| Friday, 27th September 2013, 5:19 pm

മാറാത്ത നേതൃത്വം മാറേണ്ട സമുദായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഴികക്ക് നാല്പത് വട്ടം ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുകയും എന്തിനും ഏതിനും “പ്രവാചക മാതൃകകള്‍” തേടുകയും ചെയ്യുന്ന ഈ മേലാളന്മാര്‍ പക്ഷേ പ്രവാചകന്‍ തന്റെജീവിത കാലഘട്ടത്തില്‍ നടപ്പിലാക്കാന്‍ നോക്കിയ വിപ്ലവാത്മകമായ ജനാധിപത്യസ്ത്രീ ശാക്തീകരണ ശ്രമങ്ങളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഈ വിപ്ലവത്തിന്റെ പരിണിത ഫലമായി അത്ഭുതാവഹമായ സ്ത്രീ ശാക്തീകരണമാണ്  ആ കാലഘട്ടത്തില്‍ നടന്നത്.


      സകല സാമൂഹിക തിന്മകളും നടമാടിയിരുന്ന ഒരു പുരുഷ കേന്ദ്രീകൃത ഫ്യൂഡല്‍ സമൂഹത്തിലാണ് ഇസ്‌ലാം അവതരിച്ചതും ഒരു വിപ്ലവം കൊണ്ട് വരാന്‍ ശ്രമിച്ചതും. അടിമത്തം, യുദ്ധം തുടങ്ങിയ ക്രൂരമായ സാമൂഹിക സ്ഥാപനങ്ങളില്‍ അധിഷ്ടിതമായ സാമ്പത്തിക സാമൂഹിക വ്യവസ്ഥിതി നില നില്‍കുന്ന  ഒരു സമൂഹത്തിനു മുമ്പാകെ, തീര്‍ത്തും അപരിചിതമായ ഒരു ധാര്‍മിക വ്യവസ്ഥിതി നടപ്പിലാക്കുക എന്ന അതിസാഹസികമായ ഒരു ദൗത്യമാണ് പ്രവാചകന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്.

എന്തിലും ഏതിലും ലാഭനഷ്ട കണക്കുകള്‍ മാത്രം കണ്ടിരുന്ന ഒരു സമൂഹത്തിന്  മുന്നില്‍ സമത്വം, സ്വാതന്ത്രം, ലിംഗനീതി, കാരുണ്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ടിതമായ ഒരു ബദല്‍ വ്യവസ്ഥ അവതരിപ്പിക്കുമ്പോള്‍ അങ്ങേയറ്റം സൂക്ഷ്മതയോടും വിട്ടു വീഴ്ചാ മനോഭാവത്തോടും കൂടി കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടതായി വന്നു( വ്യത്യസ്ത രൂപ ഭാവത്തിലുള്ള സാമൂഹിക തിന്മകള്‍ക്ക്  നേരെ ഉള്ള  ഇസ്‌ലാമിന്റെ സമീപനം വ്യക്തമാക്കാന്‍  വേണ്ടിയാണ് അന്നത്തെ അറേബ്യന്‍ സമൂഹത്തെ ഇസ്‌ലാം അവതരണത്തിനായി തിരഞ്ഞെടുത്തത് എന്ന നിരീക്ഷണവും ശ്രദ്ധേയം.)

അത്തരത്തിലൊരു പരിതസ്ഥിതിയോട് ഇസ്‌ലാമിന്റെ, അല്ലെങ്കില്‍ പ്രവാചകന്റെ സമീപനം രണ്ടു രീതികളിലായിരുന്നു. ഒന്ന്, അന്നത്തെ പല അനാചാരങ്ങളെയും നിയന്ത്രിതപ്പെടുത്തുകയോ  ഘട്ടം ഘട്ടമായി മാത്രം നിരോധിക്കുകയോ ചെയ്തു.

അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നതും അങ്ങേയറ്റം ക്രൂരവുമായ ചില കാര്യങ്ങള്‍ മാത്രം ഒറ്റയടിക്ക് നിരോധിച്ചപ്പോള്‍ (ഉദാ: പെണ്‍ കുട്ടികളെ കൊല്ലല്‍) )പല പരിവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി മാത്രം നടപ്പിലാക്കി. സകല തിന്മകളുടെയും മാതാവ് എന്ന്  മദ്യത്തെ വിശേഷിച്ചപ്പോള്‍ തന്നെ നീണ്ട ഇരുപതു കൊല്ലം കൊണ്ട് മാത്രമാണ് മദ്യം നിരോധിച്ചത്.

രണ്ട്,  സാമൂഹിക സാമ്പത്തിക തലങ്ങളില്‍കൂടുതല്‍  രൂഢ മൂലമായ പല തിന്മകളെയും  ശക്തമായി നിയന്ത്രിക്കുകയും ഭാവി സമൂഹം ഇത്  പൂര്‍ണമായും വര്‍ജിക്കേണ്ടാതാണെന്ന സൂചനകള്‍ നല്‍കുകയും ചെയ്തു. നിലവിലുണ്ടായിരുന്ന ഏതെങ്കിലും ഒരു സാമൂഹിക വ്യവസ്ഥിതിയെയോ തിന്മയെയോ നേരിടുമ്പോള്‍ അത് ശീലിച്ചു പോന്ന അന്നത്തെ സമൂഹത്തെ പരമാവധി ബുദ്ധിമുട്ടിക്കാതെ നടപ്പിലാക്കുക എന്ന പ്രായോഗിക സമീപനമായിരുന്നു പിന്തുടര്‍ന്നത്. സഹോദരിമാരെവിവാഹം കഴിക്കുന്നത്  ഒരേ സമയം നിരോധിച്ചെങ്കിലും നില നില്‍ക്കുന്ന ബന്ധങ്ങളെ ഇതില്‍ നിന്നും  ഒഴിവാക്കിയത് ഒരുദാഹരണം.

അടിമത്തം ബഹുഭാര്യത്വം എന്നീ വിഷയങ്ങളെയും ഇസ്‌ലാം നേരിട്ടത് വ്യത്യസ്തമായല്ല .  ഖുര്‍ആനില്‍ എവിടെയും അടിമത്തം നിരോധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പക്ഷേ, അത് കുറച്ച്  കൊണ്ട് വരാനുള്ള ഒരുപാട് മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ട് വന്നു എന്ന് മാത്രമല്ല, ഭാവി തലമുറ ഇത് പാടെ ഉപേക്ഷിക്കെണ്ടതിന്റെ സൂചനകള്‍ നല്‍കുകയും ചെയ്തു.

ബഹുഭാര്യത്തത്തിന്റെ കാര്യവും സമാനമാണ്. പത്തും പതിനഞ്ചും ഭാര്യമാര്‍ എന്നത് തീര്‍ത്തും സ്വാഭാവികമായി കരുതിയ ഒരു സമൂഹത്തില്‍ അത് നാലാക്കി ചുരുക്കുകയായിരുന്നു ഇസ്‌ലാം ചെയ്തത്. മാത്രമല്ല, തീര്‍ത്തും അസാധ്യമെന്ന്  ഖുര്‍ആന്‍ തന്നെ എടുത്തു പറഞ്ഞ നിബന്ധനകള്‍ വെച്ചതോട് കൂടി ഭാവിയില്‍ ഏക പത്‌നീ സമ്പ്രദായത്തിലേക്ക് നീങ്ങുകയാണ് വേണ്ടത് എന്ന് കൂടി സൂചിപ്പിക്കുകയായിരുന്നു.

ചുരുക്കത്തില്‍ ഒരു വിപഌത്തിന്  തുടക്കമിടുക മാത്രമായിരുന്നു പ്രവാചകന്‍ ചെയ്തത്. ഭാവി സമൂഹങ്ങള്‍ അത് തുടരുകയും കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്യണമെന്ന് സൂചിപ്പിക്കുക കൂടി ചെയ്തു. ഈ ഒരു അനുക്രമമായ മയപ്പെടുത്തിയ സമീപനം ഖുര്‍ആനില്‍ ഉടനീളം ദര്‍ശിക്കാനാവും.

സ്ത്രീകള്‍ക്ക് സ്വത്തവകാശം തീര്‍ത്തും നിഷേധിക്കപ്പെട്ട ഒരു അനന്തരാവകാശ സങ്കല്‍പം നിലനിന്നിടത്ത്  ആണിനും പെണ്ണിനും സ്വത്തില്‍ തുല്യമായ അവകാശം എന്ന അപ്രായോഗിക സമീപനത്തിന് പകരം സ്ത്രീകള്‍ക്ക്  പകുതിയെങ്കിലും നല്‍കണം എന്ന് പറഞ്ഞു.

ഒരു വശത്ത് അന്നത്തെ സമൂഹത്തിലും സാഹചര്യത്തിലും ജീവിക്കാനുതകുന്ന നിയമങ്ങളും നിര്‍ദേശങ്ങളും പറയുമ്പോള്‍, പ്രത്യേകിച്ചും ദാമ്പത്യലൈംഗിക ബന്ധങ്ങളെ പരാമാര്‍ശിക്കുമ്പോള്‍, നിലവില്‍ തുടര്‍ന്ന് പോന്നിരുന്ന വ്യവസ്ഥിതികളെ പൂര്‍ണമായും നിരാകരിക്കാതെ തന്നെ അവയില്‍ അല്‍പ സ്വല്പം നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയായിരുന്നു.

അതേ സമയം ഇസ്‌ലാം എന്ന ആശയത്തെ അവതരിപ്പിക്കുമ്പോള്‍ സമത്വം, സ്വാതന്ത്ര്യം, ലിംഗ നീതി, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളില്‍  അധിഷ്ടിതമായ കുടുംബസാമൂഹിക ബന്ധങ്ങളെ കുറിച്ച് ആണ് കൂടുതല്‍ പറഞ്ഞു വെച്ചത്.

പ്രവാചകന്റെ ആദ്യ കാല മക്കാ ജീവിതത്തില്‍ ഇസ്‌ലാം എന്ന ആശയത്തെ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ അടിമത്തം എന്ന വ്യവസ്ഥിതിയോടുള്ള എതിര്‍പ്പ് , പാര്‍ശ്വ വല്‍കൃത സമൂഹങ്ങളുടെ നേരെ ഉണ്ടാവേണ്ട കാരുണ്യം  എന്നിവയില്‍ ഊന്നല്‍ നല്കുന്ന സൂക്തങ്ങള്‍ ആണ്  കൂടുതല്‍ കാണാന്‍ പറ്റുന്നത്.  പക്ഷേ ,പിന്നീടുള്ള മദീനാ ജീവിത സമയത്ത് അവതീര്‍ണമായ അദ്ധ്യായങ്ങളില്‍ കൂടുതലും അന്ന് നിലവില്‍ വന്ന ഇസ്‌ലാമിക ഭരണത്തിനും സമൂഹത്തിനും നിത്യ ജീവിതത്തില്‍ ആവശ്യമായി വന്ന പ്രായോഗിക നിയമ നിര്‍ദേശങ്ങളാണ് കൂടുതല്‍. സ്വാഭാവികമായും ബഹുഭാര്യത്തം പോലുള്ള വ്യവസ്ഥിതികളെ നിയന്ത്രണങ്ങളോട് കൂടിയെങ്കിലും അംഗീകരിക്കുന്ന സൂക്തങ്ങള്‍ ഈ അവസരത്തില്‍ ഉണ്ടായി.

സ്ത്രീകള്‍ക്ക് സ്വത്തവകാശം തീര്‍ത്തും നിഷേധിക്കപ്പെട്ട ഒരു അനന്തരാവകാശ സങ്കല്‍പം നിലനിന്നിടത്ത്  ആണിനും പെണ്ണിനും സ്വത്തില്‍ തുല്യമായ അവകാശം എന്ന അപ്രായോഗിക സമീപനത്തിന് പകരം സ്ത്രീകള്‍ക്ക്  പകുതിയെങ്കിലും നല്‍കണം എന്ന് പറഞ്ഞു.

അടുത്തപേജില്‍ തുടരുന്നു

നന്നേ ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കുന്നതും കഴിപ്പിക്കുന്നതും സാര്‍വത്രികമായ ഒരുസമൂഹത്തിലായിരുന്നു ഇസ്‌ലാം അവതീര്‍ണമായത് എന്നിരിക്കെ ഒന്‍പതോ പത്തോ വയസ്സാകുമ്പോള്‍ കല്യാണം കഴിച്ച ഉദാഹരണങ്ങള്‍ പ്രാവചകന്റെ മാത്രമല്ല, കൂട്ടാളികളുടെ ജീവിതത്തിലും സ്വാഭാവികമായും ഉണ്ടായിരിക്കും. പക്ഷേ സാംസ്‌കാരിക വളര്‍ച്ചക്കനുസരിച്ച്  മനുഷ്യന്‍ അതില്‍ നിന്നും മാറുകയാണ് പതിവ്.

സ്ത്രീകളുടെ സാക്ഷ്യം വ്യവഹാരങ്ങള്‍ക്ക്  സ്വീകാര്യമല്ലാതിരുന്ന സമയത്ത്  അത് സ്വീകാര്യമാണെന്ന് പറഞ്ഞു. അതേസമയം , ആ കാലത്തെ സ്ത്രീകള്‍ക്ക്  ഒട്ടും പരിചയമില്ലാതിരുന്ന സാമ്പത്തിക ഇടപാടുകള്‍ പോലുള്ള മേഖലകളില്‍ ഒരാണിന്  പകരമായി രണ്ട്‌പെണ്ണുങ്ങളുടെ മൊഴി സ്വീകരിക്കാമെന്ന് നിര്‍ദേശിച്ചു. (പരിചയക്കുറവ്‌കൊണ്ട്) ഒരു സ്ത്രീ കാര്യങ്ങള്‍ മറക്കുന്ന പക്ഷം, മറ്റേ സ്ത്രീക്ക് ഓര്‍മപ്പെടുത്താന്‍ വേണ്ടി ആണ് ഇതെന്നും പ്രത്യേകം കൂട്ടി ചേര്‍ത്തു.

പലപ്പോഴും ഘട്ടം ഘട്ടമായോ ഭാഗികമായോ മാത്രം നിയന്ത്രണങ്ങള്‍ എര്‍പെടുത്തിയതും ഈ പ്രായോഗിക കാഴ്ചപ്പാടിന്റെ ഭാഗമായി തന്നെയാണ്. ചുരുക്കത്തില്‍ അന്ന് നിലനിന്നിരുന്ന സമൂഹത്തിലെ തിന്മകളില്‍ ചുരുക്കം ചിലത് മാത്രം സമ്പൂര്‍ണമായി വിലക്കിയപ്പോള്‍ (ഉദാ: പെണ്‍ കുട്ടികളെ കൊല്ലല്‍) മറ്റുള്ളവക്ക് ശക്തമായ നിയന്ത്രണങ്ങള്‍ എര്‍പെടുത്തുകയും ഭാവിയിലെ മുസ്ലിം സമൂഹം എങ്ങനെ നീങ്ങണം എന്നതിനെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുകയും ചെയ്തു.

ഖുര്‍ആന്റെ ഈ ഒരു ശൈലിയും അത് മുന്നോട്ട് വെക്കുന്ന ലോക വീക്ഷണവും (weltanschauung) മനസ്സിലാക്കാതെ അക്ഷരാര്‍ഥത്തില്‍ ഖുര്‍ആനെയും ഇസ്‌ലാമിനെയും വിലയിരുത്തുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളില്‍ കലാശിക്കുന്നത് . കല്യാണ പ്രായത്തെ കുറിച്ചുള്ള വിവാദവും ഇതിനോട് ചേര്‍ത്തു വേണം
വായിക്കുവാന്‍.

നന്നേ ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കുന്നതും കഴിപ്പിക്കുന്നതും സാര്‍വത്രികമായ ഒരുസമൂഹത്തിലായിരുന്നു ഇസ്‌ലാം അവതീര്‍ണമായത് എന്നിരിക്കെ ഒന്‍പതോ പത്തോ വയസ്സാകുമ്പോള്‍ കല്യാണം കഴിച്ച ഉദാഹരണങ്ങള്‍ പ്രാവചകന്റെ മാത്രമല്ല, കൂട്ടാളികളുടെ ജീവിതത്തിലും സ്വാഭാവികമായും ഉണ്ടായിരിക്കും. പക്ഷേ സാംസ്‌കാരിക വളര്‍ച്ചക്കനുസരിച്ച്  മനുഷ്യന്‍ അതില്‍ നിന്നും മാറുകയാണ് പതിവ്.

തിരഞ്ഞെടുക്കു- ന്നവരിലോ തിരഞ്ഞെടുക്ക- പ്പെടുന്നവരിലോ ഒന്നും സ്ത്രീ സാന്നിധ്യം പേരിനു പോലും ഇല്ല.പിന്നെ “നല്ല പാതികളുടെ” ഇടപെടല്‍ പള്ളിയുടെ ഏതെങ്കിലും ഒരു മൂലയില്‍ സജ്ജമാക്കിയ “സേഫ് സോണുകളില്‍ “നമസ്‌കാര സമയത്തുള്ള സാന്നിധ്യത്തില്‍ ഒതുങ്ങുന്നു

ഇസ്‌ലാമിക ചരിത്രത്തില്‍ മാത്രമല്ല, മറ്റു നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രത്തിലും ഈ വളര്‍ച്ച സുവ്യക്തമാണ് .

ഇസ്ലാം ഉണ്ടായി അനവധി നൂറ്റാണ്ടുകള്‍ക്കു ശേഷമാണു അമേരിക്കയുടെ പിറവി. അവിടെ ഉഭയകക്ഷിസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ പരിധി തുടക്കത്തില്‍ പല സ്‌റ്റേറ്റുകളിലും ഏഴു വയസ്സ് മാത്രമായിരുന്നു! പക്ഷേ, ഇന്നത് മാറി പന്ത്രണ്ടിലോ പതിനാലിലോ ഒക്കെ എത്തി നില്‍കുന്നു. വെറും രണ്ടു നൂറ്റാണ്ടാപ്പുറം ഇങ്ങനെ ആയിരുന്നെങ്കില്‍ പതിനഞ്ചു നൂറ്റാണ്ട്  മുന്‍പ് എന്തായിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.

സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ഏറെ മാറ്റങ്ങള്‍ക്ക്  സാധ്യത ഉള്ള ഒരു വിഷയമായത് കൊണ്ടാണ് ഖുര്‍ആനോ ഇസ്‌ലാമോ ഇതില്‍ പ്രത്യേകിച്ചൊരു പരിധിയും നിശ്ചയിക്കാതിരുന്നത് എന്ന് കൂടി മനസ്സിലാക്കാം.

സ്ത്രീകളുടെ കാര്യം വരുമ്പോഴാണ് പലപ്പോഴും ഈ അക്ഷരാര്‍ത്ഥ വായന ഏറെ അപകടകരമായ രൂപം പ്രാപിക്കുന്നത്.  സകല മേഖലകളിലും സ്ത്രീകളുടെ ഇടപെടലുകള്‍ നിയന്ത്രിക്കപ്പെടുകയും പതുക്കെ “അല്‍പം ഭേദപ്പെട്ട അടിമകള്‍” എന്ന അവസ്ഥയിലേക്ക് അവര്‍ താഴ്ത്തപ്പെടുകയുമാണ്  ഉണ്ടായത്.

മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെട്ട അപകടകരമായ ഈ പുരുഷ കേന്ദ്രീകൃതയുടെ വ്യവസ്ഥിതിയുടെ ആണിക്കല്ലാണ്  പള്ളികള്‍. ഇസ്ലാമിലെ ആരാധനാ നിഷ്ഠകളില്‍ പരമ പ്രധാനമായ നമസ്‌കാരവും ജുമുഅയും നിര്‍വഹിക്കുന്ന സ്ഥലം എന്നത് മാത്രമല്ല പള്ളികളുടെ പ്രാധാന്യം. മുസ്‌ലിം സമുദായത്തിന്റെ മതസാമൂഹിക പൊതുബോധം രൂപപ്പെടുത്തി എടുക്കുന്നതിലെ കേന്ദ്ര ബിന്ദു കൂടിയാണ് പള്ളികള്‍.

ജമാഅത്ത് നേതാവായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഈ അടുത്തായി  അറബി കല്യാണത്തെ ന്യായീകരിച്ച് കൊണ്ടെഴുതിയ ലേഖനം ഈ മനോഭാവത്തിനുള്ള  മികച്ച ഉദാഹരണമാണ്. ശൈഖിനെ പോലുള്ളവര്‍ ഒരിക്കലും തുറന്ന്  പറയാറില്ലെങ്കിലും കൃത്യമായി പരിപാലിച്ച്  പോരുന്നതാണ് സ്ത്രീയുടെ വസ്തുവല്‍കരണം

അത് കൊണ്ട് തന്നെ പള്ളികള്‍ക്കും അതിനെ നിയന്ത്രിക്കുന്ന മഹല്ല്  കമ്മിറ്റികള്‍കും നിര്‍ണായക സ്വാധീനമാണ് സമുദായത്തില്‍ ഉള്ളത്. നിര്‍ഭാഗ്യ വശാല്‍ സമുദായത്തില്‍ കടന്നുകൂടിയ പുരുഷ കേന്ദ്രീകൃതവും ജനാധിപത്യ വിരുദ്ധവുമായ വ്യവസ്ഥിതിയെപരിരക്ഷിച്ച് പോരുക എന്നതാണ് മഹല്ല് കമ്മിറ്റികള്‍ എന്ന പേരിലറിയപ്പെടുന്ന ഈ ഫ്യൂഡല്‍ സംവിധാനങ്ങള്‍ കാലാ കാലമായി നിര്‍വഹിച്ചു പോരുന്ന ദൗത്യം.

ബാങ്ക്, ഖുതുബ, നമസ്‌കാരത്തിനു നേതൃത്വം നല്‍കല്‍ തുടങ്ങി സക്കാത്ത് വിതരണം പോലുള്ള ഭരണ കാര്യങ്ങള്‍ വരെ ഏറ്റെടുത്ത് നടത്തുന്ന  മഹല്ല് കമ്മിറ്റികള്‍ നൂറു ശതമാനം പുരുഷ സംവരണം ഭംഗിയായി നടപ്പിലാക്കി വരുന്നു(അറിഞ്ഞിടത്തോളം കേരളത്തിലുള്ള നൂറായിരം മഹല്ല് കമ്മിറ്റികളില്‍ ആകെ രണ്ടു മൂന്നെണ്ണത്തില്‍ സ്ത്രീ സാന്നിധ്യം ഉള്ളതാണ് അപവാദം).

അതാതു പ്രദേശങ്ങളിലെ “പ്രമുഖ തറവാടുകളില്‍” നിന്നുള്ള ആണുങ്ങളെ മാത്രം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള കമ്മിറ്റികളാണ് നടപ്പ് രീതി.  ജനാധിപത്യവും സുതാര്യതയുമെല്ലാം ആ വഴിക്കെവിടെയുമില്ല. തിരഞ്ഞെടുക്കുന്നവരിലോ തിരഞ്ഞെടുക്കപ്പെടുന്നവരിലോ ഒന്നും സ്ത്രീ സാന്നിധ്യം പേരിനു പോലും ഇല്ല.

പിന്നെ “നല്ല പാതികളുടെ” ഇടപെടല്‍ പള്ളിയുടെ ഏതെങ്കിലും ഒരു മൂലയില്‍ സജ്ജമാക്കിയ “സേഫ് സോണുകളില്‍ “നമസ്‌കാര സമയത്തുള്ള സാന്നിധ്യത്തില്‍ ഒതുങ്ങുന്നു(ഇസ്ലാമിലെ ഏറ്റവും പ്രാധാന്യമുള്ള പള്ളിയായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നബിയുടെ കാലം തൊട്ട് ഇന്നേ വരെ ആണും പെണ്ണും ഒരുമിച്ചു നമസ്‌കാരവും ഹജ്ജ് കര്‍മവുമെല്ലാം നിര്‍വഹിക്കുമ്പോള്‍ മറ്റുള്ള സ്ഥലങ്ങളിലെ  പള്ളികളില്‍ പിന്നെ എന്തിനീ വേര്‍തിരിവ്  എന്നൊന്നും  ചോദിക്കരുത് !).

പള്ളിയുടെ ഭരണ നിര്‍വഹണം, നേതൃത്വം എന്നിവയില്‍ നിന്നും അത് വഴി സമുദായത്തിന്റെ പൊതു ബോധത്തില്‍ നിന്നു തന്നെയും സമത്വം, ജനാധിപത്യം തുടങ്ങിയ സങ്കല്‍പങ്ങള്‍ പടിയിറങ്ങുമ്പോള്‍ അത് മതത്തിന്റെ തന്നെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം.
അടുത്തപേജില്‍ തുടരുന്നു

പ്രവാചക പത്‌നി ആയിശ ഏറ്റവും സുപ്രധാനമായ ഒരു യുദ്ധം തന്നെ നയിച്ചതും അവരുടെ നേതൃത്വത്തിനു പിന്നില്‍ നബിയുടെ ഏറ്റവും അടുത്ത കൂട്ടാളികള്‍ പങ്കെടുത്തതുമൊന്നും സ്ത്രീ നേതൃത്വം നല്കുന്നതിന് ഇവര്‍ക്ക് മതിയായ ഉദാഹരണമാവുന്നില്ല. മാതൃകാ ഭരണമായി എല്ലാ ഖുത്തുബകളിലും ഉദ്ധരിക്കാറുള്ള ഉമറിന്റെ ഭരണത്തില്‍ പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന അങ്ങാടിയുടെ മേല്‍ നോട്ടത്തിന്  ശഫാ ബിന്‍ത്  അബ്ദുള്ള എന്ന സ്ത്രീയെ ആയിരുന്നു ഏല്‍പിച്ചത് എന്നത്  പക്ഷേ അധികമാരും മിണ്ടാറില്ല.

നാഴികക്ക് നാല്പത് വട്ടം ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുകയും എന്തിനും ഏതിനും “പ്രവാചക മാതൃകകള്‍” തേടുകയും ചെയ്യുന്ന ഈ മേലാളന്മാര്‍ പക്ഷേ പ്രവാചകന്‍ തന്റെജീവിത കാലഘട്ടത്തില്‍ നടപ്പിലാക്കാന്‍ നോക്കിയ വിപ്ലവാത്മകമായ ജനാധിപത്യസ്ത്രീ ശാക്തീകരണ ശ്രമങ്ങളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഈ വിപ്ലവത്തിന്റെ പരിണിത ഫലമായി അത്ഭുതാവഹമായ സ്ത്രീ ശാക്തീകരണമാണ്  ആ കാലഘട്ടത്തില്‍ നടന്നത്.

മുസ്‌ലിം സ്ത്രീകള്‍ വ്യാപകമായി പൊതു രംഗങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയിരുന്നു. അതിന്  മുന്‍പുണ്ടായിരുന്ന ഗ്രീക്ക് , റോമന്‍ചരിത്രങ്ങളില്‍ എവിടെയും തത്വ ചിന്തകരുടെയോ നിയമജ്ഞരുടെയോ കൂട്ടത്തില്‍ ഒരൊറ്റ സ്ത്രീ നാമം പോലും കാണാന്‍ സാധിക്കാത്തപ്പോള്‍ ഒരു പാട് പുരുഷന്മാരായ ഇമാമുമാരെ വരെ പഠിപ്പിച്ച ആയിശ തൊട്ടു അന്നാട്ടിലെ ഏറ്റവും അറിയപ്പെട്ടിരുന്ന നിയമജ്ഞ ആയിരുന്ന അമാറ ബിന്‍ അല്‍ റഹ്മാന്‍ വരെ ഉള്ള നിരവധി മുസ്ലിം സ്ത്രീകളാണ് ഈ കാലഘട്ടത്തില്‍  ഉയര്‍ന്നു വന്നത്.

യൂറോപ്പില്‍ 18ആം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീകള്‍ ഈ മേഖലകളില്‍ വന്ന് തുടങ്ങിയത്  തന്നെ എന്ന്  കൂടി അറിയുമ്പോഴാണ്  എത്ര വലിയ ഒരു വിപഌത്തിനാണ്  ഇസ്‌ലാമിന്റെവരവോടെ നാന്ദി കുറിക്കപ്പെട്ടത് എന്ന് മനസ്സിലാവുക.

പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം ബോധപൂര്‍വം അവഗണിക്കുകയും ഖുര്‍ആനും പ്രവാചക ചര്യകളും തങ്ങള്‍കനുകൂലമായ രീതിയില്‍ വളച്ചൊടിച്ചും ദുര്‍ വ്യാഖ്യാനം ചെയ്തും തങ്ങളുടെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയെ സംരക്ഷിച്ച്  പോരുകയാണ്  പിന്നീട് വന്ന പൗരോഹിത്യ നേതൃത്വത്തിന്റെ പതിവ്.

പ്രവാചക പത്‌നി ആയിശ ഏറ്റവും സുപ്രധാനമായ ഒരു യുദ്ധം തന്നെ നയിച്ചതും അവരുടെ നേതൃത്വത്തിനു പിന്നില്‍ നബിയുടെ ഏറ്റവും അടുത്ത കൂട്ടാളികള്‍ പങ്കെടുത്തതുമൊന്നും സ്ത്രീ നേതൃത്വം നല്കുന്നതിന് ഇവര്‍ക്ക് മതിയായ ഉദാഹരണമാവുന്നില്ല. മാതൃകാ ഭരണമായി എല്ലാ ഖുത്തുബകളിലും ഉദ്ധരിക്കാറുള്ള ഉമറിന്റെ ഭരണത്തില്‍ പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന അങ്ങാടിയുടെ മേല്‍ നോട്ടത്തിന്  ശഫാ ബിന്‍ത്  അബ്ദുള്ള എന്ന സ്ത്രീയെ ആയിരുന്നു ഏല്‍പിച്ചത് എന്നത്  പക്ഷേ അധികമാരും മിണ്ടാറില്ല.

സമുദായത്തെയോ രാജ്യത്തെയോ ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്  പരസഹായമില്ലാതെ ഒരു പ്രസ്താവന പോലും നടത്താന്‍ കഴിവില്ലാത്തവരാണ് ഇന്നത്തെ “സമുദായ നേതാക്കളില്‍” പലരും എന്നത് യാദൃശ്ചികം അല്ല.

സ്വന്തം സമുദായത്തിലെ പകുതി വരുന്ന ജനതയോട്  വീട്ടിലും സമുദായത്തിലും നടത്തുന്ന കൊടിയ അവഗണനയും അടിച്ചമര്‍ത്തലും ചര്‍ച്ച ചെയ്യാത്ത ഇവര്‍ പക്ഷേ പൊതു സമൂഹത്തില്‍ എവിടെയെങ്കിലും സ്വന്തം “സമുദായത്തിന് “(അതായത്  ആണുങ്ങള്‍ക്ക് ) അവഗണനയോ അടിച്ചമര്‍ത്തലോ നേരിടേണ്ടി വരുമ്പോഴോ മനുഷ്യാവകാശ ലംഘനം കാണുമ്പോഴോ ഏറെ ആവേശത്തോടെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.

പാര്‍ലിമന്റ്  തൊട്ട് ജൂഡീഷ്യറി വരെ ഉള്ള സകല മേഖലകളിലും തങ്ങളുടെ അഭിപ്രായങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടാന്‍ സംവരണം ആവശ്യപ്പെടുന്ന സംഘടനകളെല്ലാം പക്ഷേ സമുദായത്തിനകത്ത് സമസ്ത മേഖലകളിലും സ്ത്രീകളുടെ അഭിപ്രായം അറിയിക്കാനും താല്പര്യം സംരക്ഷിക്കാനും പുരുഷന്മാര്‍ മതിയെന്ന പക്ഷക്കാരാണ്. പെണ്‍കുട്ടികളുടെ വിഹാഹപ്രായവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒരൊറ്റ സ്ത്രീപോലുമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

സമുദായ നേതൃത്വത്തിന്റെ ഈ കാപട്യം കാരണം വളരെ നീതികരിക്കാവുന്ന ആവശ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പോലും അര്‍ഹിക്കുന്ന പിന്തുണ കിട്ടാതെ വരുന്നു എന്നത്  വേറൊരു ദുരന്തം(മഅദനി പ്രശ്‌നം ഒരു ചെറിയ ഉദാഹരണംമാത്രം)!

ഇത് പോലുള്ള ആഭ്യന്തര ജനാധിപത്യ പ്രക്രിയകളുടെ അഭാവം നിമിത്തമാണ് അങ്ങേയറ്റം കഴിവു കെട്ട ആളുകള്‍ സമുദായ നേതാക്കള്‍ ആയി ഉയര്‍ന്നുവരുന്നത്. ഇങ്ങനെ കുടുംബകുല മഹിമയുടെയോ അത് പോലുള്ള മറ്റു ഘടകങ്ങളുടെയോ ഒക്കെ പേരില്‍  മാത്രം നേതാക്കളായി വരുന്നവരുടെയും അവരെ നിയന്ത്രിക്കുന്ന മാഫിയകളുടെയും ഭീകര ചൂഷണത്തിന് സമുദായം ഇരയാവുന്ന കാഴ്ചയാണ് നാം കാണുന്നത്.

സമുദായത്തെയോ രാജ്യത്തെയോ ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച്  പരസഹായമില്ലാതെ ഒരു പ്രസ്താവന പോലും നടത്താന്‍ കഴിവില്ലാത്തവരാണ് ഇന്നത്തെ “സമുദായ നേതാക്കളില്‍” പലരും എന്നത് യാദൃശ്ചികം അല്ല. ഏതെങ്കിലും ഒരു പ്രത്യേക കുടുംബത്തിന്റെയോ തറവാടിന്റെയോ വാല് പേരില് തൂങ്ങിക്കിടക്കുന്നു എന്നതാണ് ഇവര്‍ക്ക്  ആകെ ഉള്ള യോഗ്യത.

സ്വാഭാവികമായും സമര്‍ത്ഥരായ രാഷ്ട്രീയക്കാരും മാഫിയകളും സമുദായ താല്പര്യം തങ്ങള്‍കനുകൂലമാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. ഇസ്‌ലാമിന്ന് തീര്‍ത്തും അന്യമായ പൗരോഹിത്യം ഇതില്‍ കടന്നു കൂടി എന്ന് മാത്രമല്ല അതിന്റെ നിയന്ത്രണം ഏറ്റവും കഴിവ് കേട്ടവരുടെയോ അവരെ നിയന്ത്രിക്കുന്ന മാഫിയകളുടെയോ കയ്യിലായിത്തീരുകയും ചെയ്തതിന്റെ ഭീകര ഫലങ്ങള്‍ ആണ് സമുദായം ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങളുടെയും മൂല കാരണം.

ജനങ്ങളെ ബാധിക്കുന്ന അതീവ ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലോ രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ മറ്റു പ്രശ്‌നങ്ങളിലോ ഇരകളുടെ പക്ഷത്തല്ല ഈ കമ്മിറ്റികളും സമുദായനേതൃത്വവും ഉണ്ടാവാറുള്ളത്. ഭീകര ചൂഷണങ്ങള്‍ക്ക്  നേതൃത്വം നല്കുന്ന മാഫിയകള്‍ കിട്ടുന്നതിന്റെ ഒരു ചെറിയ വിഹിതം “പിരിവോ” “സകാത്തോ” ആയി മഹല്ല് കമ്മിറ്റികള്‍കും സമുദായ സംഘടനകള്‍കും നല്കി നിലപാടുകള്‍ “വിലക്കെടുക്കുന്നത്”കൊണ്ടാണ് ഇത് സംഭവിക്കുന്നത്(ഈ “വിലക്കെടുക്കലിന്റെ” അപാര സാധ്യത മുന്നില്‍  കണ്ട് ഇപ്പോള്‍ അമുസ്ലിങ്ങള്‍ ആയിട്ടുള്ള വ്യവസായ പ്രമുഖര്‍ വരെ പള്ളി നിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടു തുടങ്ങിയിട്ടുണ്ട് )

അടുത്തപേജില്‍ തുടരുന്നുനേരത്തെ സൂചിപ്പിച്ച പോലെ പ്രാകൃതമായ ഒരു സമൂഹത്തില്‍ അനിവാര്യമായത് കൊണ്ട് മാത്രം അനുവദിക്കുകയും ഭാവി സമൂഹം ഇവ വര്‍ജിക്കേണ്ടതിന്റെ ശക്തമായ സൂചനകള്‍ ഖുര്‍ആനില്‍ നല്‍കുകയും ചെയ്ത സമ്പ്രദായങ്ങളായിരുന്നു അടിമത്തവും ബഹു ഭാര്യത്വവും. പക്ഷേ ഈ സൂചനകള്‍ ഉള്‍കൊണ്ട്  മുന്നേറുന്നതിന്  പകരം ആ കാലഘട്ടത്തില്‍ ഇതു മായി ബന്ധപ്പെട്ട്  നില നിന്നിരുന്ന നിയമങ്ങളെ “ദൈവികകല്പനകള്‍” ആയ ശരീഅത്തായി തെറ്റിദ്ധരിച്ചു നൂറ്റാണ്ടുകളോളം തല്‍ സ്ഥിതി തുടരുകയാണ് ചെയ്തത്


നന്നേ ചെറിയൊരു വിഭാഗം മാത്രം ഈ മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ആവുമ്പോള്‍ സമുദായത്തിനകത്തും പുറത്തുമുള്ള മഹാഭൂരിപക്ഷവും ഇതിന്റെ ഇരകള്‍ ആയി മാറുന്നു.

തീരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രം ഉന്നത സാമ്പത്തിക സ്ഥിതികൈവരിച്ചാലുണ്ടാവുന്ന സാമ്പത്തിക അസമത്വത്തിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് മലപ്പുറം ജില്ല. ആളോഹരി പ്രതി ശീര്‍ഷ വരുമാനം എടുത്താല്‍ എറണാകുളം 79553 രൂപയും , തിരുവനന്തപുരം 57563 രൂപയും ആണെന്നിരിക്കെ മലപ്പുറത്തിന്റേതു കേവലം 33783 രൂപ മാത്രം ആണ്.

മറ്റുള്ള ഘടകങ്ങള്‍ എടുത്താലും സമാന സ്ഥിതി വിശേഷം തന്നെ. അതായത് പുറം പൂച്ചിനും “വര്‍ഗീയ പ്രീണന” ആരോപണത്തിനും അപ്പുറം തീര്‍ത്തും പിന്നോക്കമാണ്  സമുദായം എന്ന് മനസ്സിലാക്കാം.

ഖുര്‍ആന്റെയും ഇസ്‌ലാമിക തത്വശാസ്ത്രങ്ങളുടെയും കാലികമായ വായനയിലൂടെയും പുനര്‍ വ്യാഖ്യാനങ്ങളിലൂടെയും  മുസ്‌ലിം സമുദായവും പൊതു സമൂഹവും നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ നേരിടാന്‍ ഉതകുന്ന രീതിയില്‍ ഇസ്‌ലാമിനെ അവതരിപ്പിക്കു വാനും അത് വഴി  സമത്വം, സ്വാതന്ത്രം തുടങ്ങിയ ഉദാത്ത മൂല്യങ്ങള്‍ നടപ്പിലാക്കുന്നതിനും പകരം സ്ത്രീകളുടെ ഉള്ള അവകാശങ്ങള്‍ പോലും കവര്‍നെടുക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.

സ്വത്തവകാശം, സ്ത്രീ പ്രാതിനിധ്യം തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ നടപടികള്‍ക്ക്  പ്രവാചകന്‍ തുടക്കമിട്ടപ്പോള്‍ അതില്‍ മുന്നേറുന്നതിനു പകരം ഉള്ളത് പോലും ഇല്ലാതാക്കുന്ന ദുരന്തത്തിനാണ്  സമുദായം  സാക്ഷ്യം വഹിക്കുന്നത്. വളരെ നിസ്സാരമായ പര്‍ദ പോലുള്ള വിഷയങ്ങളുടെ പേരിലുണ്ടാവുന്ന കോലാഹലത്തിന്റെ നൂറിലൊരംശം പോലും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഗൗരവതരമായ വിഷയങ്ങളില്‍ ഉണ്ടാവാത്തത്  ഈ പരാജയം തുറന്നു കാട്ടുന്നുണ്ട്.

ഈ അടുത്ത കാലം വരെ ശബ്ദമില്ലാതിരുന്ന മുസ്‌ലിം സ്ത്രീകള്‍ പക്ഷേ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ പോലുള്ള തുറന്ന സംവിധാനങ്ങളും വന്നതോടെ തങ്ങളുടെ അവകാശങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഇസ്‌ലാമിക ശരീഅതിന്റെ കാര്യം വരുമ്പോഴാണ് ഈ നിലപാടും മനോഭാവവും ഏറ്റവും പ്രകടമായി കാണുന്നത്. ശരീഅത്ത് എന്നത് കൊണ്ട് ഉദ്ദേഷിക്കുന്നത്  ദൈവിക നിയമ കല്പനകള്‍ ആണ്. ഖുര്‍ആനില്‍ വളരെ ചുരുക്കിയും സാഹചര്യങ്ങള്‍കനുസരിച്ചു വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക്  സാധ്യത നില നിര്‍ത്തിക്കൊണ്ടും ആണ് നിയമ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട വചനങ്ങള്‍ എന്നത് ചിന്തോദീപ്തമാണ്.

അതില്‍ തന്നെ ചുരുങ്ങിയ കാലഘട്ടത്തിനിടക്ക് പ്രവാചകനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടെടുത്ത ഉമറിനെ പോലുള്ള ഭരണാധിപന്മാരുടെ മാതൃകകളും സുലഭം. യുദ്ധാനന്തരം ലഭിക്കുന്ന സ്വത്തു വസ്തുക്കള്‍ വീതം വെക്കുന്നതിനായി ഖുര്‍ആന്റെ പിന്‍ബലത്തില്‍ രൂപപ്പെടുത്തിയെടുത്ത ശക്തമായ നിയമം നബിയുടെ കാലം തൊട്ട് നടപ്പിലാക്കി വരുന്നുണ്ടായിരുന്നു.

ഇതനുസരിച്ച്  നല്ലൊരു പങ്ക്പങ്കെടുത്ത സൈനികര്‍ക്ക്  കിട്ടിക്കൊണ്ടിരുന്നു. പക്ഷേ ഉമറിന്റെ കാലഘട്ടമെത്തിയപ്പോഴേക്കും കൂടുതല്‍ യുദ്ധമുണ്ടാവുകയും സൈനികര്‍ക്ക്  വളരെ കൂടുതല്‍ സ്വത്ത് കൈവരികയും ചെയ്തു. ഇതിലെ അപകടം മനസ്സിലാക്കിയ ഉമര്‍ ശക്തമായ എതിര്‍പിനെ അവഗണിച്ച് കൊണ്ട് തന്നെ സൈനികര്‍കുള്ള വിഹിതം വെട്ടിക്കുറക്കുകയും അത് പൊതു ഖജനാവിലേക്ക് കണ്ടു കെട്ടുകയും ചെയ്യുകയായിരുന്നു.

ഭാവി തലമുറക്ക്  വേണ്ട ക്ഷേമ നടപടികള്‍ നടത്താനാവശ്യമായ ഫണ്ട് സ്വരൂപിക്കാനായിരുന്നു ഉമര്‍ ഇങ്ങനെ ചെയ്തത്. ഉമറിന്റെ ചെയ്തി ഫലം കാണുകയും തുല്യതയില്ലാത്ത ക്ഷേമ പദ്ധതികള്‍ മൂലം വളരെ ഐശ്വര്യ പൂര്‍ണമായ ഒരു ഭരണ വ്യവസ്ഥിതി അവിടെ വരികയും ചെയ്തു. അന്ന് നിലവില്‍
ഉണ്ടായിരുന്ന ഏറ്റവും ശക്തമായ ഒരു ശരീഅത്ത്  നിയമം മാറിയ സാഹചര്യത്തിനനുസരിച്ച്  ഉമര്‍ പുനര്‍ വ്യാഖ്യാനിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം ഉണ്ടായത്.

ഖുര്‍ആന്‍ (ബോധപൂര്‍വം) തുറന്നിട്ട ഈ പുനര്‍ വ്യാഖ്യാന സാധ്യതയെ തള്ളിക്കളഞ്ഞ് കൊണ്ട്  നൂറ്റാണ്ടുകള്‍ക് മുമ്പ് തീര്‍ത്തും വ്യത്യസ്തമായ സാമൂഹികസാംസ്‌കാരിക സാഹചര്യത്തില്‍ രൂപപ്പെട്ട നിയമങ്ങളെ വള്ളി പുള്ളി വിടാതെ ഇപ്പോഴും നടപ്പിലാക്കണമെന്നുള്ള ശാഠ്യമാണ്  പ്രശ്‌നം.

കാലാ കാലങ്ങളിലായി രൂപപ്പെടുത്തിയെടുത്ത ഫിഖ്ഹ് അഥവാ കര്‍മശാസ്ത്രം എന്ന പേരില്‍ അറിയപ്പെടുന്ന മനുഷ്യ നിര്‍മിത നിയമ സംഹിതകളെ ദൈവിക നിയമ വ്യവസ്ഥിതി ആയ ശരീഅത്തായി തെറ്റിദ്ധരിക്കുക എന്ന ഗുരുതരമായ വീഴ്ചയാണ് ഇതിലൂടെ ചെയ്യുന്നത്.

നേരത്തെ സൂചിപ്പിച്ച പോലെ പ്രാകൃതമായ ഒരു സമൂഹത്തില്‍ അനിവാര്യമായത് കൊണ്ട് മാത്രം അനുവദിക്കുകയും ഭാവി സമൂഹം ഇവ വര്‍ജിക്കേണ്ടതിന്റെ ശക്തമായ സൂചനകള്‍ ഖുര്‍ആനില്‍ നല്‍കുകയും ചെയ്ത സമ്പ്രദായങ്ങളായിരുന്നു അടിമത്തവും ബഹു ഭാര്യത്വവും. പക്ഷേ ഈ സൂചനകള്‍ ഉള്‍കൊണ്ട്  മുന്നേറുന്നതിന്  പകരം ആ കാലഘട്ടത്തില്‍ ഇതു മായി ബന്ധപ്പെട്ട്  നില നിന്നിരുന്ന നിയമങ്ങളെ “ദൈവികകല്പനകള്‍” ആയ ശരീഅത്തായി തെറ്റിദ്ധരിച്ചു നൂറ്റാണ്ടുകളോളം തല്‍ സ്ഥിതി തുടരുകയാണ് ചെയ്തത് .

പൊതു സമൂഹത്തിന്റെ അതി ശക്തമായ സമ്മര്‍ദത്തിനു വഴങ്ങി അടിമത്തം അവസാനിപ്പിക്കാന്‍ വളരെ വൈകിയെങ്കിലും നിര്‍ബന്ധിതരായെങ്കിലും “ശരീഅത്തിന്റെ” ഭാഗമായി കണ്ട്  ബഹുഭാര്യത്വം പഴയ രൂപത്തിലും ഭാവത്തിലും തിരിച്ചു കൊണ്ട് വരാനും ന്യായീകരിക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോഴും പല മുസ്ലിം സംഘടനകളുടെയും പണ്ഡിതന്മാരുടെയും ഭാഗത്ത് നിന്നും കാണാം.

അടുത്തപേജില്‍ തുടരുന്നുപുരുഷ കേന്ദ്രീക്രിതവും ഫ്യൂഡല്‍ അച്ചില്‍ വാര്‍ത്തതുമായ സ്റ്റാറ്റസ് കോയില്‍ ഉണ്ടാവുന്ന ഏതു മാറ്റവും തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവാണ് ഈ സംഘടിത ആക്രമ ണത്തിന് പിന്നില്‍. പുരോഗമനം പേരിനു പോലും അവകാശപ്പെടാത്ത കാന്തപുരവും പലപ്പോഴും പുരോഗമന സര്‍ട്ടിഫിക്കറ്റ് കിട്ടാറുള്ള മുജാഹിദ് വിഭാഗങ്ങളും ഇസ്‌ലാമിന്റെ പുരോഗമന, രാഷ്ട്രീയ മുഖങ്ങളെ കുറിച്ച് ഏറെ വാചാലമാവാറുള്ള ജമാഅത് നേതൃത്വവും വരെ  അറബി കല്യാണ വിഷയത്തില്‍ ഒരേ നിലപാടായിരുന്നു എന്നതാണ് ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത.

അടിമത്തത്തെ ഏറ്റവും ശക്തമായി നിരുത്സാഹപ്പെടുത്തുകയും സമത്വത്തിലൂന്നിയ ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇസ്ലാമിന്റെ പേരിലുള്ള രാജ്യങ്ങളാണ് ഏറ്റവും അവസാനമായി അടിമത്വം നിരോധിച്ചത് എന്നത് മറ്റൊരു വിരോധാഭാസം!

ഈ അടുത്ത കാലം വരെ ശബ്ദമില്ലാതിരുന്ന മുസ്‌ലിം സ്ത്രീകള്‍ പക്ഷേ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ പോലുള്ള തുറന്ന സംവിധാനങ്ങളും വന്നതോടെ തങ്ങളുടെ അവകാശങ്ങള്‍ ശക്തമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അങ്ങേയറ്റം അസഹിഷ്ണുതയോടും എതിര്‍പോടും കൂടിയാണ് ഈ വക മുന്നേറ്റങ്ങളെ പൗരോഹിത്യ നേതൃത്വം നേരിടുന്നത്.

സമൂഹത്തിലെ അസംഘിടതരും പാര്‍ശ്വവല്‍കൃതമായിട്ടുള്ളവര്‍ക്കെല്ലാം വേണ്ടി വീറോടെ വാദിക്കാറുള്ള “മാധ്യമം” ഇത് പോലുള്ള മുന്നേറ്റങ്ങള്‍ക്ക്  നേരെ പുലര്‍ത്തുന്ന സമീപനം ഒരുദാഹരണം മാത്രം.

ഏറ്റവും ക്രൂരമായി അവഗണിക്കപ്പെട്ടു കിടക്കുന്ന ആദിവാസികള്‍ തൊട്ടു ആരും ഇടം നല്‍കാത്ത മാവോയിസ്റ്റുകള്‍ക്  വരെ നിര്‍ലോഭം സ്ഥലം അനുവദിക്കുന്ന മാധ്യമം പക്ഷേ ഒരിക്കലും ആമിന വദൂദിനോടും  ഫാത്തിമ മെര്‍നീസിയോടുമൊന്നും ഈ വിശാല മനസ്‌കത കാണിക്കാറില്ല. എന്തിന് , അടുത്ത കാലത്ത് കേരളീയ മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ നിന്നും വന്ന ശ്രദ്ധേയമായ വ്യക്തിത്വമായ ഖദീജാ മുംതാസിനെയും പൂര്‍ണമായി അവഗണിക്കാന്‍ കാരണം അവര്‍ ഈ ആണ്‍ കൂട്ടായ്മയുടെ സാമ്പ്രദായിക മത സങ്കല്‍പങ്ങളും വ്യാഖ്യാനങ്ങളെയും വെല്ലു വിളിക്കുന്നു എന്നത് മാത്രമാണ്.

ഈ ഒരു സാഹചര്യത്തില്‍ വേണം മഹല്ല് കമ്മറ്റികളുടെ കാര്‍മികത്ത്വത്തില്‍ അരങ്ങേറുന്ന അറബി കല്യാണം പോലുള്ള വിവാഹ തട്ടിപ്പുകളെയും മറ്റു കലാപരിപാടികളെയും കുറിച്ചുള്ള വാര്‍ത്തകളെ  വിലയിരുത്താന്‍.

പാര്‍സല്‍ വഴി “തലാഖ്” കൊടുത്തയച്ചതിലെ ആനിസ്‌ലാമികതയും ശൈഖിന്റെ കണ്ണില്‍ പെട്ടിട്ടില്ല. പിന്നെ, ആകെയുള്ള പ്രശ്‌നം ഇത് “പ്രശ്‌നമായത്” തന്നെ ! തൂക്കമൊപ്പിക്കാന്‍ കഷ്ടപ്പെട്ട്  മറ്റു സമുദായങ്ങളില്‍ ഉള്ള ചില കല്യാണങ്ങളുടെ ലിസ്റ്റും ഒപ്പിച്ചെടുത്തിട്ടുണ്ട്

വല്ലപ്പോഴും ഇങ്ങനെ ആഘോഷിക്കപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങളിലെ തെറ്റും ശരിയുമല്ല യഥാര്‍ത്ഥ പ്രശ്‌നം, മറിച്ച്  ഒരു വിമോചന പ്രത്യയ ശാസ്ത്രത്തെ ചൂഷണ വ്യവസ്ഥിതി ആക്കി മാറ്റിയ പൗരോഹിത്യ വ്യവസ്ഥിതിയുടെ മഹാ തട്ടിപ്പിന്റെ മുന്നില്‍ ഏറെ നിസ്സാരമായവയാണ് ഈ കേള്‍കുന്ന ചെറിയ സംഭവങ്ങള്‍. അത് വഴി ഒരു സമുദായത്തെ, പ്രത്യേകിച്ചും അതിലെ പകുതി വരുന്ന സ്ത്രീകളെ, സമസ്ത മേഖലകളിലും പിന്നോക്കാവസ്ഥയില്‍ തന്നെ തളച്ചിടാന്‍ പറ്റുന്നു എന്നതാണ് ഇതിന്റെ ഭീകര ഫലം.

മാത്രമല്ല, ഇതു പോലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്ന സാഹചര്യവും അതില്‍ പൗരോഹിത്യത്തിന്റെ റോളും ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയുമാണ് പതിവ് എന്നത് കൊണ്ട് തന്നെ ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ തക്ക പരിഹാര നിര്‍ദേശങ്ങളോ മാര്‍ഗങ്ങളോ മുന്നോട്ട് വെക്കാറുമില്ല.

നിസ്സാരമായ കാര്യങ്ങളെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുന്ന ഈ സംഘടനകളെല്ലാം തന്നെ പക്ഷേ  ഇതു പോലുള്ള സംഭവങ്ങള്‍ വരുമ്പോള്‍ എല്ലാം മറന്നു ഒറ്റക്കെട്ടായി നില്‍കുന്നു. ഇസ്ലാമിന് നിരക്കാത്ത ഇതു പോലുള്ള സ്ത്രീ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി ന്യായീകരിക്കുകയും ചോദ്യം ചെയ്യുന്നവരെ സംഘടിതമായി ആക്രമിക്കുകയുമാണ് പതിവ്.

പുരുഷ കേന്ദ്രീക്രിതവും ഫ്യൂഡല്‍ അച്ചില്‍ വാര്‍ത്തതുമായ സ്റ്റാറ്റസ് കോയില്‍ ഉണ്ടാവുന്ന ഏതു മാറ്റവും തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവാണ് ഈ സംഘടിത ആക്രമ ണത്തിന് പിന്നില്‍. പുരോഗമനം പേരിനു പോലും അവകാശപ്പെടാത്ത കാന്തപുരവും പലപ്പോഴും പുരോഗമന സര്‍ട്ടിഫിക്കറ്റ് കിട്ടാറുള്ള മുജാഹിദ് വിഭാഗങ്ങളും ഇസ്‌ലാമിന്റെ പുരോഗമന, രാഷ്ട്രീയ മുഖങ്ങളെ കുറിച്ച് ഏറെ വാചാലമാവാറുള്ള ജമാഅത് നേതൃത്വവും വരെ  അറബി കല്യാണ വിഷയത്തില്‍ ഒരേ നിലപാടായിരുന്നു എന്നതാണ് ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത.

ജമാഅത്ത് നേതാവായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഈ അടുത്തായി  അറബി കല്യാണത്തെ ന്യായീകരിച്ച് കൊണ്ടെഴുതിയ ലേഖനം ഈ മനോഭാവത്തിനുള്ള  മികച്ച ഉദാഹരണമാണ്. ശൈഖിനെ പോലുള്ളവര്‍ ഒരിക്കലും തുറന്ന്  പറയാറില്ലെങ്കിലും കൃത്യമായി പരിപാലിച്ച്  പോരുന്നതാണ് സ്ത്രീയുടെ വസ്തുവല്‍കരണം(objectification).

ഈ ലേഖനത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ്  ശൈഖ്  നടത്തിയത്. അദ്ദേഹത്തിന്റെ  തന്നെ വാക്കുകളില്‍,”വളരെ പെട്ടന്ന് വിവാഹ മോചനം നടത്തിയെന്നതാണെങ്കില്‍ കൂടുതല്‍ കാലം ഉപയോഗിച്ച് കുട്ടികളുണ്ടായ ശേഷം വിവാഹമോചനം നടത്തുന്നതാണ് കൂടുതല്‍ ക്രൂരവും അതിക്രമവും” ദാമ്പത്യ ജീവിതത്തെ കുറിച്ചും അതിന്റെ പവിത്രതയെ പറ്റിയുമെല്ലാം പുസ്തകം തന്നെ എഴുതിയ ശൈഖ്  ഇവിടെ ദാമ്പത്യ ബന്ധത്തെ സൂചിപ്പിക്കാന്‍ തിരഞ്ഞെടുത്ത വാക്ക്  “ഉപയോഗിക്കുക” എന്നതാണ് ! ശൈഖിന്റെ ഈ മനോഭാവത്തിന്റെ തുടര്‍ച്ച തന്നെയാണ്  പിന്നീട്  നടക്കാതെ പോയ “പ്രശ്‌ന പരിഹാരത്തെ” കുറിച്ച് പറയുമ്പോഴുള്ളതും.

“വിവാഹത്തിന് സൗകര്യം ചെയ്തുകൊടുത്തവര്‍ വിവാഹമോചനം നടത്തിയ ആളില്‍ നിന്ന് വളരെ മാന്യമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാന്‍ ബാധ്യസ്ഥരാണ്. യഥാസമയത്ത് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പ്രശ്‌നം പെട്ടന്ന് പരിഹരിക്കപ്പെടുമായിരുന്നു.”
അടുത്തപേജില്‍ തുടരുന്നു

ഏറ്റവും ക്രൂരമായി അവഗണിക്കപ്പെട്ടു കിടക്കുന്ന ആദിവാസികള്‍ തൊട്ടു ആരും ഇടം നല്‍കാത്ത മാവോയിസ്റ്റുകള്‍ക്  വരെ നിര്‍ലോഭം സ്ഥലം അനുവദിക്കുന്ന മാധ്യമം പക്ഷേ ഒരിക്കലും ആമിന വദൂദിനോടും  ഫാത്തിമ മെര്‍നീസിയോടുമൊന്നും ഈ വിശാല മനസ്‌കത കാണിക്കാറില്ല. എന്തിന് , അടുത്ത കാലത്ത് കേരളീയ മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ നിന്നും വന്ന ശ്രദ്ധേയമായ വ്യക്തിത്വമായ ഖദീജാ മുംതാസിനെയും പൂര്‍ണമായി അവഗണിക്കാന്‍ കാരണം അവര്‍ ഈ ആണ്‍ കൂട്ടായ്മയുടെ സാമ്പ്രദായിക മത സങ്കല്‍പങ്ങളും വ്യാഖ്യാനങ്ങളെയും വെല്ലു വിളിക്കുന്നു എന്നത് മാത്രമാണ്.

അതായത്, ശൈഖിന്റെ അഭിപ്രായത്തില്‍  ഈ പ്രശ്‌നം മൊത്തത്തില്‍ ഒരു വിവാഹവും അതിനോട് ബന്ധപ്പെട്ട വിവാഹമോചനവും മാത്രം. അതിലുപരിയായി  ശരീഅത്ത് മറയാക്കി ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന കൊടിയ ചൂഷണവും തട്ടിപ്പുമൊന്നും കാണാന്‍ പറ്റുന്നില്ല.

തുടക്കം തൊട്ടു അവസാനം വരെ എവിടെയും പെണ്‍കുട്ടിയുടെ ഇഷ്ടമോ താല്‍പര്യമോ പരിഗണിക്കാതെ  ഈ വിവാഹം നടത്തി കൊടുത്തതോ പിന്നീട്  മൂടി വെച്ചതോ ഒന്നും ഏതെങ്കിലും മൂന്നാംകിട ഗുണ്ടകളോ തട്ടിപ്പുകാരോ അല്ല, മറിച്ച്  സമുദായത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഇമാമുമാരും നേതാക്കളും ആയിരുന്നു എന്നത്  ശൈഖിനെ തെല്ലും അലട്ടുന്നില്ല.

പാര്‍സല്‍ വഴി “തലാഖ്” കൊടുത്തയച്ചതിലെ ആനിസ്‌ലാമികതയും ശൈഖിന്റെ കണ്ണില്‍ പെട്ടിട്ടില്ല. പിന്നെ, ആകെയുള്ള പ്രശ്‌നം ഇത് “പ്രശ്‌നമായത്” തന്നെ ! തൂക്കമൊപ്പിക്കാന്‍ കഷ്ടപ്പെട്ട്  മറ്റു സമുദായങ്ങളില്‍ ഉള്ള ചില കല്യാണങ്ങളുടെ ലിസ്റ്റും ഒപ്പിച്ചെടുത്തിട്ടുണ്ട് മൂപ്പര്‍. അതെല്ലാം പരസ്പരം ഇഷ്ടപ്പെട്ട പ്രേമ വിവാഹങ്ങളായിരുന്നു എന്നതാണ് ഏറ്റവും വലിയ തമാശ(ബഹു ഭാര്യത്തത്തെ ന്യായീകരിക്കാന്‍ വേണ്ടി ടിയാന്‍ ഈ അടുത്ത് എഴുതിയ മറ്റൊരു ലേഖനത്തില്‍ മാര്‍ക്‌സിന്റെ അപഥ സഞ്ചാരമായിരുന്നു മുഖ്യ വിഷയം !).

ഇര ഒരു പെണ്‍ കുട്ടിയും വിഷയം സമുദായത്തിനകത്തും ആവുമ്പോള്‍ പരിഹാരം സാമ്പത്തികം മാത്രം. അതിലുപരിയായി കുറ്റക്കാരെ ശിക്ഷിക്കാനോ ഗുരുതരമായ മനുഷ്യാവകാശ ലംഘനം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളോ നിര്‍ദേശങ്ങളോ ഒന്നുമില്ല. അതെല്ലാം കുറ്റവാളികള്‍ സമുദായത്തിന് പുറത്താവുമ്പോള്‍ മാത്രം, അല്ലെങ്കില്‍ ഇരകള്‍ പുരുഷ കേസരികളായാല്‍.

ഇസ്‌ലാമിന്റെ വിശാലമായ മാനവിക കാഴ്ച്ചപ്പാടിലൂന്നിയ ലോക വീക്ഷണം അവതരിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഒരു നവോത്ഥാനം ആണ് ആവശ്യം. എന്നാലേ പൗരോഹിത്യത്തിന്റെ പിടിയില്‍ നിന്നും ഈ സമുദായത്തെ മോചിപ്പിക്കാനാവൂ. അതിന്  നേതൃത്വം നല്‍കേണ്ടത്  സമുദായത്തിനകത്ത് നിന്നുള്ളവര്‍ തന്നെയാണ്.

ഏതൊരു ആശയവും തത്വ സംഹിതയും കാലോചിതമായ പുനര്‍ വായനയിലൂടെ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കേണ്ടതുണ്ട് . തീര്‍ച്ചയായും ഇസ്‌ലാമിന്റെ കാര്യത്തിലും അങ്ങനെ ഒരു പുനര്‍ വായനക്ക് എപ്പോഴും പ്രസക്തിയുണ്ട്. ഇസ്‌ലാംമത വിശ്വാസികള്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കേണ്ടതും.

അങ്ങനെ കാലോചിതമായി ശരീഅത്തും വ്യക്തി നിയമങ്ങളുമെല്ലാം പരിഷ്‌കരിക്കുമ്പോള്‍ ഇത് പോലുള്ള പ്രശ്‌നങ്ങള്‍ താനേ അപ്പ്രത്യക്ഷമാവും. മൊറോക്കോയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്  കൊണ്ട് വന്ന കുടുംബ നിയമം ഇതിന് ഒന്നാന്തരം ഉദാഹരണമാണ്.

വിവാഹം, വിവാഹ മോചനം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീക്ക് എല്ലാ വിധ അവകാശങ്ങളും വകവെച്ച് കൊടുക്കുന്നതില്‍  ഈ നിയമം ഏതൊരു പരിഷ്‌കൃത ജനാധിപത്യ വ്യവസ്ഥിതിയിലെ കുടുംബ നിയമത്തോടും കിടപിടിക്കുന്നതാണ്.

ഈ നിയമം കൊണ്ട് വന്നത്  രാജ്യത്തെ പ്രമുഖ നിയമഞ്ഞ്രും മത പണ്ഡിതന്മാരും രാഷ്ട്രീയക്കാരുമെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തന ഫലമായാണ്
എന്നതാണ് ഏറ്റവും ശ്രദ്ധേയം. അത് പോലുള്ള ഒരു പരിഷ്‌കരണം  ഇവിടെയും ഉണ്ടാവേണ്ടതുണ്ട്.

സമയത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ള ഇസ്‌ലാമിന്റെ ബഹു സ്വര മുഖം വേണ്ട രീതിയില്‍ മനസ്സിലാക്കാതെ അതിനെ ഏക ശിലാ രൂപത്തിലേക്ക് മാറ്റി കെട്ടാനുള്ള ശ്രമങ്ങളെ എതിര്‍ത്ത് തോല്‍പിച്ചാല്‍ മാത്രമേ കാലിക പ്രസക്തമായ ഒരു വിമോചന പ്രത്യയ ശാസ്ത്രമായി മാറാന്‍ ഇസ്‌ലാമിന് സാധിക്കുകയുള്ളൂ.

പക്ഷേ, നിര്‍ഭാഗ്യ വശാല്‍ ഏറെ നിരാശാജനകമാണ് കേരളത്തിലെ സ്ഥിതി. പൗരോഹിത്യത്തിന്റെ പിടിയിലമര്‍ന്ന സമുദായത്തില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ വേണ്ട രീതിയില്‍ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, പരിമിതമായ ശ്രമങ്ങളെ പോലും സംഘടിതമായി ചെറുത്തു തോല്‍പിക്കുന്നതാണ് കാണുന്നത്.

പുറത്തു നിന്നുള്ളവരുടെ ഭാഗത്ത് നിന്നുമുള്ളതാവട്ടെ ഖുര്‍ആനോ ഇസ്‌ലാമോ എന്തെന്ന് മനസ്സിലാക്കാതെ ഉള്ള കാടടച്ചുള്ള വിമര്‍ശനങ്ങള്‍ പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുന്നത്. സംഘ പരിവാറിന്റെ നേതൃതത്തിലുള്ള  ഫാഷിസ്റ്റ് തേരോട്ടത്തെ തുടര്‍ന്ന്  സംജാതമായ അരക്ഷിതത്വത്വ ബോധവും ഭീതിയും പിടി കൂടിയ ഒരു സമുദായത്തില്‍ ഇത് പലപ്പോഴും വിപരീത ഫലമാണ് ഉളവാക്കുന്നത്.

അത് കൊണ്ട് ശരിയായ  അര്‍ത്ഥത്തിലുള്ള നവോത്ഥാനമാണ്  ഇന്ന് മുസ്ലിം സമുദായത്തിനകത്ത് ഉണ്ടാവേണ്ടത്.  മുസ്ലിം സമുദായം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയില്‍നിന്നും കര കയറ്റുന്ന ഒരു നവോത്ഥാനം.

[]ഒരു തുടക്കം എന്ന നിലക്ക്  “തറവാടിത്തവും”  “പിരിവ്  നല്കാനുള്ള ശേഷിയും” നോക്കാതെ യോഗ്യത മാത്രം അടിസ്ഥാനപ്പെടുത്തി ജനാധിപത്യപരവും സുതാര്യവുമായ രീതിയില്‍ എല്ലാ തരക്കാരെയും ഉള്‍പെടുത്തി  മഹല്ല്  കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കുകയാണ് വേണ്ടത്. അവിടെ യോഗ്യതയനുസരിച്ച് ആണും പെണ്ണും എല്ലാം വരട്ടെ.

അത് വഴി  ആത്മാവ്  നഷ്ടപ്പെട്ട ഈ മഹല്ല് കമ്മിറ്റികള്‍ക്ക് പകരമായി സമുദായത്തിന്  ദിശാബോധവും നേതൃത്വവും നല്കാനും കഴിയുന്ന ജനാധിപത്യ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയാണ് ചെയ്യേണ്ടത്.

അതാണ് ഇസ്‌ലാമിക ഭരണ വ്യവസ്ഥിതിയുടെ അടിസ്ഥാനമായി ഖുര്‍ആന്‍ പറഞ്ഞ “ശൂറ” അഥവാ പങ്കാളിത കൂടിയാലോചനകള്‍. അങ്ങനെ വരുമ്പോള്‍ ഇത് പോലുള്ള തട്ടിപ്പുകള്‍ താനേ ഇല്ലാതാവും. ഈ ജനാധിപത്യ വല്‍കരണം മഹല്ല്  കമ്മിറ്റികളില്‍ മാത്രം ഒതുങ്ങിനില്‍ക്കരുത്.

എല്ലാ രീതിയിലുമുള്ള സമുദായ സംഘടനകളിലും ഭരണ സമിതികളിലും നടപ്പിലാക്കണം. അതിലുപരിയായി ജൈവികവും ചലനാത്മകവുമായ ഒരു ഇസ്‌ലാം രൂപപ്പെട്ട്  വരേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി സമുദായ നേതൃത്വവും പണ്ഡിതന്മാരും പ്രവര്‍ത്തിക്കണം.

ഇസ്‌ലാമിന്റെ വിശാലമായ മാനവിക കാഴ്ച്ചപ്പാടിലൂന്നിയ ലോക വീക്ഷണം അവതരിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഒരു നവോത്ഥാനം ആണ് ആവശ്യം. എന്നാലേ പൗരോഹിത്യത്തിന്റെ പിടിയില്‍ നിന്നും ഈ സമുദായത്തെ മോചിപ്പിക്കാനാവൂ. അതിന്  നേതൃത്വം നല്‍കേണ്ടത്  സമുദായത്തിനകത്ത് നിന്നുള്ളവര്‍ തന്നെയാണ്.

സ്ത്രീകള്‍ അടക്കമുള്ള എല്ലാവരെയും എല്ലാവിധ അവകാശങ്ങളും ഉള്ള സമ്പൂര്‍ണ മനുഷ്യരായി അംഗീകരിച്ചു കൊണ്ടുള്ള  ഒരു നവോത്ഥാനം. അതിന് പക്ഷേ യാന്ത്രികമായി അക്ഷരാര്‍ഥത്തില്‍ മതത്തെ മത ഗ്രന്ഥങ്ങളെ കാണുന്നവരല്ല  വേണ്ടത്.

പകരം ശാസ്ത്രീയ സമീപനത്തോടെ കാലികമായി വ്യാഖ്യാനിക്കുന്ന കഴിവുറ്റ നേതൃത്വം രൂപപ്പെട്ട്  വരണം. മദ്രസകളും സിലബസുകളും അതിനനുസരിച്ച് പരിഷ്‌കരിക്കുകയും വേണം. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന്റെ ഈ കാല ഘട്ടത്തില്‍ അതിന്റെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗിക്കുകയും വേണം.

സമുദായ നേതൃത്വത്തെ കൊണ്ട് അത്  ചെയ്യിപ്പിക്കാന്‍ യുവ സമൂഹം മുന്നിട്ടിറങ്ങുകയും വേണം. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍.

അധിക വായനക്ക്:
“യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്”(കെ.തസ്ലീന)

ശബ്ദമില്ലാത്തവര്‍ക്കൊരു കൊടി (ഹൈറുന്നീസ)
മാപ്പിളക്കളത്തിലെ കാലാളുകള്‍… (വി.പി റജീന)
“പെണ്‍കുട്ടികള്‍ ഇറച്ചിക്കോഴികളല്ല”: കോഴിക്കോട് മതനേതാക്കളുടെ കോലം കത്തിച്ചു (വാര്‍ത്ത)

ലേഖകന്റെ ഫേസ്ബുക്ക് ഐഡി:www.facebook.com/nasirudheen

We use cookies to give you the best possible experience. Learn more