| Tuesday, 17th September 2013, 3:17 pm

ആര്യാടന്റെ കൈ വെട്ടുമെന്ന് ഭീഷണി: നാസര്‍ ഫൈസിയെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കണ്ണൂര്‍: ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് ഭീഷണി. ഭീഷണി മുഴക്കിയ ഇ.കെ വിഭാഗം സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായിയെ പോലീസ് അറസ്റ്റ് ചെയ്തു.

“സ്വന്തംവകുപ്പില്‍ ഒരു ടയര്‍ പോലും വാങ്ങിക്കൊടുക്കാന്‍ കഴിയാത്തയാളാണ് ആര്യാടന്‍ മുഹമ്മദെന്നും കാന്തപുരത്തിന്റെ കയ്യില്‍ നിന്ന് പണം വാങ്ങി സമസ്തയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ ചെയ്യുന്ന ആര്യാടന്റെ കൈവെട്ടുമെന്നാണ്” നാസര്‍ ഫൈസി പറഞ്ഞത്.

കണ്ണൂര്‍ പരിയാരത്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന പള്ളിതകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടു നടത്തിയ വിശദീകരണ യോഗത്തിലാണ് നാസര്‍ ഫൈസി വിവാദപ്രസംഗം നടത്തിയത്. ഞായറാഴ്ചയാണ് ഫൈസിയെ തളിപ്പറമ്പ് എസ്.ഐ അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

പ്രസംഗം മുഴുവന്‍ റിക്കാര്‍ഡ് ചെയ്ത പോലീസ് 506(1) റെഡ് വിത്ത് ഐ.പി.സി പ്രകാരവം ഭീഷണിപ്പെടുത്തല്‍, ഐ.പി.സി 142, 143,283 എന്നീ വകുപ്പുകള്‍ പ്രകാരം അനുവാദമില്ലാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് നാസര്‍ ഫൈസിക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഹമ്മദ് തേര്‍ളായി അടക്കം ഏതാനും പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

Latest Stories

We use cookies to give you the best possible experience. Learn more