'സമൂഹത്തിലെ യാഥാര്‍ത്ഥ്യം കാണിക്കുക എന്നതാണ് സിനിമാക്കരുടെ ഉത്തരവാദിത്തം, പക്ഷേ ഇ.ഡി. വാതിലില്‍ മുട്ടുന്നില്ലെന്ന് ഉറപ്പുവരുത്തുക': നസറുദ്ദീന്‍ ഷാ
Entertainment
'സമൂഹത്തിലെ യാഥാര്‍ത്ഥ്യം കാണിക്കുക എന്നതാണ് സിനിമാക്കരുടെ ഉത്തരവാദിത്തം, പക്ഷേ ഇ.ഡി. വാതിലില്‍ മുട്ടുന്നില്ലെന്ന് ഉറപ്പുവരുത്തുക': നസറുദ്ദീന്‍ ഷാ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th February 2024, 5:52 pm

ബോളിവുഡിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നസറുദ്ദീന്‍ ഷാ. 50 വര്‍ഷത്തോളമായുള്ള സിനിമാജീവിതത്തില്‍ നിരവധി സിനിമകളില്‍ അഭിനയിക്കുകയും ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത നടനാണ് ഷാ. തന്റെ നിലപാടുകള്‍ കൊണ്ടും പ്രസ്താവനകള്‍ കൊണ്ടും താരം ഈയടുത്ത് ശ്രദ്ധേയനായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സിനിമകള്‍ തനിക്കിഷ്ടമല്ലെന്നും ഒന്നും ഇപ്പോള്‍ കാണാറില്ലെന്നും താരം പറഞ്ഞു.

Naseeruddin Shah takes a dig at current films, says there's hope, only  if... – India TV

‘100 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തിലും ഹിന്ദി സിനിമകള്‍ എന്നെ നിരാശയുണ്ടാക്കുന്നു. ഇപ്പോള്‍ ഞാന്‍ ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തി. നല്ല കാതലില്ലാത്ത സിനിമകള്‍ കണ്ടു മടുത്തു. ഞാന്‍ മാത്രമല്ല, പ്രേക്ഷകരും അധികം വൈകാതെ ഇതേ അവസ്ഥയിലെത്തും.

സാമ്പത്തികലക്ഷ്യം മുന്‍നിര്‍ത്തിയല്ലാതെ സിനിമയെ ഗൗരവകരമായി കാണുന്ന സിനിമാക്കാര്‍ മുന്നോട്ടുവന്നാലേ ബോളിവുഡ് ഈ അവസ്ഥയില്‍ നിന്ന് മാറുള്ളൂ. വളരെ വൈകിപ്പോയെന്നറിയാം. ആയിരക്കണക്കിനാളുകള്‍ കാണുന്ന സിനിമകളാണ് ഇവിടെയുണ്ടാകുന്നത്. ജനങ്ങള്‍ കാണുംതോറും അത്തരം സിനിമകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇതെന്നുവരെ ഉണ്ടാകുമെന്ന് ദൈവത്തിനറിയാം. സമൂഹത്തിലെ യാഥാര്‍ത്ഥ്യം കാണിക്കുക എന്നത് ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാണ്, പക്ഷേ ഇ.ഡി. വാതിലില്‍ മുട്ടുന്നില്ലെന്ന് ഉറപ്പുവരുത്തുക,’ ഷാ പറഞ്ഞു.

Content Highlight: Nasiruddin Shah about Bollywood movies