പെണ്‍വാണിഭക്കാരും കള്ളപ്പണക്കാരും മാഫിയകളും ആറാടിയ/ആറാടുന്ന പൊതു /മുസ്‌ലിം രാഷ്ട്രീയത്തില്‍ പ്രശ്‌നം കാണാത്തവര്‍ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടികളുടെ ചുണ്ടിലും കവിളിലും വരെ അശ്ലീലം കണ്ടെത്തുന്നു! ഒരുളുപ്പുമില്ലാതെ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കാമവും ലൈംഗികതയും ആരോപിക്കുന്നു. ലൈംഗിക പീഡനത്തിന് കോടതി കയറേണ്ടി വന്ന സമുദായത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ പോലും നേരിടാത്ത സംഘടിതമായ വിമര്‍ശനങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്നത്.
| ഒപ്പിനിയന്‍ : നാസിറുദ്ദീന്‍ |
കാടു കയറിയ തിയറികള്‍ പലതും അങ്ങേയറ്റം പരിഹാസ്യമായി മാറുമ്പോള്‍ വേറെ ചിലര്‍ നിറങ്ങളെയും വംശീയതയെയും വരെ കൂട്ടു പിടിക്കുന്നുണ്ട്. കൂട്ടത്തില്‍ വെളുത്ത പെണ്‍കുട്ടികളുള്ള ഏതെങ്കിലും ഒരു പോസ്റ്റര്‍ (മാത്രം) എടുത്ത് കറുത്തവര്‍ എങ്ങനെയാണ് മാറ്റി നിര്‍ത്തപ്പെടുന്നതെന്ന സൈദ്ധാന്തികവലോകനങ്ങളും കണ്ടു. (രസകരമായ കാര്യം ഇന്നേ വരെ ഒറ്റ കറുത്ത മുഖം പോലും ഇല്ലാതെ കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ട പര്‍ദ്ദയുടെ പരസ്യത്തില്‍ ഇങ്ങനെയൊരു വംശീയത ഇവര്‍ക്കൊന്നും തോന്നിയിട്ടില്ലായിരുന്നു! അവിടെ സ്ത്രീകളുടെ വെളുത്ത നിറം ഉപയോഗിക്കപ്പെടുകയാണെന്നും പറഞ്ഞിട്ടില്ലായിരുന്നു !)
ജനാധിപത്യത്തിന്റെ ഓരോ കണികയിലും രാഷ്ട്രീയമുണ്ട്. തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ മല്‍സരങ്ങള്‍ക്കപ്പുറമുള്ള സാമൂഹിക പോരാട്ടങ്ങള്‍ കൂടിയാണ്. അത് കൊണ്ട് തന്നെ വോട്ടിനും സാങ്കേതികാര്‍ത്ഥത്തിലുള്ള ജയപരാജയങ്ങള്‍ക്കുമപ്പുറം വേറെയും ഒരുപാട് ജനാധിപത്യ ഇടപെടലുകള്‍ക്കും വേദിയാവുകയാണ് ഈ തിരഞ്ഞെടുപ്പും.
ധൂര്‍ത്തും കെടുകാര്യസ്ഥതയും വഴി ഒരു മന്ത്രി നശിപ്പിച്ച മാധ്യമ സ്ഥാപനത്തിലെ ശമ്പളമടക്കമുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട തൊഴിലാളി അതേ മന്ത്രിക്കെതിരില്‍ മല്‍സരിക്കുന്നത് വലിയൊരു തൊഴിലാളി പക്ഷ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ വിജയമാണ്. ഏറെ പ്രതികൂല ഘടകങ്ങള്‍ക്കിടയിലും തങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ട പൊതു ഇടങ്ങള്‍ തിരിച്ച് പിടിച്ച് കൊണ്ട് പ്രചാരണ രംഗത്ത് സജീവമാവുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ വന്‍ വിജയമാവുന്നത് അതിലെ സാമൂഹിക മാനങ്ങള്‍ കൊണ്ടാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശുചീകരണവും കൃഷിയും നടത്തുന്ന തോമസ് ഐസക്കും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മുദ്രാവാക്യങ്ങള്‍ ഏറ്റുപിടിക്കുന്ന “ഒക്യുപൈ കേരള” ക്കാരും മുന്നോട്ട് വെക്കുന്നത് കേവല പാര്‍ട്ടി ചട്ടക്കൂടുകളില്‍ ഒതുങ്ങാത്ത രാഷ്ട്രീയമാണ്. അതിന് ഏതെങ്കിലും പാര്‍ട്ടിയോടുള്ള താല്‍പര്യമോ താല്‍പര്യമില്ലായ്മയോ തടസ്സമാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെയുള്ള നിരവധിയായ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ജനാധിപത്യത്തിന്റെ ശക്തി. സംഖ്യാപരമായി “പരാജയപ്പെട്ടവര്‍” കൂടി ഇങ്ങനെ വിജയിക്കുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാവുന്നത്.
മുസ്‌ലിം പെണ്ണുങ്ങള്‍ കൃത്യമായി അവരുടെ ഏജന്‍സി തിരിച്ചറിഞ്ഞ് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നതാണ് ഉപദേശങ്ങളും ഭീഷണികളുമായി അവരെ നേരിടാന്‍ വരുന്ന “സംരക്ഷകരുടെ” ബേജാറ് കാണിക്കുന്നത്. വനിതാ സംവരണത്തിന്റെ പിന്‍ബലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ സ്ത്രീ സാന്നിധ്യം വന്നതും സോഷ്യല്‍ മീഡിയയും വിദ്യാഭ്യാസവും നല്‍കിയ കരുത്തും മുസ്‌ലിം പെണ്ണുങ്ങളെ വമ്പിച്ച തോതിലാണ് രാഷ്ട്രീയ/ പൊതു മണ്ഡലങ്ങളോടടുപ്പിച്ചത്.
ഇന്ത്യന്‍ ജനാധിപത്യം അതി ശക്തമായ വെല്ലുവിളി നേരിടുന്ന ഇക്കാലത്തും പ്രതീക്ഷ നല്‍കുന്നത് വികേന്ദ്രീകൃതവും സൂക്ഷ്മ സാമൂഹിക മാനങ്ങളാല്‍ ശക്തവുമായ ഈ കൊച്ചു കൊച്ചു ചെറുത്ത് നില്‍പുകളാണ്. വരള്‍ച്ചയെ അതിജീവിക്കാന്‍ നമ്മുടെ ജനാധിപത്യത്തെ പ്രാപ്തമാക്കുന്നത് ദുര്‍ബലരെന്ന് തോന്നിപ്പിക്കുന്ന ഇവരുടെയൊക്കെ ശക്തമായ ശ്രമങ്ങളാണ്.
മുസ്‌ലിം പെണ്ണുങ്ങള്‍ കൃത്യമായി അവരുടെ ഏജന്‍സി തിരിച്ചറിഞ്ഞ് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്നതാണ് ഉപദേശങ്ങളും ഭീഷണികളുമായി അവരെ നേരിടാന്‍ വരുന്ന “സംരക്ഷകരുടെ” ബേജാറ് കാണിക്കുന്നത്. വനിതാ സംവരണത്തിന്റെ പിന്‍ബലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ സ്ത്രീ സാന്നിധ്യം വന്നതും സോഷ്യല്‍ മീഡിയയും വിദ്യാഭ്യാസവും നല്‍കിയ കരുത്തും മുസ്‌ലിം പെണ്ണുങ്ങളെ വമ്പിച്ച തോതിലാണ് രാഷ്ട്രീയ/ പൊതു മണ്ഡലങ്ങളോടടുപ്പിച്ചത്. ഖുര്‍ആനും പ്രവാചക മാതൃകയും തള്ളിക്കളഞ്ഞതല്ല, അവ കൂടുതല്‍ ശക്തമായി ഏറ്റുപിടിച്ചാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ പ്രതിരോധിക്കുന്നത്.
ഇതിലെ അപകടം തിരിച്ചറിഞ്ഞ് ഹിംസാത്മകമായാണ് ആണ്‍കോയ്മയുടെ വക്താക്കള്‍ പ്രതികരിക്കുന്നത്. വാദങ്ങളില്‍ ചെറിയ തോതിലുള്ള മാറ്റമുണ്ടെങ്കിലും കാന്തപുരം തൊട്ട് സമദാനി വരെയുള്ള വലിയൊരു വിഭാഗം പണ്ഡിതന്മാരും നേതാക്കളും കാലങ്ങളായി നടത്തി വരുന്ന സ്ത്രീ വിരുദ്ധ പ്രചാരണങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ പ്രചാരണ രംഗത്തുള്ള പെണ്‍കുട്ടികള്‍ക്കെതിരെയുണ്ടാവുന്നതും.
സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെതിരെയുള്ള വാദങ്ങള്‍ പൊളിഞ്ഞു പാളീസായതിനാല്‍ ഇടപെടലിലെ രീതികളാണ് ഇപ്പോള്‍ സ്‌ക്രൂട്ടണൈസ് ചെയ്യുന്നത്. മുസ്‌ലിം ആണുങ്ങളെ ഒരിക്കലും ഓഡിറ്റ് ചെയ്യാത്തവര്‍ പെണ്ണുങ്ങളുടെ വേഷവിധാനങ്ങള്‍, മുദ്രാവാക്യങ്ങള്‍, ഭാവഭേദങ്ങള്‍ … എല്ലാം കര്‍ശനമായ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നു.
അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങള്‍ക്കും സംഘടിതമായ നുണപ്രചാരത്തിനും പിന്നില്‍ പക്ഷേ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകള്‍, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഇന്ന് ബോധവതികളാണ്. ജനാധിപത്യവും ആധുനിക സാങ്കേതിക സംവിധാനങ്ങളും നല്‍കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മതത്തിനകത്തും പുറത്തും അവര്‍ പോരാടുന്നു. ആരാധനാലയങ്ങളും തെരുവുകളുമെല്ലാം തങ്ങളുടേത് കൂടിയാണെന്ന തിരിച്ചറിവ് ഇന്നവര്‍ക്കുണ്ട്. അതിന്നവര്‍ കോടതി കയറുന്നു, തെരുവിലിറങ്ങുന്നു, സോഷ്യല്‍ മീഡിയയില്‍ പ്രചാരണമഴിച്ചിടുന്നു, സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പോരാടുന്നു.
പെണ്‍വാണിഭക്കാരും കള്ളപ്പണക്കാരും മാഫിയകളും ആറാടിയ/ആറാടുന്ന പൊതു /മുസ്‌ലിം രാഷ്ട്രീയത്തില്‍ പ്രശ്‌നം കാണാത്തവര്‍ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടികളുടെ ചുണ്ടിലും കവിളിലും വരെ അശ്ലീലം കണ്ടെത്തുന്നു! ഒരുളുപ്പുമില്ലാതെ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കാമവും ലൈംഗികതയും ആരോപിക്കുന്നു. ലൈംഗിക പീഡനത്തിന് കോടതി കയറേണ്ടി വന്ന സമുദായത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ പോലും നേരിടാത്ത സംഘടിതമായ വിമര്‍ശനങ്ങളാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രകടനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്നത്.
കാടു കയറിയ തിയറികള്‍ പലതും അങ്ങേയറ്റം പരിഹാസ്യമായി മാറുമ്പോള്‍ വേറെ ചിലര്‍ നിറങ്ങളെയും വംശീയതയെയും വരെ കൂട്ടു പിടിക്കുന്നുണ്ട്. കൂട്ടത്തില്‍ വെളുത്ത പെണ്‍കുട്ടികളുള്ള ഏതെങ്കിലും ഒരു പോസ്റ്റര്‍ (മാത്രം) എടുത്ത് കറുത്തവര്‍ എങ്ങനെയാണ് മാറ്റി നിര്‍ത്തപ്പെടുന്നതെന്ന സൈദ്ധാന്തികവലോകനങ്ങളും കണ്ടു. (രസകരമായ കാര്യം ഇന്നേ വരെ ഒറ്റ കറുത്ത മുഖം പോലും ഇല്ലാതെ കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ട പര്‍ദ്ദയുടെ പരസ്യത്തില്‍ ഇങ്ങനെയൊരു വംശീയത ഇവര്‍ക്കൊന്നും തോന്നിയിട്ടില്ലായിരുന്നു! അവിടെ സ്ത്രീകളുടെ വെളുത്ത നിറം ഉപയോഗിക്കപ്പെടുകയാണെന്നും പറഞ്ഞിട്ടില്ലായിരുന്നു !)
അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങള്‍ക്കും സംഘടിതമായ നുണപ്രചാരത്തിനും പിന്നില്‍ പക്ഷേ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകള്‍, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഇന്ന് ബോധവതികളാണ്. ജനാധിപത്യവും ആധുനിക സാങ്കേതിക സംവിധാനങ്ങളും നല്‍കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മതത്തിനകത്തും പുറത്തും അവര്‍ പോരാടുന്നു. ആരാധനാലയങ്ങളും തെരുവുകളുമെല്ലാം തങ്ങളുടേത് കൂടിയാണെന്ന തിരിച്ചറിവ് ഇന്നവര്‍ക്കുണ്ട്. അതിന്നവര്‍ കോടതി കയറുന്നു, തെരുവിലിറങ്ങുന്നു, സോഷ്യല്‍ മീഡിയയില്‍ പ്രചാരണമഴിച്ചിടുന്നു, സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പോരാടുന്നു.
ജമാഅത്തിനേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും സംബന്ധിച്ചിടത്തോളം ഇതൊരവസരം കൂടിയാണ്. രക്ഷാകര്‍തൃത്വം മുഴുവന്‍ തള്ളിക്കളഞ്ഞ് എല്ലാ മേഖലകളിലും നേരിട്ട് ഇടപെടാന്‍ തുടങ്ങിയ മുസ്‌ലിം സ്ത്രീയുടെ ഏജന്‍സി അംഗീകരിച്ചുള്ള ഒരു മാതൃകാപരമായ രാഷ്ട്രീയ മുന്നേറ്റത്തിന്ന് നേതൃത്വം നല്‍കി സ്വയം നവീകരിക്കാനുള്ള വലിയൊരവസരം.
അവര്‍ വിദ്യാഭ്യാസം നേടുന്നതിനേയും പള്ളിയില്‍ പോവുന്നതിനേയും തടയാന്‍ ശ്രമിച്ചവരുടെ പിന്‍ തലമുറക്കാരാണ് ഇന്നവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തേയും തടയാന്‍ നോക്കുന്നത്. അടുക്കള വിട്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങളെ കാമാര്‍ത്തികളും ലൈംഗിക അരാജക വാദികളുമായി ചിത്രീകരിക്കുന്നത് എന്നും ആണ്‍കോയ്മയുടെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമായിരുന്നു. കാലിന്നടിയില്‍ നിന്നും മണ്ണൊലിച്ചു പോവുമെന്ന് ഭയക്കുന്നവര്‍ ഹിംസാത്മകമായി പ്രതികരിക്കുന്നത് സ്വാഭാവികം !
ജമാഅത്തിനേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും സംബന്ധിച്ചിടത്തോളം ഇതൊരവസരം കൂടിയാണ്. രക്ഷാകര്‍തൃത്വം മുഴുവന്‍ തള്ളിക്കളഞ്ഞ് എല്ലാ മേഖലകളിലും നേരിട്ട് ഇടപെടാന്‍ തുടങ്ങിയ മുസ്‌ലിം സ്ത്രീയുടെ ഏജന്‍സി അംഗീകരിച്ചുള്ള ഒരു മാതൃകാപരമായ രാഷ്ട്രീയ മുന്നേറ്റത്തിന്ന് നേതൃത്വം നല്‍കി സ്വയം നവീകരിക്കാനുള്ള വലിയൊരവസരം. അതിന് മത പ്രമാണങ്ങളുടെ കാലികമായ പുനര്‍ വായനകളെ ഉള്‍കൊള്ളാനുള്ള ആര്‍ജ്ജവവും വിശാല മനസ്‌കതയും അനിവാര്യമാണ്. അതിന് സാധ്യമല്ലെങ്കില്‍ സംഘടനക്കകത്തും പുറത്തുമുള്ള കാലഹരണപ്പെട്ട മൗദൂദിയന്‍ ചിന്തകളുടെയും പൗരോഹിത്യ താല്‍പര്യങ്ങളുടേയും സമ്മര്‍ദത്തിന് കീഴ്‌പ്പെട്ട് പിന്‍വാങ്ങുകയും ചെയ്യാം. ഇതിലാദ്യ മാര്‍ഗം പിന്തുടര്‍ന്നാല്‍ സംഘടനക്കും സമുദായത്തിനും ഗുണകരമായിരിക്കും. രണ്ടാമത്തെ പാതയെങ്കില്‍ സൗദിവഹാബിസ്റ്റ് ചുഴിയില്‍ പെട്ട് നാമാവശേഷമായ മുജാഹിദ് പ്രസ്ഥാനങ്ങളുടെ വഴിയേ മറ്റൊന്നു കൂടിയാവും
സ്ത്രീകളുടെ പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും മാതൃകകള്‍ വിലയിരുത്തുന്ന ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം