ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്സ്യൂള്‍ പാരച്യൂട്ടുകള്‍ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചതായി നാസ അറിയിച്ചു. മെക്സിക്കന്‍ ദ്വീപായ ഗ്വാഡലൂപ്പിലെ കടലില്‍ യു.എസ് നേവിയുടെ കപ്പല്‍ പേടകം വീണ്ടെടുക്കും.
I applaud the @NASA team for their work on completing a successful Artemis I mission. We’re one step closer to returning astronauts to the moon. pic.twitter.com/mv8tAk1cra
നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആര്‍ട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഒറൈയോണ്‍. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്. സുരക്ഷിതമായി തിരിച്ചിറങ്ങിയതോടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസക്ക് കടക്കാനാവും.