കോഴിക്കോട്: കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്ക് കുറിപ്പിലാണ് നസീമിന്റെ പ്രതികരണം.
‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്.. ‘ എന്ന കുറിപ്പോടെ നസീം ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവെക്കുകയായിരുന്നു. പിന്നാലെ കോപ്പി അടിക്കുന്നതിനാല്‍ എങ്ങനെ വിജയിക്കുമെന്ന ഒരാള്‍ കമന്റ് ചെയ്തു. ഇതിന് പ്രതികരണമായാണ് കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്ന് നസിം മറുപടി നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. ഇതില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പിഎസ്.സി പരീക്ഷയിലെ ക്രമക്കേട് വിവാദമാവുന്നത്.’
ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് പി.എസ്.സി കണ്ടെത്തുകയായിരുന്നു.പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണിലേക്കും നിരവധി തവണ എസ്.എം.എസ് വന്നിരുന്നു. ഇത് പരീക്ഷയുടെ ഉത്തരങ്ങളാണെന്നാണ് കണ്ടെത്തിയത്. മൂവരെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
കേസില്‍ ശിവരഞ്ജിത്തിനും നസീമിനും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നെങ്കിലും മറ്റ് പ്രതികളായ ഗോകുല്‍, സഫീര്‍, പ്രണവ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്.