| Friday, 9th August 2024, 4:13 pm

വെറുതെയല്ല പാകിസ്ഥാന്‍ ഗതിപിടിക്കാത്തത്; പ്രധാന ആവശ്യത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി പാക് താരം!

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റ് ലോകത്ത് മോശം പ്രകടനം കാഴ്ചവെക്കുന്നത്. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടംപോലും താണ്ടാന്‍ സാധിച്ചില്ലായിരുന്നു. നിലവില്‍ പാകിസ്ഥാന്റെ മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റനാണ്.

എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ നേരിടുന്ന പ്രധാന പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ടീമിലെ സ്റ്റാര്‍ പേസ് ബൗളര്‍ നസീം ഷാ. തങ്ങള്‍ കോച്ചുമായി ആശയവിനിമയം നടത്തുന്നതില്‍ ഭാഷാപ്രശ്‌നം നേരിടുന്നെന്നാണ് താരം പറഞ്ഞത്. അതിനാല്‍ ദേശീയ ടീമില്‍ ഒരു വിവര്‍ത്തകനെ ഉള്‍പ്പെടുത്തണമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് നസീം ഷാ ആവശ്യപ്പെട്ടത്.

‘വിദേശ പരിശീലകരുടെ ഭാഷാ പ്രശ്നമുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. പരിശീലകനോട് നിങ്ങളുടെ ഭാഷയില്‍ സംസാരിക്കാന്‍ എളുപ്പമാണ്,’ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ പാകിസ്ഥാന്‍ ടീമിന്റെ വൈറ്റ് ബോള്‍ കോച്ചാണ് ഗാരി കിര്‍സ്റ്റന്‍. ജേസണ്‍ ഗില്ലെസ്പിസ് റെഡ് ബോളില്‍ ടീമിനൊപ്പം ചേരും.

ഓഗസ്റ്റ് 21ന് പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഗസ്റ്റ് 21 മുതല്‍ 25 വരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെയാണ്. രണ്ട് മത്സരങ്ങളും പാകിസ്ഥാനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

അതിനെല്ലാം പുറമെ 2025ല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടക്കാനിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഇതോടെ മുമ്പ് നടന്ന പോലെ ഒരു ഹൈബ്രിഡ്ജ് മോഡലില്‍ ശ്രീലങ്കയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ അതിനെല്ലാം മുന്നോടിയായി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനോടുള്ള മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

Content Highlight: Naseem Shah demands translator for Pakistan team

We use cookies to give you the best possible experience. Learn more