സീസറിന്റെ ഭാര്യ മാത്രമല്ല, കോടതികളും സംശയങ്ങള്‍ക്ക് അതീതമായിരിക്കണം
Opinion
സീസറിന്റെ ഭാര്യ മാത്രമല്ല, കോടതികളും സംശയങ്ങള്‍ക്ക് അതീതമായിരിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th November 2015, 4:09 pm

2006 ആഗസ്ത് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് പാനായിക്കുളം ടൗണിലെ ഹാപ്പി ഓഡിറ്റോറിയത്തില്‍ വെച്ച് “ഇന്ത്യന്‍  സ്വാതന്ത്ര്യ സമരത്തില്‍  മുസ്ലിംകളുടെ  പങ്ക്” എന്ന  പേരില്‍ നടന്ന പരിപാടിയാണ് ഈ പറയുന്ന രഹസ്യ ക്യമ്പ്!!

panayikkuilam2

quote-mark

ഇനിയാണ് കഥയുടെ ട്വിസ്റ്റ് ! ചോദ്യം ചെയ്യലില്‍ പതിമൂന്നു പേരെ അന്ന് തന്നെ വിട്ടയച്ചു. മീറ്റിംഗില്‍ പങ്കെടുത്ത റഷീദ് മൗലവിയുടെ പരാതിയില്‍  (?)   ഇപ്പോള്‍  കുറ്റക്കാരാണ്  എന്ന് കോടതി കണ്ടെത്തിയ അഞ്ചു പേരെ യു.എ.പി.എ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്തു അറസ്റ്റ്‌ചെയ്തു. റഷീദ് മൗലവിയുടെ പേരും നോട്ടീസില്‍  ഉണ്ടായിരുന്നു. 2010ല്‍  കേസ്  എന്‍.ഐ.എ ഏറ്റെടുത്തപ്പോള്‍  ഇദ്ദേഹം  മാപ്പ് സാക്ഷിയായി . അതായത്  ഈ കേസിലെ പരാതിക്കാരനും പ്രതിയും  മാപ്പ് സാക്ഷിയും  ഒക്കെ ഒരാള്‍ തന്നെ എന്ന വിചിത്ര സ്വഭാവം നിയമ വിദ്യാര്‍ഥികള്‍ക്ക് നിയമ പഠനങ്ങള്‍ക്ക് വിട്ടു കൊടുക്കേണ്ടതുണ്ട്. വൈരുദ്ധ്യങ്ങളുടെ കൂമ്പാരമാണ്  ഈ കേസെന്ന് ആരോപിക്കപ്പെടുന്നത്  വെറുതെയല്ല.

Nasarudheen-Mannarkkad
|ഒപ്പീനിയന്‍: നസറുദീന്‍ മണ്ണാര്‍ക്കാട്|

blank

സീസറിന്റെ  ഭാര്യ മാത്രമല്ല, കോടതികളും  നിയമ സംവിധാനങ്ങളും സംശയത്തിനതീതമായിരിക്കണം.പോലീസ് ഭാഷ്യങ്ങള്‍ക്കും മാധ്യമങ്ങള്‍  പടച്ചുവിടുന്ന ക്രൈം ത്രില്ലര്‍ സ്റ്റോറികളെ വെല്ലുന്ന തിരക്കഥകള്‍ക്കുമനുസരിച്ച് രൂപപ്പെടുന്ന  പൊതുബോധത്തെ തൃപ്തിപ്പെടുന്ന വിധികള്‍ പുറപ്പെടുവിക്കുന്ന സംവിധാനങ്ങളായി  നമ്മുടെ കോടതികള്‍ മാറിയാല്‍ ഈ രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസമാണ് തകരുക.

പാനായിക്കുളം ക്യാമ്പിന്റെ വാര്‍ത്തകള്‍ ആദ്യം മാധ്യമങ്ങളില്‍ക്കൂടി  വായിച്ചറിഞ്ഞതില്‍  വ്യത്യസ്തമാണ് ഈ കേസിന്റെ പുറകിലെ  വസ്തുതകള്‍  എന്ന്  പറയാതെ  വയ്യ. മലയാളത്തിലെ പ്രമുഖ  പത്രങ്ങളെല്ലാം തങ്ങളുടെ ലേഖകന്മാരുടെ ഭാവനക്കനുസരിച്ച് ഭ്രമാത്മകമായ തിരക്കഥകള്‍ എഴുതി വാര്‍ത്തകള്‍  എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. മംഗളം  പത്രത്തിന്റെ റിപ്പോര്‍ട്ടില്‍  വന്‍ ബോംബ് ശേഖരത്തെ  കുറിച്ച്  വിവരം കിട്ടി  എന്നുവരെ എഴുതിപ്പിടിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ മാധ്യമങ്ങളുടെ  റിപ്പോര്‍ട്ടുകള്‍ അതേപടി വിശ്വസിക്കുന്നവര്‍ മുഴുവന്‍ സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ടു.

2006 ആഗസ്ത് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളം ജില്ലയിലെ ആലുവക്കടുത്ത് പാനായിക്കുളം ടൗണിലെ ഹാപ്പി ഓഡിറ്റോറിയത്തില്‍ വെച്ച് “ഇന്ത്യന്‍  സ്വാതന്ത്ര്യ സമരത്തില്‍  മുസ്ലിംകളുടെ  പങ്ക്” എന്ന  പേരില്‍ നടന്ന പരിപാടിയാണ് ഈ പറയുന്ന രഹസ്യ ക്യമ്പ്!! ഒരു പൊതു ഓഡിറ്റോറിയത്തില്‍ നോട്ടീസ്  അടിച്ചു കൊണ്ട്  ;ഇന്ത്യന്‍  സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിംകള്‍ വഹിച്ച പങ്ക്” എന്ന  വിഷയത്തെ  ആസ്പദമാക്കി നടത്തിയ ഒരു ചടങ്ങ് എങ്ങനെയാണ് രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനാ ക്യാമ്പായി ചിത്രീകരിക്കപ്പെട്ടു  എന്ന്  ആരും അന്വേഷിച്ചില്ല.

അതിലും  രസകരമായ  വസ്തുത  എന്താണെന്ന് വെച്ചാല്‍  പരിപാടി  തുടങ്ങിയ ഉടന്‍ തന്നെ  രണ്ടു പോലീസുകാരും ഹാളിലുണ്ടായിരുന്നു.  പരിപാടി  നിറുത്തിവെയ്ക്കണം  എന്നവര്‍ ആവശ്യപ്പെട്ടത്  പോലുമില്ല. പോലീസുകാരുടെ  സാന്നിധ്യത്തില്‍  അതീവ രഹസ്യമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ക്യാമ്പ് നടത്തി എന്ന പ്രത്യേകതയും ഈ കേസിനുണ്ട്  എന്നര്‍ത്ഥം !!

2006 ഓഗസ്റ്റ് 19ന് മാധ്യമം ദിനപത്രത്തില്‍ രാജ്യദ്രോഹപരമായ യാതൊന്നും അവിടെ നടന്നിട്ടില്ലെന്നും അവിടെ നടന്നത് പ്രാദേശികമായ ഒരു സ്വാതന്ത്ര്യദിന ക്യാമ്പ് ആണെന്നും ഇദ്ദേഹം തന്നെ പറയുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. കേസിന്രെ ആദ്യത്തില്‍ നിരപരാധിയും പിന്നീട് പ്രതിയും ശേഷം മാപ്പ് സാക്ഷിയും ഒക്കെ ആയി മാറിയ നീണ്ട കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും പറയാത്ത കാര്യങ്ങളാണ്  കോടതിയില്‍ തന്റെ മൊഴിയായി പറഞ്ഞത്.

panayikkulam-camp

അല്‍പ സമയം  കഴിഞ്ഞപ്പോള്‍  ബിനാനിപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആന്റണി ഓഡിറ്റോറിയത്തില്‍ വരികയും എല്ലാവരും ഒന്ന് സ്റ്റേഷന്‍ വരെ വരണമെന്നും പെട്ടന്ന് തന്നെ വിടാമെന്നും ആവശ്യപ്പെടുകയും അവിടെ കൂടിയ പതിനെട്ടു പേരെയും സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് ഭാഷ്യം പറയുന്നത്  മറ്റൊരു വിധത്തിലാണ്. പെട്രോളിംഗ് നടത്തുകയായിരുന്ന ബിനാനിപുരം  എസ്.ഐ രാജേഷ് സിമിയുടെ  രഹസ്യ യോഗം നടക്കുന്നു  എന്ന വിവരം കിട്ടിയതനുസരിച്ച് ഓഡിറ്റോറിയത്തിന് പുറകില്‍ ഒളിഞ്ഞു നിന്ന് പ്രസംഗം കേള്‍ക്കുകയും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പതിനെട്ടു പേരെയും അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

എന്നാല്‍ എസ്.ഐ രാജേഷ് സ്റ്റേഷനില്‍ പോലും  എത്തുന്നത് തങ്ങളെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിനു ശേഷമാണെന്ന് പ്രതികള്‍ എല്ലാവരും ഒരു പോലെ വിവിധ മനുഷ്യാവകാശ സംഘടനകളോട് വെളിപ്പെടുത്തിയിരുന്നു.  അതുവരെ ചിത്രത്തില്‍ പോലും  ഇല്ലായിരുന്ന  എസ്.ഐ രാജേഷിന്റെ പേരിലൊരു മൊഴി കേസില്‍ എഴുതി ചേര്‍ക്കുകയാണ് ഉണ്ടായതത്രേ. പോലീസ് തിരക്കഥകള്‍ ഏതു വിധത്തിലാണ്  എന്ന്  ഈ ഒറ്റ സംഭവത്തില്‍  നിന്ന് തന്നെ മനസ്സിലാക്കാന്‍  പ്രയാസ്സമില്ല. ഇനി പോലീസ് കഥ  വാദത്തിനു വിശ്വസിച്ചാലും രണ്ടാം  നിലയില്‍ മൈക്കുപയോഗിക്കാതെ ഒരാള്‍ പ്രസംഗിക്കുന്നത്  ഓഡിറ്റോറിയത്തിന്റെ  പുറമേ നിന്നൊരാള്‍ ഒളിഞ്ഞു കേള്‍ക്കണമെങ്കില്‍ അയാള്‍ അതിമാനുഷികമായ കഴിവുകളൂള്ളയാള്‍ ആയിരിക്കണം.

ഇനിയാണ് കഥയുടെ ട്വിസ്റ്റ് ! ചോദ്യം ചെയ്യലില്‍ പതിമൂന്നു പേരെ അന്ന് തന്നെ വിട്ടയച്ചു. മീറ്റിംഗില്‍ പങ്കെടുത്ത റഷീദ് മൗലവിയുടെ പരാതിയില്‍  (?)   ഇപ്പോള്‍  കുറ്റക്കാരാണ്  എന്ന് കോടതി കണ്ടെത്തിയ അഞ്ചു പേരെ യു.എ.പി.എ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്തു അറസ്റ്റ്‌ചെയ്തു. റഷീദ് മൗലവിയുടെ പേരും നോട്ടീസില്‍  ഉണ്ടായിരുന്നു. 2010ല്‍  കേസ്  എന്‍.ഐ.എ ഏറ്റെടുത്തപ്പോള്‍  ഇദ്ദേഹം  മാപ്പ് സാക്ഷിയായി . അതായത്  ഈ കേസിലെ പരാതിക്കാരനും പ്രതിയും  മാപ്പ് സാക്ഷിയും  ഒക്കെ ഒരാള്‍ തന്നെ എന്ന വിചിത്ര സ്വഭാവം നിയമ വിദ്യാര്‍ഥികള്‍ക്ക് നിയമ പഠനങ്ങള്‍ക്ക് വിട്ടു കൊടുക്കേണ്ടതുണ്ട്. വൈരുദ്ധ്യങ്ങളുടെ കൂമ്പാരമാണ്  ഈ കേസെന്ന് ആരോപിക്കപ്പെടുന്നത്  വെറുതെയല്ല.

നീണ്ട പത്തു വര്‍ഷങ്ങള്‍ ഒരുപറ്റം ചെറുപ്പക്കാരുടെ ജീവിതവും  ഭാവിയും തുലച്ചു കളഞ്ഞ മനുഷ്യാവകാശ ധ്വംസനമാണ് നടന്നത്. 2006ല്‍  നടന്ന  ഈ സംഭവത്തിന്റെ വിചാരണ ആരംഭിക്കുന്നത് തന്നെ  ഈയടുത്ത കാലത്താണ്.

panayikkulam-convicts

2006 ഓഗസ്റ്റ് 19ന് മാധ്യമം ദിനപത്രത്തില്‍ രാജ്യദ്രോഹപരമായ യാതൊന്നും അവിടെ നടന്നിട്ടില്ലെന്നും അവിടെ നടന്നത് പ്രാദേശികമായ ഒരു സ്വാതന്ത്ര്യദിന ക്യാമ്പ് ആണെന്നും ഇദ്ദേഹം തന്നെ പറയുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. കേസിന്രെ ആദ്യത്തില്‍ നിരപരാധിയും പിന്നീട് പ്രതിയും ശേഷം മാപ്പ് സാക്ഷിയും ഒക്കെ ആയി മാറിയ നീണ്ട കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും പറയാത്ത കാര്യങ്ങളാണ്  കോടതിയില്‍ തന്റെ മൊഴിയായി പറഞ്ഞത്.

പാനായിക്കുളത്തെ ഒരു പ്രാദേശിക സംഘടനയായ ഇസ്‌ലാമിക് യൂത്ത് മൂവ്‌മെന്റ്  എന്ന സംഘടനയുടെ ബാനറില്‍ ആണത്രേ ഈ പരിപാടി  നടന്നത്. സംഭവം നടക്കുമ്പോള്‍ ഈ  സംഘടനയുടെ സെക്രട്ടറി നിസാമുദ്ദീന്‍ പി.ഡി.പി പ്രവര്‍ത്തകനായിരുന്നു. റഷീദ് മൗലവി പ്രദേശത്തെ സലഫി മസ്ജിദിലെ ഇമാമും.  അതായത് പലരും പല സംഘടന ആഭിമുഖ്യമുള്ളവര്‍ ആയിരുന്നുവെന്നര്‍ത്ഥം.  എന്നിട്ടും  ഈ പ്രോഗ്രാം ഒരു സിമി ക്യാമ്പായി ചിത്രീകരിക്കപ്പെട്ടു. മാധ്യമങ്ങള്‍ രാജ്യാന്തര തീവ്രവാദി ബന്ധങ്ങളുടെ നിറമുള്ള കഥകള്‍ എഴുതി തങ്ങളുടെ  റോളുകള്‍  ഭംഗിയാക്കി.

കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്നു പറഞ്ഞു കൊണ്ട് എന്‍.ഐ.ഐ.എ ഈ കേസിലെ ഓരോരുത്തരെയും സമീപിച്ചിരുന്നുവെങ്കിലും റഷീദ് മൗലവി മാത്രമാണ് വഴങ്ങിയത്. വിചാരണ ദിവസങ്ങളില്‍ രണ്ടു ദിവസവും ഇദ്ദേഹം എന്‍.ഐ.എ യുടെ കൂടെ തന്നെയായിരുന്നു. നീതിയും  ന്യായവും നടപ്പിലാക്കേണ്ട അന്വേഷണ ഏജന്‍സികള്‍ പണവും സുരക്ഷയും വാഗ്ദാനം ചെയ്തു കൊണ്ട് തങ്ങളുടെ ഭാഷ്യം പറയാന്‍ ട്രെയിന്‍ ചെയ്തു കൊണ്ട് മാപ്പ് സാക്ഷികളെ അവതരിപ്പിക്കുന്നത് തന്നെ നമ്മുടെ നീതിന്യായ സംവിധാനത്തിലെ അശ്ലീലമാണ്.

വിചാരണ വേളയില്‍ കോടതി തന്നെ വളരെ രസകരമായ രംഗങ്ങള്‍ക്ക് സാക്ഷിയായ അപൂര്‍വ്വത ഈ കേസിനുണ്ട്. പ്രസംഗം കേട്ടു  എന്ന  സാക്ഷിമൊഴി നല്‍കിയ വഴി യാത്രക്കാരനും പോലീസുകാരനും തങ്ങള്‍ അവിടെ എത്തുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് നടന്ന പ്രസംഗം ആണത്രേ കേട്ടത് !! രാത്രി പത്തു മണിക്ക് പ്രതികളില്‍  നിന്ന്  കണ്ടെത്തിയ തൊണ്ടികള്‍  രാത്രി ഒന്‍പത് മണിക്ക് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ എങ്ങനെ വന്നു  എന്ന മനുഷ്യന്റെ സാമാന്യ യുക്തിയെ പോലും ചോദ്യം ചെയ്യുന്ന അബദ്ധങ്ങള്‍ എമ്പാടും മുഴച്ചുനില്‍ക്കുന്നു. ഏച്ച്  കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴിയെ  അന്വര്‍ത്ഥമാക്കുന്ന വിധം ഈ കേസ് വൈരുദ്ധ്യങ്ങളുടെ കൂമ്പാരം ആണ്.

shaduliനീണ്ട പത്തു വര്‍ഷങ്ങള്‍ ഒരുപറ്റം ചെറുപ്പക്കാരുടെ ജീവിതവും  ഭാവിയും തുലച്ചു കളഞ്ഞ മനുഷ്യാവകാശ ധ്വംസനമാണ് നടന്നത്. 2006ല്‍  നടന്ന  ഈ സംഭവത്തിന്റെ വിചാരണ ആരംഭിക്കുന്നത് തന്നെ  ഈയടുത്ത കാലത്താണ്.

വിചാരണ വേളയില്‍ കോടതി തന്നെ വളരെ രസകരമായ രംഗങ്ങള്‍ക്ക് സാക്ഷിയായ അപൂര്‍വ്വത ഈ കേസിനുണ്ട്. പ്രസംഗം കേട്ടു  എന്ന  സാക്ഷിമൊഴി നല്‍കിയ വഴി യാത്രക്കാരനും പോലീസുകാരനും തങ്ങള്‍ അവിടെ എത്തുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് നടന്ന പ്രസംഗം ആണത്രേ കേട്ടത് !! രാത്രി പത്തു മണിക്ക് പ്രതികളില്‍  നിന്ന്  കണ്ടെത്തിയ തൊണ്ടികള്‍  രാത്രി ഒന്‍പത് മണിക്ക് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ എങ്ങനെ വന്നു  എന്ന മനുഷ്യന്റെ സാമാന്യ യുക്തിയെ പോലും ചോദ്യം ചെയ്യുന്ന അബദ്ധങ്ങള്‍ എമ്പാടും മുഴച്ചുനില്‍ക്കുന്നു. ഏച്ച്  കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴിയെ  അന്വര്‍ത്ഥമാക്കുന്ന വിധം ഈ കേസ് വൈരുദ്ധ്യങ്ങളുടെ കൂമ്പാരം ആണ്.

കേരളത്തില്‍ നിന്ന് എന്‍.ഐ.എ ഏറ്റെടുത്ത കേസ് അവരുടെ അഭിമാനത്തിന്റെ വിഷയമായിരിക്കാം. എന്നാല്‍  കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്ന പൊതുബോധങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കോടതികള്‍ വിധികള്‍ പ്രസ്താവിക്കുന്ന കീഴ് വഴക്കം പിന്തുടര്‍ന്നാല്‍  ഈ രാജ്യത്ത് ഒരിക്കലും നീതി പുലരുകയില്ല. മാധ്യമങ്ങളും പോലീസും എഴുതി വിടുന്ന ഭാഷ്യങ്ങള്‍ക്ക് അനുസരിച്ച് വിധി ന്യായങ്ങള്‍ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങളായി  നമ്മുടെ ന്യായാസനങ്ങള്‍ മാറരുത്. അപനിര്‍മ്മിക്കപ്പെടുന്ന പൊതു ബോധങ്ങളെ തച്ചു തകര്‍ത്തു കൊണ്ട് നീതിയുടെ , സത്യത്തിന്റെ പുതുവെട്ടം കാണിക്കുന്ന മഹത്തായ ഇടങ്ങളായി കോടതികള്‍ ഉയരുകയാണ് വേണ്ടത്.ഒരു നിരപരാധി പോലും അന്യായമായി ശിക്ഷിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുമ്പോള്‍ മാത്രമാണ് നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത സമത്വ സുന്ദരമായ ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത്.