വാഷിംഗ്ടണ്‍: ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നാസയുടെ ദൗത്യത്തിന്റെ ഭാഗമായ പേഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി. ഏഴു മാസം നീണ്ട യാത്രക്കൊടുവിലാണ് പേഴ്‌സിവിയറന്‍സ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലിറങ്ങിയത്. ജെസറോ എന്ന ഗര്‍ത്തത്തിലാണ് റോവര്‍ ലാന്‍ഡ് ചെയ്തത്.
ലാന്‍ഡ് ചെയ്ത ശേഷമുള്ള ആദ്യ ചിത്രവും പേഴ്‌സിവിയറന്‍സ് അയച്ചു കഴിഞ്ഞു. ആള്‍റ്റിറ്റിയൂട് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പേഴേസിവിയറന്‍സിനെ കൃത്യമായ സ്ഥലത്ത് ഇറക്കിയത്.
പേഴ്‌സിവിയറന്‍സും റോവറും ഇന്‍ജെന്യുറ്റി എന്ന പേരിലുള്ള ചെറിയ ഹെലികോപ്ടറുമാണ് ഈ ദൗത്യത്തിലുള്ളത്.
2020 ജൂലൈ 30നാണ് പേഴ്‌സിവിയറന്‍സ് വിക്ഷേപിച്ചത്. ഒന്‍പത് ഉപഗ്രഹങ്ങള്‍ മാത്രമാണ് ചൊവ്വയില്‍ ഇതുവരെ വിജയകരമായി ഇറക്കാന്‍ സാധിച്ചിട്ടുള്ളത്.
After 203 days and 300 million miles, our @NASAPersevere landed on Mars at 3:55 p.m. EST on Feb. 18. After spending some time checking out its systems, it’ll be rolling across the Red Planet, looking for signs of ancient Martian life. https://t.co/3Tr7doXdJSpic.twitter.com/FhwoXz5l4n
350 കോടി വര്‍ഷം മുന്‍പ് ജസീറോ ഗര്‍ത്തത്തില്‍ നദികളും തടാകങ്ങളും ഉണ്ടായിരുന്നതായി നേരത്തെ തെളിവുകള്‍ ലഭിച്ചിരുന്നു. പേഴ്‌സിവിയറന്‍സ് റോവര്‍ ഉപയോഗിച്ച് മുന്‍പ് ഇവിടെ ജീവന്റെ സാന്നിധ്യവും ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.