ലണ്ടന്‍: നാലുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ സ്ഥാപിച്ച അമേരിക്കന്‍ പതാക ഇപ്പോഴും അവിടെ നില്‍ക്കുന്നതായി നാസയുടെ റിപ്പോര്‍ട്ട്. []
അപ്പോളോ ദൗത്യത്തിനിടെ അമേരിക്കന്‍ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംങ് സ്ഥാപിച്ചതടക്കം ആറ് പതാകകളാണ് ചന്ദ്രനില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആംസ്‌ട്രോംങ് സ്ഥാപിച്ച പതാകയൊഴികെയുള്ളവ ഇപ്പോഴും അവശേഷിക്കുന്നതായാണ് നാസ പറയുന്നത്.
ചന്ദ്രോപരിതലത്തിലുള്ള പതാകകളുടെ ദൃശ്യങ്ങളും നാസ ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ഓരോ തവണ ചന്ദ്രനില്‍ എത്തിയപ്പോഴും രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്തെ മികവിന്റെ പ്രതീകമായി ഓരോ പതാകകള്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ ചന്ദ്രനില്‍ സ്ഥാപിച്ചിരുന്നു.
1969 ജൂലൈ 20 ന് നീല്‍ ആംസ്‌ട്രോംങ്ങാണ് ആദ്യപതാക സ്ഥാപിച്ചത്. 1972 ഡിസംബര്‍ 14 നായിരുന്നു അവസാന ദൗത്യം. അപ്പോളോ 11 ലാണ് അമേരിക്ക ദൗത്യം പൂര്‍ത്തിയാക്കിയത്.