ ഇല്ല, തീര്‍ത്തും സത്യസന്ധവും സുതാര്യവുമായ രീതിയില്‍ പഠിച്ചത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.

ഖുര്‍ആനിലോ ശക്തമായ ഹദീസുകളിലോ എവിടെയും വ്യക്തമായി പറയാത്ത ഒന്നാണ് ഇങ്ങനെ മറക്കണം എന്നത്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ “അലങ്കാരത്തിനും നഗ്‌നത മറക്കാനും ആണ് വസ്ത്രധാരണം” എന്ന് പറഞ്ഞ ഖുര്‍ആന്‍ പക്ഷെ ബോധപൂര്‍വ്വം അവ്യക്തവും വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കപ്പെടാവുന്നതുമായ ഭാഷയാണ് വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഉപയോഗിക്കുന്നത് എന്ന് കാണാം.


പ്രവാചകന്‍ ഒരിക്കലും സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ ഇന്ന് കാണുന്നത് പോലുള്ള കടുംപിടുത്തം എടുത്തിരുന്നില്ല എന്നുമാത്രമല്ല സാഹചര്യത്തിന് അനുസരിച്ച് ഒരുപാട് ഇളവുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. അടിമ സ്ത്രീകള്‍ക്ക് മറ്റുള്ള സ്ത്രീകളില്‍ നിന്നും വീണ്ടും വസ്ത്ര ധാരണത്തില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.


പ്രവാചകന്‍ ഒരിക്കലും സ്ത്രീകളുടെ വസ്ത്ര ധാരണത്തില്‍ ഇന്ന് കാണുന്നത് പോലുള്ള കടുംപിടുത്തം എടുത്തിരുന്നില്ല എന്നുമാത്രമല്ല സാഹചര്യത്തിന് അനുസരിച്ച് ഒരുപാട് ഇളവുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. അടിമ സ്ത്രീകള്‍ക്ക് മറ്റുള്ള സ്ത്രീകളില്‍ നിന്നും വീണ്ടും വസ്ത്ര ധാരണത്തില്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.

ഇവിടെ അടിമ സ്ത്രീകള്‍ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത് അന്നത്തെ working class എന്നാണ്. അവര്‍ക്ക് ജോലി ചെയ്യേണ്ട സാഹചര്യം കാരണമായിരുന്നു ഇത്. സമയത്തിനും സാഹചര്യത്തിനും സാമൂഹിക പശ്ചാതലതിനും അനുസൃതമായി വളരെ അധികം മാറ്റങ്ങള്‍ക്കും വ്യത്യസ്തതക്കും സാധ്യത ഉള്ളതുകൊണ്ടാണ് ഖുറാനും നബിയും ഇതില്‍ ഒരു വിശാലവും തുറന്നതുമായ കാഴ്ചപ്പാട് എടുത്തത് എന്നാണ് മനസ്സിലാക്കേണ്ടത്.

പക്ഷേ പിന്നീട് ഇസ്‌ലാമിക സാമ്രാജ്യത്തത്തിന്റെ വ്യാപനത്തിന്റെ ഫലമായി ബൈസന്റയിന്‍ പോലുള്ള സമൂഹങ്ങളുടെയും സ്ത്രീവിരുദ്ധവും പുരുഷ കേന്ദ്രീകൃതവുമായ മറ്റു ഘടകങ്ങളുടെയും സ്വാധീനഫലമായി കാലക്രമത്തില്‍ മുസ്‌ലീം സമൂഹത്തില്‍ കടന്നു കൂടിയതാണ് വസ്ത്ര ധാരണത്തിലെ തീവ്ര നിയമങ്ങള്‍. ചുരുക്കത്തില്‍ ഇത്ര വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് സാധ്യതയുള്ള ഒരു വിഷയത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ രീതിയില്‍ ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രം മാത്രമാണ് ശരി എന്ന രീതിയിലാണ് പ്രചരിപ്പിക്കപ്പെടുന്നത്.

ആമിനാ വദൂദ് (ഇടത്), ഖതീജ മുംതാസ് (വലത്)


ഇത് വസ്ത്ര ധാരണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. നിരവധി അബദ്ധങ്ങളും അതിലേറെ അപകടങ്ങളും നിറഞ്ഞതാണ് മതത്തിന്റെ പേരില്‍ പഠിപ്പിക്കപ്പെടുന്നത്. മതപരിത്യാഗിയെ വധിക്കലാണ് ശരിയായ ഇസ്‌ലാമിക നിയമം എന്ന മൗദൂദിയെ പോലുള്ളവരുടെ അഭിപ്രായം “ഇസ്‌ലാമിക ശരീഅത്ത്” ആയി പഠിക്കുന്ന ഒരു കുട്ടി വലുതാവുമ്പോള്‍ വ്യക്തിസ്വാതന്ത്രത്തെയും വിശ്വാസസ്വാതന്ത്രത്തെയും അംഗീകരിക്കുമെന്ന് കരുതുന്നത് ശുദ്ധ വിഡ്ഢിത്തമാണ്.

മതപരിത്യാഗിയുടെ കാര്യത്തിലും മതനിന്ദയുടെ കാര്യത്തിലുമെല്ലാം ഇത് പോലുള്ള അങ്ങേയറ്റം അപകടകരമായ അഭിപ്രായങ്ങള്‍ വെച്ച് പുലര്‍ത്തിയിരുന്ന പല പുസ്തകങ്ങളും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും യാതൊരു വിധ പുനര്‍ വായനയും നടത്താതെയാണ് ഇന്നും പ്രചരിപ്പിക്കപ്പെടുന്നതും പഠിപ്പിക്കപ്പെടുന്നതും.[1]

ജിന്ന് ബാധയെ കുറിച്ചും അതിന് വേണ്ട “ചികിത്സയെ” കുറിച്ചും ഒരു “പുരോഗമന” മുസ്‌ലീം സംഘടനയുടെ കോഴിക്കോട് സമ്മേളനത്തില്‍ വെച്ച് സാക്കിര്‍ നായിക്ക് പ്രസംഗിച്ചപ്പോള്‍ ആര്‍ക്കും ഒരു പ്രതിഷേധം പോലുമുണ്ടായിരുന്നില്ല. അതുകേട്ട് വളര്‍ന്നവര്‍ വേണ്ടിവന്നാല്‍ “ജിന്ന് ചികിത്സ” നടത്തുന്നതും സ്വാഭാവികം.

കേരളത്തില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ മഫ്ത ഇടാനുള്ള അവകാശം നിഷേധിക്കപ്പെട്ടാല്‍ വലിയ പ്രതിഷേധമുണ്ടാവാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയ “മാഹീലെ പെണ്‍പിള്ളേരെ” എന്ന പാട്ട് പാടിയ കുട്ടികള്‍ക്ക് നേരെ നിരവധി മതപ്രഭാഷകര്‍ പരസ്യമായി അങ്ങേയറ്റം മോശമായ ഭാഷയില്‍ രംഗത്ത് വന്ന അവസരത്തില്‍ ഇത് പോലുള്ള എതിര്‍പ്പൊന്നുമുണ്ടായില്ല.

അടുത്ത പേജില്‍ തുടരുന്നു


പൗരോഹിത്യ വ്യവസ്ഥിതി തകര്‍ന്നാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്നു അവര്‍ ന്യാമായും വിശ്വസിക്കുന്നു. തവഖുല്‍ കര്‍മാനെ കൊണ്ടാടപ്പെടുമ്പോള്‍ ആമിനാ വദൂദിന്റെയും ഖദീജാ മുംതാസിന്റെയും ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. സാക്കിര്‍ നായിക്കിനെയും യൂസുഫുല്‍ ഖര്‍ദാവിയെയും കൊണ്ടുവരികയും അവരുടെ നയ-നിലപാടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ സിയാവുദ്ധീന്‍ സര്‍ദാരിനെയൊ സാമ്പ്രദായിക സങ്കല്പങ്ങളെ വിമര്‍ശിക്കുന്നവരെയോ പരിചയപ്പെടുത്താറില്ല.


ഒരു ജനാധിപത്യ വ്യവസ്ഥിതിയിലായതുകൊണ്ട് മാത്രമാണ് പലപ്പോഴും ഈ ഫത്‌വകള്‍ അപകടകരാമായ രൂപം പ്രാപിക്കാത്തത് എന്നതാണ് സത്യം. പക്ഷേ ഫാഷിസം അപകടകരമായ രീതിയില്‍ മുന്നേറുന്ന അവസരത്തില്‍ ഇതുണ്ടാക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ ചെറുതല്ല.

കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി ഒരു വോട്ട് ബാങ്ക് എന്നതിലുപരിയായി ഒരു ശക്തിയാവുന്നതിന്റെ തുടക്കം കണ്ടു കഴിഞ്ഞു. ഈ ഒരു സാഹചര്യത്തെ നേരിടാന്‍ വേണ്ട ബൗദ്ധികമോ രാഷ്ട്രീയമോ ആയ കഴിവില്ല എന്നതാണ് ഈ ഭീഷണി നേരിടുന്നവരുടെ, പ്രത്യേകിച്ചും മുസ്‌ലീം സമുദായത്തിന്റെ സ്ഥിതി. സാഹചര്യത്തിന്റെ ഗൗരവം ഉള്‍കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനോ മാറാനോ ഉള്ള യാതൊരു നീക്കവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.

എന്തിനേറെ പറയുന്നു ഇന്ത്യക്കകത്തുള്ള പുരുഷ കേന്ദ്രീക്രിതമല്ലാത്ത നീക്കങ്ങളെ അവഗണിക്കുകയാണ് പതിവ്. 

ഒരു ബഹുസ്വര സമൂഹവുമായി ഇടപഴകാനുള്ള അടിസ്ഥാന പ്രാപ്തി പോലും പല തുറകളിലും മുസ്‌ലീം സമുദായം ഇനിയും കൈ വരിച്ചിട്ടില്ല എന്നതാണ് ഖേദകരമായ സത്യം. പള്ളി-മദ്രസ പോലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുതൊട്ട് നിത്യജീവിതത്തിലുള്ള ഇടപെടലുകളില്‍ പോലും ഒരു പാട് മാറേണ്ടിയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതിന് നേതൃത്വം നല്‍കാന്‍ പറ്റുന്ന സാമുദായിക-രാഷ്ട്രീയ നേതൃത്വം മുസ്‌ലീങ്ങള്‍ക്കില്ല.

ഈയടുത്തൊരു ദിവസം ഒരു ബന്ധുവിന്റെ മരണ വീട്ടില്‍ പോവാനിടയായപ്പോള്‍ കണ്ട സംഭവം എന്നെ ശരിക്കും ഞെട്ടിച്ചു. എണ്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീയായിരുന്നു മരിച്ചത്. മരിച്ച ആളുടെ മയ്യിത്ത് (ശവശരീരം) കാണാന്‍ വന്ന കൂട്ടത്തില്‍ അവരുമായി അടുത്ത ബന്ധത്തിലായിരുന്ന ചില അമുസ്‌ലീം അയല്‍വാസികളും ഉണ്ടായിരുന്നു. ഈയവസരത്തില്‍ അവിടെയുണ്ടായിരുന്ന “ഉസ്താദ്” അമുസ്‌ലീങ്ങള്‍ക്ക് മയ്യത്ത് കാണിച്ചു കൊടുക്കുന്നത് ഹറാം ആണെന്ന് “ഫത്വ” ഇറക്കി. പിന്നീട് മരിച്ച ആളുടെ മക്കളുടെ നിര്‍ബന്ധം കാരണമാണ് വന്നവരെ മയ്യത്ത് കാണാന്‍ അനുവദിച്ചത്. ഇങ്ങനെ ഒരു ഉസ്താദ് അവിടെയുണ്ടായതിലോ അങ്ങനെയൊരു ഫത്വ ഇറക്കിയതിലോ ആയിരുന്നില്ല എന്റെ അത്ഭുതം. അവിടെയുള്ള മഹാ ഭൂരിപക്ഷം ആള്‍കാര്‍ക്കും അതൊരു പ്രശ്‌നമല്ലായിരുന്നു എന്നതാണ് അതിനേക്കാള്‍ ഭീകരം! ഇസ്‌ലാമിന്റെ പേരില്‍ ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കുന്നു എന്നതാണ് അവരുടെ മൗനത്തിന് കാരണം.

ആഗോള തലത്തില്‍ ഇസ്‌ലാമിനെ കാലികമായി വ്യാഖ്യാനിക്കാനും ഖുര്‍ആന്റെയും പ്രമാണങ്ങളുടെയും സ്ത്രീപക്ഷ വായനകളും ഹരിതപക്ഷ വായനകളുമെല്ലാം സജീവമായി ഉയര്‍ന്നുവരുന്നു. ഈ നിലയില്‍ ഒരുപാട് ഗവേഷണവും പ്രസിദ്ധീകരണങ്ങളും വരുന്നുണ്ടെങ്കിലും അവ പരിചയപ്പെടുത്താനോ പ്രചരിപ്പിക്കാനോ ഇവിടെയുള്ള മുസ്‌ലീം സാമുദായിക സംഘടനകളോ നേതൃത്വമോ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും എല്ലാ ബദല്‍ വായനകളെയും വീക്ഷണങ്ങളെയും നഖ ശിഖാന്തം എതിര്‍ക്കുന്ന സമീപനമാണ് ഉണ്ടാവാറുള്ളത്.

തങ്ങള്‍ക്കും തങ്ങളുടെ സംഘടനകള്‍ക്കുമുള്ള അപ്രമാദിത്തം നഷ്ടമാവുമെന്ന ഭീതിയാണ് ഇങ്ങനെ എതിര്‍ക്കാന്‍ മുഖ്യകാരണം. പൗരോഹിത്യ വ്യവസ്ഥിതി തകര്‍ന്നാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്നു അവര്‍ ന്യാമായും വിശ്വസിക്കുന്നു. തവഖുല്‍ കര്‍മാനെ  കൊണ്ടാടപ്പെടുമ്പോള്‍ ആമിനാ വദൂദിന്റെയും ഖദീജാ മുംതാസിന്റെയും ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. സാക്കിര്‍ നായിക്കിനെയും യൂസുഫുല്‍ ഖര്‍ദാവിയെയും കൊണ്ടുവരികയും അവരുടെ നയ-നിലപാടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ സിയാവുദ്ധീന്‍ സര്‍ദാരിനെയൊ സാമ്പ്രദായിക സങ്കല്പങ്ങളെ വിമര്‍ശിക്കുന്നവരെയോ പരിചയപ്പെടുത്താറില്ല. അപവാദങ്ങള്‍ വളരെ പരിമിതം.

സിയാവുദ്ദീന്‍ സര്‍ദാര്‍


എന്തിനേറെ പറയുന്നു ഇന്ത്യക്കകത്തുള്ള പുരുഷ കേന്ദ്രീക്രിതമല്ലാത്ത നീക്കങ്ങളെ അവഗണിക്കുകയാണ് പതിവ്. ഈയിടെയായി മുസ്‌ലീം വ്യക്തി നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ നിന്ന് തന്നെ സ്ത്രീപക്ഷ നീക്കം നടത്തിയ ഭാരതീയ മുസ്‌ലീം മഹിളാ ആന്ദോളന്‍ (Bharatiya Muslim Mahila Andolan -BMMA) ന്റെ നീക്കങ്ങളൊന്നും ഏറ്റുപിടിക്കാന്‍ ഇവിടെ മുസ്‌ലീം സംഘടനകളോ അവരുടെ നേതൃത്വമോ ഉണ്ടായിരുന്നില്ല.

ചുരുക്കത്തില്‍, മതസംഘടനകളും അവരുടെ പൗരോഹിത്യ നേതൃത്വവും പ്രാകൃതവും കാലഹരണപ്പെട്ടതുമായ മതസങ്കല്പങ്ങളില്‍ മലയാളി മുസ്‌ലീമിനെ തളച്ചിട്ടിരിക്കുകയാണ് എന്നതാണ് വാസ്തവം. കാലികമായി മതപ്രമാണങ്ങളെ വ്യാഖ്യാനിക്കാനോ ആഗോള തലത്തില്‍ അങ്ങനെ നടക്കുന്ന മുന്നേറ്റങ്ങളെ പരിചയപ്പെടുത്താനോ ഇവര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ആ വഴിക്കുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് തോല്പിക്കുകയാണ് ചെയ്യുന്നത്. ആഗോള സലഫി ആശയങ്ങളുടെ വേരോട്ടം ഈ പതനം പൂര്‍ത്തിയാക്കുന്നു. പണ്ട് ഇവിടെ ഉണ്ടായിരുന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ പോലും ആഗോള സലഫി പിന്തിരിപ്പന്‍ ആശയങ്ങളുടെ തടവറയില്‍ പെടുകയോ നിര്‍ജീവമാവുകയോ ആണ് ചെയ്തത്.

Note:

1. ഉദാഹരണത്തിന് സ്ത്രീകള്‍ തല മറക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയാന്‍ വേണ്ടി സ്ഥിരമായി എടുത്തുദ്ധരിക്കുന്ന ഖുര്‍ആനിലെ 24:31 സൂക്തത്തിന്റെ വ്യാഖ്യാനം. ഇവിടെ “ഖിമര്‍ / ഖുമുര്‍(khumur)” എന്ന വാക്കിന്റെ അര്‍ത്ഥമായി പഠിപ്പിച്ചു പോരുന്നത് “മക്കന” , “ശിരോവസ്ത്രം” എന്നൊക്കെ ആണ്. അതുകൊണ്ട് തന്നെ “മക്കന മാറിടത്തിലൂടെ താഴ്ത്തിയിട്ട് കൊണ്ട്” മാറ് മറക്കുക എന്ന് പറയുന്നതിലൂടെ തല മറക്കലും നിര്‍ബന്ധമാണ് എന്നും വ്യാഖ്യാനിക്കപ്പെടുന്നു. പക്ഷെ പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനും അറബി ഭാഷയിലും അന്നത്തെ അറേബ്യന്‍ ചരിത്രത്തിലും അഗാധ പാണ്ഡിത്യവുമുണ്ടായിരുന്ന മുഹമ്മദ് ആസാദ് തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ ഇത് വിശദീകരിക്കുന്നത് വേറൊരു രീതിയിലാണ്. “ഖുമുര്‍” അന്ന് അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഷാള് പോലുള്ള വസ്ത്രമായിരുന്നെന്നും ഈ ഖുര്‍ആന്‍ വചനം ഉദ്ദേശിക്കുന്നത് സ്ത്രീയുടെ മാറിടം മറക്കപ്പെടേണ്ടതാണ് എന്നുമാണ്. മാറിടം പൂര്‍ണമായും തുറന്നിടുന്ന രീതി അന്ന് പ്രചാരത്തിലുണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. പറഞ്ഞു വരുന്നത് വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ച ഉദാര നിലപാടും വ്യത്യസ്തങ്ങളായ വ്യാഖ്യാന സാധ്യതയുമാണ്. അസദിന്റെ തന്നെ വാക്കുകളില്‍,

“The noun khimar (of which khumur is plural) denotes the head-covering customarily used by Arabian women before and after the advent of Islam. According to most of the classical commentators, it was worn in pre-Islamic times more or less as an ornament and was let down loosely over the wearer”s back; and since, in accordance with the fashion prevalent at the time, the upper part of a woman”s tunic had a wide opening in the front, her breasts were left bare. Hence, the injunction to cover the bosom by means of a khimar (a term so familiar to the contemporaries of the Prophet) does not necessarily relate to the use of a khimar as such but is, rather, meant to make it clear that a woman”s breasts are not included in the concept of “what may decently be apparent” of her body and should not, therefore, be displayed.”

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ് പ്രകാരം ആര്‍ക്കും കടപ്പാട് വെച്ച് (CC by) പുനപ്രസിദ്ധീകരിക്കാവുന്നതാണ്.)

Contact: Nasirudheen

We use cookies to give you the best possible experience. Learn more