ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ സംസാരിച്ചതിന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി; അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന് നസറുദ്ദീന്‍ ഷായെ ഒഴിവാക്കി
national news
ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ സംസാരിച്ചതിന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി; അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്ന് നസറുദ്ദീന്‍ ഷായെ ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st December 2018, 10:19 pm

ന്യൂദല്‍ഹി: രാജ്യത്തെ ഗോവധത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ സംസാരിച്ച ബോളിവുഡ് താരം നസറുദ്ദീന്‍ ഷായുടെ അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടി റദ്ദാക്കി. തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നസറുദ്ദീന്‍ ഷായുടെ പ്രസംഗം പരിപാടിയില്‍ നിന്ന് റദ്ദാക്കിയത്.

യുവമോര്‍ച്ചയും മറ്റ് ഹിന്ദുത്വ സംഘടനകളും നസറുദ്ദീന്‍ ഷായ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഷാ എത്തില്ലെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ രാസ് ബിഹാരി ഗൗര്‍ അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടന സെഷനില്‍ നടത്താനിരുന്ന പുസ്തകപ്രകാശന ചടങ്ങും പിന്‍വലിച്ചിട്ടുണ്ട്.

ALSO READ: എ.കെ.ജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുമ്പ് ബി.ജെ.പി നേതാക്കളടക്കം എ.കെ.ജി സെന്ററിലെത്തി: കോടിയേരി

രാജ്യത്ത് ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവനാണ് എന്നായിരുന്നു ഷായുടെ പ്രസ്താവന.
ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു നസറുദ്ദീന്റെ പരാമര്‍ശം.

പശുവിനെ കൊന്നവരെ പിടികൂടുകയും പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയവരെ സ്വതന്ത്രരായി വിഹരിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ഭരണകൂട സംവിധാനത്തെ കൂടിയാണ് നസറുദ്ദീന്‍ ഷാ വിമര്‍ശിച്ചത്.

ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നത് എന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

WATCH THIS VIDEO: