തുഷാര്‍ കാരണം ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്, പ്രിവിലേജ്ഡ് അല്ലാത്തതുകൊണ്ട് ആരും സഹായത്തിനെത്തിയില്ല; നാസില്‍ പറയുന്നു
Kerala News
തുഷാര്‍ കാരണം ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്, പ്രിവിലേജ്ഡ് അല്ലാത്തതുകൊണ്ട് ആരും സഹായത്തിനെത്തിയില്ല; നാസില്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2019, 8:19 am

കോഴിക്കോട്: തുഷാറിനെതിരായ കേസിനെ തുടര്‍ന്ന് സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് നാസില്‍ അബ്ദുല്ല. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. തുഷാറിന്റെ സ്വാധീനത്തെ ഭയപ്പെടുന്നു. തുഷാര്‍ പണം നല്‍കാത്തതിനാല്‍ ജയിലില്‍ പോകേണ്ടി വന്നയാളാണ് താന്‍. അന്ന് തന്നെ ആരും സഹായിച്ചില്ല.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണെന്നും അതുവരെ നിയമനടപടി തുടരുമെന്നും നാസില്‍ പറഞ്ഞു.

നാസിലിന്റെ വാക്കുകളിലേക്ക്-

ഇത് ഒരു കോണ്‍ട്രാക്ടാണ്. കോണ്‍ട്രാക്ട് ബെയ്‌സില്‍ ഡോക്യുമെന്റുള്ള ഒരു വിഷയമാണ്. കെട്ടിച്ചമച്ചതാണെന്ന് പറയുമ്പോള്‍ ഡോക്യുമെന്റൊന്നും ഉണ്ടാകാന്‍ പാടില്ലല്ലോ. ഈ പറയുന്ന ചെക്ക് നമ്പറും ഈ കോണ്‍ട്രാക്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെക്ക് മോഷ്ടിച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ കോണ്‍ട്രാക്ടില്‍ ചെക്ക് നമ്പര്‍ വരില്ല.

ഈ ചെക്ക് സെക്യൂരിറ്റിയ്ക്ക് വേണ്ടി തന്നതാണ്. അത് ബ്ലാങ്ക് ചെക്കാണ്. പേയ്‌മെന്റ് കിട്ടിയില്ലെങ്കില്‍ പേയ്‌മെന്റ് എഗ്രിമെന്റ് ഉണ്ട്. പേയ്‌മെന്റ് നമുക്ക് ലഭിച്ചില്ലെങ്കില്‍ എന്‍ക്യാഷ് ചെയ്യാന്‍ വേണ്ടിയിട്ടുള്ള ചെക്കാണ് തന്നിട്ടുള്ളത്.

ഞങ്ങള്‍ ഈ വര്‍ക്ക് എടുക്കുമ്പോള്‍ സ്വാഭാവികമായിട്ടും ആ സമയത്ത് നമ്മള്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന ആളുകള്‍ക്ക് ഇവരില്‍ നിന്ന് പണം ലഭിക്കാമെന്ന ധാരണയില്‍ നമ്മുടെ ചെക്ക് കൊടുത്തുകൊണ്ട്, ആ ഒരു ഗ്യാരണ്ടിയില്‍ സാധനങ്ങള്‍ എടുക്കും. അങ്ങനെ സാധനങ്ങള്‍ എടുത്ത വകയില്‍ എനിക്കെതിരെ ഒരുപാട് ചെക്ക് കേസുകളുണ്ടായി. ഏകദേശം ആറ് മാസത്തോളം ഞാന്‍ ഈ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്. അതിന്റെ നിയമനടപടികളുമായി ബന്ധപ്പെട്ട് ഏകദേശം ഒന്നര-രണ്ട് വര്‍ഷത്തോളം നടന്നിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുഷാര്‍ ജയിലിലായപ്പോള്‍ ഒന്നരദിവസം കൊണ്ട് പുറത്തിറങ്ങുകയാണ്. താങ്കള്‍ ജയിലിലായപ്പോള്‍ ഏതെങ്കിലും പ്രവാസി സംഘടനകള്‍ സഹായത്തിനെത്തിയിരുന്നോ എന്ന ചോദ്യത്തിന് പ്രിവിലേജ്ഡ് ആയ ആള്‍ക്ക് എല്ലാവരും സഹായത്തിനുണ്ടാകുമെന്നായിരുന്നു നാസിലിന്റെ മറുപടി.

പ്രിവിലേജ്ഡ് എന്ന് പറയുന്ന ഒരു കാറ്റഗറിയുണ്ട്. അതില്‍ ഏത് രാഷ്ട്രീയക്കാരനെന്നില്ല. ഏത് സമുദായത്തില്‍ നിന്നുള്ളവനെന്നില്ല. പ്രിവിലേജ്ഡ് എന്നതില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ ഞാനായാലും നിങ്ങളായാലും രക്ഷപ്പെടും. എന്നാല്‍ നമ്മള്‍ അതിന് പുറത്താണെങ്കില്‍ ഏത് നിസാരകേസാണെങ്കിലും നമ്മളെ സഹായിക്കാനാരുമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് ഇവരുതന്നെ പണം കൊടുക്കാനുള്ള ഒരുപാട് പേരെ എനിക്കറിയാം.

ഏറ്റവും ചുരുങ്ങിയത് ഒരു പത്തോളം പേരെ എനിക്കറിയാം. അവരില്‍ പലരും ഇവരെ ഭയപ്പെട്ടുകൊണ്ട് കേസുമായി മുന്നോട്ടുപോകാത്തതാണ്. ചിലപ്പോള്‍ വാലിഡായിട്ടുള്ള ഡോക്യുമെന്റ് ഉണ്ടായിക്കൊള്ളണമെന്നില്ല. എഗ്രിമെന്റുകളുണ്ടാകും. അതുവെച്ച് കേസ് നടത്താനൊന്നും സാധാരണ ഇടപാടുകാര്‍ തയ്യാറാകില്ല.

ഇവരൊക്കെ ഏത് വലിയ വലയും പൊട്ടിക്കാന്‍ കഴിവുള്ള വലിയ മീനുകളാണ്. അതിന് വലിയ പിന്തുണയും ലഭിക്കും. നമ്മള്‍ സാധാരണക്കാരായതുകൊണ്ട് സ്വാഭാവികമായും ആശങ്കയുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജയില്‍വാസമൊക്കെ കഴിഞ്ഞപ്പോള്‍ അവര്‍് പറഞ്ഞു സെറ്റില്‍ ചെയ്യാമെന്ന്. അതിന്റെ അടിസ്ഥാനത്തില്‍ ടോട്ടല്‍ എമൗണ്ടിന്റെ 10 ശതമാനം തരാം എന്ന് പറഞ്ഞു. നിവൃത്തികേടുകൊണ്ട് ഞാന്‍ സമ്മതിച്ചു.

അതില്‍ 5 ശതമാനം കാശ് തന്നു. ബാക്കി 5 ശതമാനമാണ് ചെക്ക് തന്നത്. ഈ ചെക്ക് ഇദ്ദേഹത്തിന്റെ ചെക്ക് അല്ല. വേറെ ഒരാളുടെ ചെക്കാണ്. അവര്‍ പറഞ്ഞത് തങ്ങള്‍ക്ക് കിട്ടാനുള്ള ചെക്കാണ്, അത് നിങ്ങളെടുത്തോ എന്നാണ്. പക്ഷെ എഗ്രിമെന്റില്‍ പറഞ്ഞ 10 ശതമാനം പോലും അവര്‍ക്ക് ഫുള്‍ഫില്‍ ചെയ്യാന്‍ സാധിച്ചില്ല. അപ്പോ പിന്നെ ആ ഒരു സെറ്റില്‍മെന്റിന് തന്നെ പ്രസക്തിയില്ല.

WATCH THIS VIDEO: